പൾസർ സുനി ജയിൽ ചാടാൻ പദ്ധതിയിടുന്നു? സഹോദരിയോട് ആവശ്യപ്പെട്ടത്!! ഞെട്ടിക്കും!!

  • Posted By:
Subscribe to Oneindia Malayalam

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ അറസ്റ്റിലായ പൾസർ സുനിയെന്ന സുനിൽ കുമാർ സഹോദരിയോട് ആവശ്യപ്പെട്ടത് പാപിലോൺ എന്ന പുസ്തകം. ഫ്രഞ്ച് തടവുകാരനായ ഹെന്‍റി ഷാലിയറിന്റെ ആത്മകഥയാണ് പാപിലോൺ. ഒമ്പത് തവണ ജയിൽ ചാടുകയും എല്ലായ്പ്പോഴും പിടിക്കപ്പെടുകയും ചെയ്ത ഹെൻറി അവസാന ശ്രമത്തിൽ രക്ഷപ്പെടുകയായിരുന്നു. സഹോദരിയെ അമ്മയും സുനിയെ ജയിലിൽ കാണാനെത്തിയിരുന്നു.

കഴിഞ്ഞ ദിവസമായിരുന്നു ഇരുവരും സുനിയെ കാണാൻ ജയിലിലെത്തിയത്. അതേസമയം കത്തിനെ കുറിച്ചും സുനി സഹോദരിയോട് വെളിപ്പെടുത്തി. താൻ പറഞ്ഞിട്ട് തന്നെയാണ് കത്തെഴുതിയതെന്നാണ് സുനി സഹോദരിയോട് പറഞ്ഞിരിക്കുന്നത്. എന്നാൽ കത്തിൽ എന്തൊക്കെ അറിയില്ലെന്നും സുനി പറഞ്ഞതായി സഹോദരി പറയുന്നുണ്ട്. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു സുനിയുടെ സഹോദരിയുടെ വെളിപ്പെടുത്തൽ.

pulsar-sunil

നടി ആക്രമിക്കപ്പെട്ട സംഭവം!! കാവ്യയുടെ വസ്ത്ര വ്യാപാര സ്ഥാപനത്തിൽ പരിശോധന!! പുറത്തുവരുന്നത്....!!

കേസില്‍ ഗൂഢാലോചന സംബന്ധിച്ച കാര്യങ്ങള്‍ വെളിപ്പെടുത്തിയാല്‍ കുരുക്കാകുമോ എന്ന് സുനില്‍ സംശയം പ്രകടിപ്പിച്ചതായി അമ്മയും സഹോദരിയും പറഞ്ഞതായി റിപ്പോർട്ടുകളുണ്ട്. നടി ആക്രമിക്കപ്പെട്ട കേസിൽ നിർണായക വെളിപ്പെടുത്തലുകൾക്കിടെയാണ് സുനിയുടെ അമ്മയും സഹോദരിയും സുനിയെ കാണാൻ ജയിലിലെത്തിയത്.

അതേസമയം ഫോൺ എത്തിച്ചത് തന്റെ അറിവോടെയല്ലെന്ന് സുനി പറഞ്ഞതായി സഹോദരി പറഞ്ഞിട്ടുണ്ട്. ആർക്കെങ്കിലും സംഭവത്തിൽ ബന്ധമുണ്ടോ എന്ന് ചോദിച്ചപ്പോൾ ഇനി അതേക്കുറിച്ച് പറയുന്നില്ലെന്നായിരുന്നു സുനി പറഞ്ഞതെന്ന് സഹോദരി വ്യക്തമാക്കി.

English summary
family visists pulsar suni in jail
Please Wait while comments are loading...