മീനാക്ഷി ഇനി ജമീല,മലപ്പുറത്ത് മതം മാറിയതിന് കൊലപ്പെടുത്തിയ ഫൈസലിന്റെ അമ്മ ഇസ്ലാം മതം സ്വീകരിച്ചു...

  • By: Afeef Musthafa
Subscribe to Oneindia Malayalam

മലപ്പുറം: മതം മാറിയതിന് സംഘപരിവാറുകാര്‍ കൊലപ്പെടുത്തിയ കൊടിഞ്ഞിയിലെ ഫൈസലിന്റെ അമ്മ മീനാക്ഷി ഇസ്ലാം മതം സ്വീകരിച്ചു. പൊന്നാനിയില്‍ നിന്ന് വന്ന തങ്ങളാണ് അവര്‍ക്ക് ശഹാദത്ത് കലിമ ചൊല്ലിക്കൊടുത്തത്. മതം മാറിയ മീനാക്ഷി, ജമീല എന്ന പേരും സ്വീകരിച്ചു. കൂടുതല്‍ മതപഠനത്തിനായി ജമീല ഇനി പൊന്നാനിയിലേക്ക് പോകുമെന്നാണ് അറിയുന്നത്.

ഫൈസലിന്റെ ഭാര്യയും കുട്ടികളും നേരത്തെ തന്നെ ഇസ്ലാം മതം സ്വീകരിച്ചിരുന്നു. മാതാവിനോടൊപ്പം ഇവരും പൊന്നാനിയിലേക്ക് മതപഠനത്തിനായി പോകുന്നുണ്ട്. നവംബര്‍ 19 ശനിയാഴ്ച പുലര്‍ച്ചെയാണ് കൊടിഞ്ഞിയില്‍ വെച്ച് ഫൈസലിനെ കൊലപ്പെടുത്തുന്നത്.

Read Also: കൊലപാതകത്തിന് കാരണം മതം മാറിയത്? പിന്നില്‍ സഹോദരീ ഭര്‍ത്താവടക്കമുള്ളവര്‍?കൂടുതല്‍ പേര്‍ പിടിയില്‍

അനില്‍കുമാര്‍ ആയിരുന്ന ഫൈസല്‍ മതം മാറി ഇസ്ലാം മതം സ്വീകരിച്ചതും, ബന്ധുക്കളെ മതം മാറ്റുമോ എന്ന ഭയവുമാണ് ഫൈസലിനെ വധിക്കാനുള്ള കാരണമെന്ന് പോലീസ് കണ്ടെത്തിയിരുന്നു. സംഭവത്തില്‍ ഫൈസലിന്റെ സഹോദരീ ഭര്‍ത്താവായ വിനോദ് ഉള്‍പ്പെടെയുള്ള എട്ട് ആര്‍എസ്എസ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

മകന്‍ മതം മാറിയത് തന്റെ സമ്മതത്തോടെ...

മകന്‍ മതം മാറിയത് തന്റെ സമ്മതത്തോടെ...

ഫൈസലിന്റെ അമ്മ ഇസ്ലാം മതം സ്വീകരിച്ചതോടെയാണ് ജമീല എന്ന പേര് സ്വീകരിച്ചത്. അനില്‍കുമാര്‍ ആയിരുന്ന ഫൈസല്‍ മതം മാറാനുള്ള തീരുമാനമെടുത്തപ്പോള്‍ തന്നോട് അനുവാദം ചോദിച്ചിരുന്നതായും തന്റെ സമ്മതത്തോടെയാണ് മകന്‍ മതം മാറിയതെന്നും ജമീല പറഞ്ഞിരുന്നു.

അമ്മയുടെ സഹോദരനും മതം മാറി

അമ്മയുടെ സഹോദരനും മതം മാറി

കൊല്ലപ്പെട്ട ഫൈസലിന്റെ അമ്മയുടെ കുടുംബത്തില്‍ മുന്‍പും ഇസ്ലാം മതം സ്വീകരിച്ചവരുണ്ട്. ഫൈസലിന്റെ അമ്മയുടെ സഹോദരനും വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇസ്ലാം മതം സ്വീകരിച്ചിരുന്നു.

ബന്ധുക്കളെ മതം മാറ്റുമെന്നും ഭയന്നു

ബന്ധുക്കളെ മതം മാറ്റുമെന്നും ഭയന്നു

ഹിന്ദുമത വിശ്വാസിയായിരുന്ന അനില്‍കുമാര്‍ മതം മാറി ഇസ്ലാം മതം സ്വീകരിച്ചതാണ് കൊലപാതകത്തിനുള്ള കാരണം. ഫൈസല്‍ തന്റെ മറ്റു ബന്ധുക്കളെയും മതം മാറ്റുമെന്ന ഭയവും പ്രതികള്‍ക്കുണ്ടായിരുന്നു

ആര്‍എസ്എസ് പങ്ക് വ്യക്തം

ആര്‍എസ്എസ് പങ്ക് വ്യക്തം

ഫൈസലിന്റെ സഹോദരീ ഭര്‍ത്താവായ വിനോദ് ഉള്‍പ്പെടെയുള്ള എട്ട് ആര്‍എസ്എസ് പ്രവര്‍ത്തകരെയാണ് കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. സംഭവ ദിവസം വിനോദ് പുലര്‍ച്ചെ എഴുന്നേറ്റിരുന്നതായും, കൊലപാതകത്തിന് പിന്നില്‍ ബന്ധുക്കള്‍ തന്നെയാണെന്നും ഫൈസലിന്റെ അമ്മയും വെളിപ്പെടുത്തിയിരുന്നു. കേസില്‍ അറസ്റ്റിലായ പ്രതികളെല്ലാം സജീവ ആര്‍എസ്എസ് പ്രവര്‍ത്തകരാണ്.

English summary
Faisal's Mother Meenakshi has been converted to islam.
Please Wait while comments are loading...