മധ്യവയസന്മാരെ കൊന്നു കളയും, ഷൂട്ടിങിനിടിയിലെ അപകടം, നടന്‍ വിജയരാഘവനെയും കൊന്നു

  • Posted By:
Subscribe to Oneindia Malayalam

കോട്ടയം: സിനിമാ താരങ്ങള്‍ മരിച്ചുവെന്ന് പറഞ്ഞ് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച് ആനന്ദം കണ്ടെത്തുന്ന ആളുകളാണ് അധികവും. അടുത്തിടെ നടന്‍ സലിം കുമാര്‍, മാമുക്കോയ, ഇന്നസെന്റ്, നടി കനക തുടങ്ങിയ താരങ്ങള്‍ മരിച്ചുവെന്ന വ്യാജ വാര്‍ത്ത വാട്‌സ്ആപ്പിലൂടെയും ഫേസ്ബുക്കിലൂടെയും പ്രചരിച്ചിരുന്നു. സലിം കുമാറിനെയും ഇന്നസെന്റിനെയും സോഷ്യല്‍ മീഡിയയിലിട്ട് കൊന്നത് ഒരു പ്രാവശ്യമൊന്നുമല്ല.

സംഭവത്തില്‍ നടന്മാര്‍ രംഗത്ത് എത്തുകെയും സത്യാവസ്ഥ വെളിപ്പെടുത്തകെയും ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ മറ്റൊരു നടനെയും സോഷ്യല്‍ മീഡിയ കൊന്നു. നടന്‍ വിജയരാഘവനെയാണ് സോഷ്യല്‍ മീഡിയ വ്യാജ പ്രചരണങ്ങളില്‍ പെടുത്തിയത്.

സംഭവം ഷൂട്ടിങിനിടെ

സംഭവം ഷൂട്ടിങിനിടെ

ഷൂട്ടിങിനിടെയുണ്ടായ അപകടത്തില്‍ നടന്‍ വിജയരാഘവന്‍ മരിച്ചുവെന്നാണ് വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നത്. വാട്‌സ്ആപ്, ഫേസ്ബുക്ക് തുടങ്ങിയ സമൂഹമാധ്യമങ്ങളില്‍ വിജയ രാഘവന്റെ ഫോട്ടോ ഒട്ടിച്ച ആംബുലന്‍സ് ചിത്രമാണ് പ്രചരിക്കുന്നത്.

വിശ്വസിക്കരുത്

വിശ്വസിക്കരുത്

വ്യാജ വാര്‍ത്ത പ്രചരിച്ചതോടെ നടന്‍ വിജയരാഘവന്‍ രംഗത്ത് എത്തിയിട്ടുണ്ട്. സംഭവത്തിന്റെ സത്യാവസ്ഥ തുറന്ന് പറഞ്ഞു. വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും നടന്‍ പറഞ്ഞു.

പരാതി നല്‍കി

പരാതി നല്‍കി

സംഭവത്തില്‍ ഡിജിപിയ്ക്ക് പരാതി നല്‍കിയതായും വിജയരാഘവന്‍ പറഞ്ഞു.

ഇത് ആദ്യമായല്ല

ഇത് ആദ്യമായല്ല

നേരത്തെ സലിം കുമാര്‍, ഇന്നസെന്റ്, മാമുക്കോയ, നടി കനക എന്നിവര്‍ മരിച്ചുവെന്ന് ആരോപിച്ച് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചിരുന്നു. സംഭവത്തില്‍ താരങ്ങള്‍ പരാതി നല്‍കിയിരുന്നു. മധ്യ വയസ്‌കന്മാരെ കൊല്ലുന്ന സോഷ്യല്‍ മീഡിയ നടി കനക സിനിമയില്‍ കാണാതിരുന്നപ്പോഴായിരുന്നു മരിച്ചുവെന്ന് വാര്‍ത്ത പ്രചരിപ്പിച്ചത്.

English summary
Fake death news of Vijaya Raghavan.
Please Wait while comments are loading...