കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാവം ചമഞ്ഞ് കേരളത്തിലെത്തുന്ന ഹിന്ദിക്കാരുടെ തനിനിറം അറിഞ്ഞാല്‍ ഞെട്ടിപ്പോകും

Google Oneindia Malayalam News

തിരുവനന്തപുരം: ഉത്തരേന്ത്യക്കാരെന്ന വ്യാജേന ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേയ്ക്ക് എത്തുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. ബംഗ്ളാദേശികളാണ് ഇത്തരത്തില്‍ ഇന്ത്യയിലേയ്ക്ക് എത്തുന്നവരില്‍ ഏറിയപങ്കും. കേരളം വളരെ വേഗത്തിലാണ് അന്യ സംസ്ഥാന തൊഴിലാളികളുടെ ഗള്‍ഫായി മാറിയത്. അന്യസംസ്ഥാനക്കാര്‍ എത്തിയതോടെ ഇവര്‍ ചെയ്ത് കൂട്ടുന്ന കൊലകാതങ്ങളുടേയും കവര്‍ച്ചകളുടേയും പിന്നാലെ പൊലീസുകാര്‍ക്ക് നെട്ടോട്ടമോടേണ്ടി വരുന്നു.

കഴിഞ്ഞ ഒരുമാസത്തിനിടെ തിരുവഞ്ചൂരിലെ കൂട്ടക്കൊല ഉള്‍പ്പടെ നാലിലേറെ കൊലപാതങ്ങളാണ് അന്യസംസ്ഥാനക്കാര്‍ നടത്തിയത്. മോഷണം നടത്തുന്നതിലും ഇക്കൂട്ടര്‍ ഒട്ടും പിന്നിലല്ല. കോവളത്തെ മുത്തൂറ്റ് ബാങ്ക് കവര്‍ച്ചയില്‍ പ്രതികളെ കണ്ടെത്തിയെങ്കില്‍ പോലും ഉത്തരേന്ത്യയിലെ അവരുടെ ഒളിഗ്രാമങ്ങളില്‍ നിന്നും അറസ്റ്റ് ചെയ്യാന്‍ പൊലീസ് വല്ലാതെ കഷ്ടപ്പെട്ടു. സ്വന്തം നാട്ടില്‍ ക്രിമിനല്‍ കേസില്‍ അകപ്പെടുകയും പിന്നീട് കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ എത്തുകയും ചെയ്യുന്നവരുണ്ട്. ചുരുക്കത്തില്‍ അന്യസംസ്ഥാന തൊഴിലാളികളില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരുടെ എണ്ണം തീരെ കുറവല്ല.അതിനാല്‍ തന്നെ ഇവര്‍ നടത്തുന്ന കൊലപാതകങ്ങള്‍ പലപ്പോഴും അതിക്രൂരമാകാറുണ്ട്.

കൊലപാതകം , മോഷണം ഇവയെ താത്ക്കാലികമായി നമുക്ക് മറക്കാം. എന്നാല്‍ സംസ്ഥാനത്തേയ്ക്ക് വിരുന്നെത്തുന്ന ഇക്കൂട്ടര്‍ നമുക്ക് വരുത്തി വയ്ക്കുന്ന മറ്റൊരു വിനാശമുണ്ട്. കള്ളനോട്ടിന്റെ പ്രചാരണം. അതിര്‍ത്തി കടന്ന് ഉത്തരേന്ത്യക്കാരനാണെന്ന് വ്യാജേന ദക്ഷിണേന്ത്യയില്‍ എത്തുന്ന കുടിയേറ്റക്കാരുടെ കൈവശം ഏജന്റുമാര്‍ നല്‍കുന്നത് കള്ളനോട്ടുകളുടെ കെട്ടാണ്. വിവിധ ജോലികളില്‍ ഏര്‍പപെടുന്ന ഇവര്‍ നോട്ടുകള്‍ താഴേ തട്ടില്‍ ചെലവാക്കുന്നതിനാല്‍ പലപ്പോഴും കണ്ടു പിടിയ്ക്കാന്‍ കഴിയില്ല.

ഇന്ത്യയിലേയ്ക്ക കള്ളനോട്ട് പ്രചരിപ്പിയ്ക്കുന്നതില്‍ പ്രധാനി പാകിസ്താനാണ്. ബംഗ്ളാദേശില്‍ നിന്നും ഇന്ത്യയിലേയ്ക്ക് ഏജന്റുമാര്‍ വഴി പണം എത്തിയ്ക്കുകയാണ് പാകിസ്താന്‍. ഇതിനായി വിവിധ സംഘങ്ങള്‍ പ്രവര്‍ത്തിയ്ക്കുന്നുണ്ട്. 2013-14 ല്‍ മാത്രം ഇന്ത്യയിലേയ്ക്ക് ഒഴുകിയ കള്ളപ്പണത്തിന്റെ കണക്ക് എത്രയാണെന്നോ. ആയിരത്തി അഞ്ഞൂറ് കോടി.

നമ്മുടെ രാജ്യത്തെ സാമ്പത്തിക വ്യവസ്ഥയെ തകര്‍ക്കാന്‍ സമാന്തര സന്ബദ് വ്യവസ്ഥ പടുത്തുയര്‍ത്തുന്നതില്‍ തൊഴില്‍ തേടിയെത്തുന്ന അന്യസംസ്ഥാനക്കാരും പങ്കാളികളാണെന്നത് ഏറെ ഞെട്ടല്‍ ഉളവാക്കുന്നു. ഇത്തരം തൊഴിലാളികളെ നിരീക്ഷിയ്ക്കാനോ വ്യക്തി വിവരങ്ങള്‍ രേഖപ്പെടുത്താനോ പലപ്പോഴും സംസ്ഥാന സര്‍ക്കാരുകള്‍ വേണ്ടത്ര ശ്രദ്ധ നല്‍കാറില്ല. ക്രമേണ കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ തീവ്രവാദത്തിന്റെ കൂടി വിളഭൂമിയായി മാറുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നു.

 കേരളമെന്ന ഗള്‍ഫ്

കേരളമെന്ന ഗള്‍ഫ്

ഉത്തരേന്ത്യക്കാരെന്ന വ്യാജേന ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേയ്ക്ക് എത്തുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. ബംഗ്ളാദേശികളാണ് ഇത്തരത്തില്‍ ഇന്ത്യയിലേയ്ക്ക് എത്തുന്നവരില്‍ ഏറിയപങ്കും.
കേരളം വളരെ വേഗത്തിലാണ് അന്യ സംസ്ഥാന തൊഴിലാളികളുടെ ഗള്‍ഫായി മാറിയത്. ഇവരില്‍ പലരും ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണ്

 പേടി

പേടി

അന്യ സംസ്ഥാനത്തൊഴിലാളികളുടെ എണ്ണം കൂടുന്നത് പോലെ അവരുള്‍പ്പെട്ട കുറ്റകൃത്യങ്ങളുടെ എണ്ണവും കൂടുന്നു

മനസാക്ഷിയില്ലാതെ

മനസാക്ഷിയില്ലാതെ

കഴിഞ്ഞ ഒരുമാസത്തിനിടെ തിരുവഞ്ചൂരിലെ കൂട്ടക്കൊല ഉള്‍പ്പടെ നാലിലേറെ കൊലപാതങ്ങളാണ് അന്യസംസ്ഥാനക്കാര്‍ നടത്തിയത്. മോഷണം നടത്തുന്നതിലും ഇക്കൂട്ടര്‍ ഒട്ടും പിന്നിലല്ല. കോവളത്തെ മുത്തൂറ്റ് ബാങ്ക് കവര്‍ച്ചയില്‍ പ്രതികളെ കണ്ടെത്തിയെങ്കില്‍ പോലും ഉത്തരേന്ത്യയിലെ അവരുടെ ഒളിഗ്രാമങ്ങളില്‍ നിന്നും അറസ്റ്റ് ചെയ്യാന്‍ പൊലീസ് വല്ലാതെ കഷ്ടപ്പെട്ടു.

ഒളിച്ചോടുന്നവരും

ഒളിച്ചോടുന്നവരും

സ്വന്തം നാട്ടില്‍ ക്രിമിനല്‍ കേസില്‍ അകപ്പെടുകയും പിന്നീട് കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ എത്തുകയും ചെയ്യുന്നവരുണ്ട്. ചുരുക്കത്തില്‍ അന്യസംസ്ഥാന തൊഴിലാളികളില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരുടെ എണ്ണം തീരെ കുറവല്ല.അതിനാല്‍ തന്നെ ഇവര്‍ നടത്തുന്ന കൊലപാതകങ്ങള്‍ പലപ്പോഴും അതിക്രൂരമാകാറുണ്ട്.

കള്ളനോട്ടുകള്‍

കള്ളനോട്ടുകള്‍

കള്ളനോട്ടുകള്‍ പ്രചരിപ്പിയ്ക്കുന്നതിനായി ബംഗ്ളാദേശികള്‍ ഉത്തരേന്ത്യക്കാരെന്ന വ്യാജേന ദക്ഷിണേന്ത്യയിലേയ്ക്ക് കടന്നിട്ടുണ്ട്.അതിര്‍ത്തി കടന്ന് ഉത്തരേന്ത്യക്കാരനാണെന്ന് വ്യാജേന ദക്ഷിണേന്ത്യയില്‍ എത്തുന്ന കുടിയേറ്റക്കാരുടെ കൈവശം ഏജന്റുമാര്‍ നല്‍കുന്നത് കള്ളനോട്ടുകളുടെ കെട്ടാണ്.

നിങ്ങള്‍ക്കറിയാമോ

നിങ്ങള്‍ക്കറിയാമോ

2013-14 ല്‍ മാത്രം ഇന്ത്യയിലേയ്ക്ക് ആയിരത്തി അഞ്ഞൂറ് കോടിയുടെ കള്ളപ്പണമാണ് ഒഴുകിയത്

ഒറിജിനല്‍ തോല്‍ക്കും

ഒറിജിനല്‍ തോല്‍ക്കും

ഒറിജിനല്‍ തോല്‍ക്കുന്ന നോട്ടുകളാണ് പാകിസ്താനില്‍ നിന്നും ബംഗ്ളാദേശ് വഴി ഇന്ത്യയിലേയ്ക്ക് പ്രചരിയ്ക്കുന്നത്

പാവങ്ങള്‍...പാവങ്ങള്‍

പാവങ്ങള്‍...പാവങ്ങള്‍

വിവിധ ജോലികളില്‍ ഏര്‍പപെടുന്ന കള്ളപ്പണ നോട്ടിന്‍റെ ഇടപാടുകാരയ അന്യസംസ്ഥാന തൊഴിലാളികള്‍ നോട്ടുകള്‍ താഴേ തട്ടില്‍ ചെലവാക്കുന്നതിനാല്‍ പലപ്പോഴും കണ്ടു പിടിയ്ക്കാന്‍ കഴിയില്ല.

സമാന്തര സന്പദ് വ്യവസ്ഥ

സമാന്തര സന്പദ് വ്യവസ്ഥ

സമാന്തര സന്പദ് വ്യവസ്ഥയാണ് കള്ളപ്പണത്തിലൂടെ രാജ്യത്തെ സൃഷ്ടിയ്ക്കുന്നത്

സൂക്ഷിച്ചാല്‍

സൂക്ഷിച്ചാല്‍

അല്‍പ്പമൊന്ന് സൂക്ഷിച്ചാല്‍ തട്ടിപ്പുകാരായ അന്യസംസ്ഥാന തൊഴിലാളികളില്‍ നിന്നും നമുക്ക് രക്ഷനേടാം

English summary
An estimate of Rs 1500 crore worth of fake currency was pumped into the Indian market between 2013 and 2014, investigations being conducted have revealed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X