കള്ളനോട്ടടി...ബിജെപി നേതാവിന് കൂട്ടുനിന്നയാള്‍ പിടിയില്‍!! അയാള്‍ ചെയ്തത്...കേസ് മുറുകുന്നു

  • By: Sooraj
Subscribe to Oneindia Malayalam

തൃശൂര്‍: വീട്ടില്‍ വട്ട് കള്ളനോട്ട് അടിച്ചതിനെ തുടര്‍ന്ന് അറസ്റ്റിലായ യുവ മോര്‍ച്ച നേതാവായ എരാശ്ശേരി രാജീവിന്റെ സഹായി അറസ്റ്റില്‍. ശ്രീനാരായണപുരം അഞ്ചാം പരുത്തിയിലെ വീട്ടില്‍ വച്ചാണ് രാജീവിനെ നേരത്തേ അറസ്റ്റ് ചെയ്തത്. യുവമോര്‍ച്ചയുടെ കയ്പമംഗലം നിയോജകമണ്ഡലം സെക്രട്ടറി കൂടിയായിരുന്നു രാജീവ്. രാജീവും സഹോദരന്‍ രാകേഷും കൂടിയാണ് വീട്ടില്‍ വച്ച് കള്ളനോട്ടുകള്‍ നിര്‍മിച്ചത്. വ്യാഴാഴ്ചയാണ് രാകേഷിനെ പോലീസ് അറസ്റ്റ് ചെയ്തത്. 1.37 ലക്ഷം രൂപയുടെ കള്ളനോട്ടുകളും നോട്ട് അടിക്കാനുള്ള മെഷീനും പോലീസ് കണ്ടെടുത്തിരുന്നു. രാകേഷിനെ അറസ്റ്റ് ചെയ്ത ശേഷം ഒളിവില്‍പ്പോയ രാജീവിനെ പിന്നീട് പിടികൂടുകയായിരുന്നു.

കോഴിക്കോട്ട് കര്‍ഷകനെ 'കൊന്ന' അയാള്‍ ഒടുവില്‍ കീഴടങ്ങി!! പിടിയിലായത് വില്ലേജ് അസിസ്റ്റന്റ്...

അറസ്റ്റിലായത് സുഹൃത്ത്

അറസ്റ്റിലായത് സുഹൃത്ത്

രാജീവിനെ ഒളിവില്‍ കഴിയാന്‍ സഹായിച്ച സുഹൃത്തായ തൃശൂര്‍ ഒളരി എല്‍ത്തുരുത്ത് എരിഞ്ചേരി അലെക്‌സിനെയാണ് പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. രാജീവിനെ തന്റെ വീട്ടിലും പിന്നെ മറ്റൊരു സ്ഥലത്തും ഒളിവില്‍ കഴിയാന്‍ സഹായിച്ചത് അലെക്‌സാണെന്നു പോലീസ് കണ്ടെത്തി.
ഇരിങ്ങാലക്കുട കോടതിയില്‍ ഹാജരാക്കിയ അലെക്‌സിനെ റിമാന്‍ഡ് ചെയ്തു.

അപേക്ഷ നല്‍കി

അപേക്ഷ നല്‍കി

അലെക്‌സിനൊപ്പം രാജീവിനെയും കോടതി റിമാന്‍ഡ് ചെയ്തിട്ടുണ്ട്. എന്നാല്‍ വിശദമായ ചോദ്യം ചെയ്യലിനു വേണ്ടി രാജീവിനെ വിട്ടുനല്‍കണമെന്നാവശ്യപ്പെട്ടു പോലീസ് കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. സംഭവത്തിനു പിന്നില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുള്ളതായി പോലീസ് സംശയിക്കുന്നുണ്ട്.

സംഭവം നടക്കുമ്പോള്‍ തിരുവനന്തപുരത്ത്

സംഭവം നടക്കുമ്പോള്‍ തിരുവനന്തപുരത്ത്

സഹോദരന്‍ രാകേഷിനെ കൊടുങ്ങല്ലൂരില്‍ വ്ച്ചു പോലീസ് അറസ്റ്റ് ചെയ്യുമ്പോള്‍ രാജീവ് തിരുവനന്തപുരത്തായിരുന്നു. സംഭവമറിഞ്ഞയുടന്‍ തന്റെ മൊബൈല്‍ ഫോണ്‍ സ്വിച്ചോഫ് ചെയ്ത ശേഷം രാജീവ് ഒളിവില്‍പ്പോവുകയായിരുന്നു.

അറസ്റ്റ് ചെയ്തത് വീട്ടില്‍വച്ച്

അറസ്റ്റ് ചെയ്തത് വീട്ടില്‍വച്ച്

അലെക്‌സിന്റെ വീട്ടില്‍ വച്ചാണ് രാജീവിനെപോലീസ് അറസ്റ്റ് ചെയ്തത്. പോലീസിന്റെ ആദ്യത്തെ ചോദ്യം ചെയ്യലില്‍ അലെക്‌സ് ഒന്നും വെളിപ്പെടുത്താന്‍ തയ്യാറായില്ല. എന്നാല്‍ പോലീസിന്റെ ഭാഗത്തു നിന്നു നിരന്തരം സമ്മര്‍ദ്ദമുണ്ടായതോടെ അലെക്‌സ് എല്ലാം വെളിപ്പെടുത്തുകയായിരുന്നു. ഞായറാഴ്ച രാത്രി 10.30ഓടെയാണ് രാജീവിനെ പോലീസ് അറസ്റ്റ് ചെയ്തത്.

അലെക്‌സിനു ബന്ധം ?

അലെക്‌സിനു ബന്ധം ?

നിലവില്‍ രാജീവിനെ ഒളിവില്‍ താമസിക്കാന്‍ സഹായിച്ചുവെന്ന കേസിലാണ് അലെക്‌സിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. എന്നാല്‍ കള്ളനോട്ടടിയുമായി അലെക്‌സിന് ബന്ധമുണ്ടോയെന്ന് വ്യക്തമായിട്ടില്ല. ഇതേക്കുറിച്ചാണ് പോലീസ് ഇപ്പോള്‍ അന്വേഷിക്കുന്നത്.

ക്രൈം ബ്രാഞ്ച് അന്വേഷിക്കും

ക്രൈം ബ്രാഞ്ച് അന്വേഷിക്കും

കള്ളനോട്ടടിക്കേസ് ക്രൈം ബ്രാഞ്ചാണ് ഇപ്പോള്‍ അന്വേഷിക്കുന്നത്. പിടിയിലായ രാകേഷും രാജീവും വെറും കണ്ണികള്‍ മാത്രമാണെന്നും പല വമ്പന്‍മാരും ഇതിനു പിന്നിലുണ്ടെന്നും പോലീസ് സംശയിക്കുന്നുണ്ട. ഇതേത്തുടര്‍ന്നാണ് കേസ് ക്രൈം ബ്രാഞ്ചിനു കൈമാറിയത്.

കള്ള നോട്ട് ഉപയോഗിച്ചത്

കള്ള നോട്ട് ഉപയോഗിച്ചത്

അച്ചടിച്ച കള്ളനോട്ടുകള്‍ കൊണ്ടു പ്രതികള്‍ ലോട്ടറികള്‍ മൊത്തമായി വാങ്ങിയതായി സംശയിക്കുന്നുണ്ട്. ലോട്ടറികള്‍ വാങ്ങിയിട്ടും തങ്ങളുടേത് കള്ളനോട്ടാണെന്ന് ആര്‍ക്കും തിരിച്ചറിയാന്‍ സാധിക്കാത്തതിനെ തുടര്‍ന്നാണ് രാകേഷും രാജീവും വീണ്ടും നോട്ടടി തുടങ്ങിയതെന്നും സൂചനയുണ്ട്.

English summary
Fake currency case: Police arrested bjp leader's friend.
Please Wait while comments are loading...