കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മകളെ പീഡിപ്പിച്ചെന്ന് പരാതി, ഭാര്യയെയും; പണം തട്ടാന്‍ മുന്‍ പോലീസുകാരന്‍ കണ്ട വഴി

ബാലരാമപുരത്തെ ബാങ്ക് ഉദ്യോഗസ്ഥനോട് ഫോണില്‍ സൗഹൃദം സ്ഥാപിച്ചത്രെ ശശികല. പിന്നീട് വീട്ടില്‍ വിളിച്ചുവരുത്തി.

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: പീഡനങ്ങള്‍ തുടര്‍ക്കഥകളാവുമ്പോള്‍ പീഡനം വരുമാന മാര്‍ഗമാക്കുന്ന വാര്‍ത്തയാണ് തലസ്ഥാനത്ത് നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നത്. മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് പരാതി നല്‍കുക. എന്നിട്ട് കേസ് ഒതുക്കാന്‍ പണം ആവശ്യപ്പെടുക. ഭാര്യയെയും മകളെയും ബലാല്‍സംഗം ചെയ്തുവെന്ന് പരാതി കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി പണം വാങ്ങുക. പുഷ്‌കരന്‍ നായരുടെയും ഭാര്യയുടെയും തട്ടിപ്പിന്റെ കഥകളാണ് പോലീസ് പുറത്തുവിട്ടത്.

കഞ്ചിയൂര്‍കോണത്ത് വാടകയ്ക്ക് താമസിക്കുന്ന മുന്‍ പോലീസ് ഡ്രൈവറാണ് പുഷ്‌കരന്‍ നായര്‍. ഇയാളെയും ഭാര്യ ശശികല (43)യെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. എന്താണ് ഇവരെ കുറിച്ച് പോലീസ് പറയുന്നത്....

ഭീഷണി മുഴക്കി

ഭീഷണി മുഴക്കി

തിരുവനന്തപുരം ഷാഡോ പോലീസ് ആണ് പുഷ്‌കരനെയും ശശികലയെയും അറസ്റ്റ് ചെയ്തത്. ഇവര്‍ താമസിക്കുന്ന കാട്ടക്കടയിലെ വാടകവീടിന്റെ ഉടമസ്ഥനെതിരേയാണ് പ്രതികള്‍ ഭീഷണി മുഴക്കിയത്.

ബലാല്‍സംഗക്കേസില്‍ കുടുക്കും

ബലാല്‍സംഗക്കേസില്‍ കുടുക്കും

വീട്ടുടമസ്ഥനെയും മരുമകനെയും ബലാല്‍സംഗക്കേസില്‍ കുടുക്കുമെന്നായിരുന്നു ഭീഷണി. കേസ് കൊടുക്കാതിരിക്കാന്‍ 20 ലക്ഷം രൂപ വേണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

രണ്ടാം ഭാര്യയാണ് ശശികല

രണ്ടാം ഭാര്യയാണ് ശശികല

പുഷ്‌കരന്‍ നായരുടെ രണ്ടാം ഭാര്യയാണ് ശശികല. ഇവരുടെ മകളെ പീഡിപ്പിക്കാന്‍ ഉടമസ്ഥന്റെ മരുമകന്‍ ശ്രമിച്ചുവെന്നാരോപിച്ച് കഴിഞ്ഞമാസം കാട്ടാക്കട പോലീസില് പരാതി നല്‍കിയിരുന്നു.

മധ്യസ്ഥര്‍ മുഖേന വീണ്ടും

മധ്യസ്ഥര്‍ മുഖേന വീണ്ടും

ഈ കേസ് ഒതുക്കാന്‍ 20 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. പത്ത് ലക്ഷം രൂപയുടെ ചെക്ക് എഴുതി വാങ്ങി. മധ്യസ്ഥര്‍ മുഖേന വീണ്ടും പണം ആവശ്യപ്പെട്ടപ്പോള്‍ വീട്ടുകാര്‍ പരാതി നല്‍കുകയായിരുന്നു.

കളികള്‍ പുറത്തായി

കളികള്‍ പുറത്തായി

പരാതിയില്‍ അന്വേഷണം തുടങ്ങിയപ്പോഴാണ് പുഷ്‌കരന്‍ നായരുടെയും ശശികലയുടെയും കളികള്‍പുറത്തായത്. ഇരുവരെയും പോലീസ് ചോദ്യം ചെയ്തപ്പോഴാണ് നല്‍കിയ പരാതി വ്യാജമാണെന്ന് സമ്മതിച്ചത്.

സമാനമായ തട്ടിപ്പുകള്‍

സമാനമായ തട്ടിപ്പുകള്‍

പിന്നീട് ഇവരെ പറ്റിയായി പോലീസ് അന്വേഷണം. അപ്പോഴാണ് മുമ്പ് സമാനമായ തട്ടിപ്പുകള്‍ നടത്താന്‍ പുഷ്‌കരനും ഭാര്യയും ശ്രമിച്ചിരുന്നുവെന്ന വിവരം പോലീസിന് ലഭിച്ചത്.

വാടക വീടെടുത്ത്

വാടക വീടെടുത്ത്

പല ഭാഗത്തും വാടക വീടെടുത്ത് താമസിക്കുകയാണ് പ്രതികള്‍ ചെയ്യുന്നത്. ഓരോ ഭാഗത്തും സമാനമായ തട്ടിപ്പുകള്‍ പ്രതികള്‍ നടത്തിയതായി പോലീസ് പറയുന്നു. ഓരോ ഭാഗത്തും തട്ടിപ്പിലൂടെ പണം നേടിയ ശേഷം മാറിത്താമസിക്കും.

ഗൃഹനാഥന്റെ പത്ത് ലക്ഷം

ഗൃഹനാഥന്റെ പത്ത് ലക്ഷം

നെയ്യാറ്റിന്‍കര ഭാഗത്ത് വീടെടുത്ത് താമസിക്കുമ്പോള്‍ ഒരു ഗൃഹനാഥനെ ഇത്തരത്തില്‍ വ്യാജ പരാതിയില്‍ പറ്റിക്കാന്‍ ശ്രമം നടത്തിയിരുന്നു. പത്ത് ലക്ഷം രൂപയാണ് ഗൃഹനാഥനോട് ആവശ്യപ്പെട്ടത്. ഇയാള്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് പരാതി നല്‍കുകയും ചെയ്തിരുന്നു.

ഡോക്ടറില്‍ നിന്ന് 50 ലക്ഷം

ഡോക്ടറില്‍ നിന്ന് 50 ലക്ഷം

മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ക്കെതിരേയും ഇവര്‍ സമാനമായ പരാതി നല്‍കിയിരുന്നു. അമ്പത് ലക്ഷം രൂപയാണ് ഡോക്ടറോട് ആവശ്യപ്പെട്ടതത്രെ. പണം നല്‍കാത്തതിനെ തുടര്‍ന്ന് കേസ് കൊടുക്കുകയും ചെയ്തു.

വീട്ടില്‍ വിളിച്ചുവരുത്തുക

വീട്ടില്‍ വിളിച്ചുവരുത്തുക

ബാലരാമപുരത്തെ ബാങ്ക് ഉദ്യോഗസ്ഥനോട് ഫോണില്‍ സൗഹൃദം സ്ഥാപിച്ചത്രെ ശശികല. പിന്നീട് വീട്ടില്‍ വിളിച്ചുവരുത്തി. നാട്ടുകാരെ വിളിച്ചുകൂട്ടി നാണം കെടുത്താതിരിക്കണെങ്കില്‍ എട്ട് ലക്ഷം രൂപ വേണമെന്ന് ആവശ്യപ്പെട്ട സംഭവവും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. മറ്റു ഭാഗങ്ങളില്‍ സമാനമായ തട്ടിപ്പുകള്‍ ഇവര്‍ നടത്തിയിട്ടുണ്ടോ എന്ന് പോലീസ് പരിശോധിച്ച് വരികയാണ്.

English summary
Fake Rape complaint against youth: Couple wants money, Police says
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X