സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തുന്നവര്‍ക്ക് 'കണ്ടെയ്‌നര്‍ കള്ളപ്പണം' കണ്ടെത്താന്‍ ബുദ്ധിമുട്ടോ?
വിഎസ്അച്യുതാനന്ദന്‍ ഭരിക്കുമ്പോള്‍ സംസ്ഥാനത്തേക്ക് രണ്ടു കണ്ടെയ്‌നര്‍ നിറയെ കള്ളപ്പണം വന്നെന്ന ബിജെപിയുടെ ആരോപണത്തിലാണ് തോമസിന്റെ ഐസക്കിന്റെ വെല്ലുവിളി.
കൊച്ചി: ബിജെപിയുടെ ആരോപണത്തില്‍ വെല്ലുവിളിയുമായി ധനമന്ത്രി തോമസ് ഐസക്ക്. വിഎസ്അച്യുതാനന്ദന്‍ ഭരിക്കുമ്പോള്‍ സംസ്ഥാനത്തേക്ക് രണ്ടു കണ്ടെയ്‌നര്‍ നിറയെ കള്ളപ്പണം വന്നെന്ന ബിജെപിയുടെ ആരോപണത്തിലാണ് തോമസിന്റെ ഐസക്കിന്റെ വെല്ലുവിളി. സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തുന്നവര്‍ ഇക്കാര്യം അന്വേഷിച്ച് കണ്ടുപിടിക്കട്ടെയെന്നും ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സിപിഐഎമ്മിനു കള്ളപ്പണത്തെ പേടിക്കേണ്ട കാര്യമില്ലെന്നും തോമസ് ഐസക്ക് പറഞ്ഞു. മനോരമ ന്യൂസിലെ നേരേ ചൊവ്വേ അഭിമുഖ പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. വിഎസിന്റെ മുന്‍ പഴ്‌സണല്‍ സ്റ്റാഫ് അംഗം എ സുരേഷിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഉദ്ധരിച്ചാണ് രാജശേഖരന്‍ ആരോപണം ഉന്നയിച്ചത്.

കണ്ടെയിനര്‍ കള്ളപ്പണം
1000,500 നോട്ടുകള്‍ അസാധുവാക്കിയതിനെ തുടര്‍ന്ന് കേരളത്തില്‍ ഉടലെടുത്ത പ്രക്ഷോഭത്തെ തുടര്‍ന്നാണ് കണ്ടെയ്‌നര്‍ കള്ളപ്പണ ആരോപണം ബിജെപി വീണ്ടും ഉന്നയിച്ചത്.

കുമ്മനം രാജശേഖരന്‍
കേരളത്തില്‍ ആയിരം കോടിയിലേറെ കള്ളപ്പണമുണ്ട് എന്നാണ് കണക്കെന്നും കൊച്ചി തുറമുഖത്ത് എത്തിയ രണ്ട് കണ്ടെയ്‌നര്‍ കള്ളപ്പണം എവിടെപ്പോയി എന്നതിന് ആര്‍ക്കും ഉത്തരമില്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞിരുന്നു.

കള്ളപ്പണം
കണ്ടെയിനര്‍ കള്ളപ്പണവുമായി ബന്ധപ്പെട്ട് ഏത് അന്വേഷണത്തെയും നേരിടാന്‍ തയ്യാറാണെന്ന് തോമസ് ഐസക്ക് പറഞ്ഞു.

സിപിഎം
സിപിഎമ്മിന് കള്ളപ്പണത്തെ പേടിക്കേണ്ട കാര്യമില്ല. ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നെന്നും തോമസ് ഐസക്ക പറഞ്ഞു.












Click it and Unblock the Notifications