സംവിധായകൻ കെഎസ് സേതുമാധവൻ അന്തരിച്ചു, ജീവിതം തൊട്ടറിഞ്ഞ ചലച്ചിത്രകാരൻ
ചെന്നൈ: മലയാള സിനിമയ്ക്ക് അടിത്തറ പാകിയ പ്രശസ്ത സംവിധായകൻ കെ.എസ്.സേതുമാധവൻ അന്തരിച്ചു. 90 വയസ്സായിരുന്നു. ചെന്നൈയിലെ ഡയറക്ടേർസ് കോളനിയിലെ വീട്ടിലായിരുന്നു അന്ത്യം.
രാത്രി ഉറക്കത്തിൽ ഹൃദയ സ്തംഭനം മൂലം മരണം സംഭവിച്ചുവെന്നാണ് കരുതുന്നത്. മലയാളം ഭാഷയിൽ മാത്രമല്ല, തമിഴിലും തെലുങ്കിലും ഹിന്ദിയിലും അദ്ദേഹം സിനിമകൾ ചെയ്തിട്ടിട്ടുണ്ട്.
1931- ല്‍ സുബ്രഹ്‌മണ്യന്‍ - ലക്ഷ്മി ദമ്പതികളുടെ മകനായി പാലക്കാട് ജനനം. പാലക്കാട് വിക്ടോറിയ കോളേജില്‍ നിന്ന് ബയോളജിയില്‍ ബിരുദം നേടി. തുടർന്ന് ഇദ്ദേഹം കെ.രാംനാഥിന്റെ അസിസ്റ്റന്റ് ഡയറക്ടറായി സിനിമയിലേയ്ക്ക് രംഗ പ്രവേശനം. സാഹിത്യ കൃതികള്‍ ആധാരമാക്കിയുളള ചലച്ചിത്ര ശ്രേണി ഒരുക്കാൻ കെ.എസിന് പ്രത്യേക കഴിവായിരുന്നു.
പ്രമുഖ സംവിധായകരായ എല്‍.വി.പ്രസാദ്, എ.എസ്.എ. സ്വാമി, സുന്ദര്‍ റാവു തുടങ്ങി സംവിധായകർക്കൊപ്പം ചേർന്ന് സഹ സംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 60 ഓളം സിനിമകൾ ഇദ്ദേഹം സംവിധാനം ചെയ്ത് കാണികളുടെ ആരാധന പിടിച്ചുപറ്റി.
1960 ൽ 'വീരവിജയ' എന്ന ചിത്രമാണ് സേതുമാധവന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ആദ്യ ചിത്രം. ഓപ്പോൾ, അനുഭവങ്ങൾ പാളിച്ചകൾ, ഓടയിൽ നിന്ന്, ചാട്ടക്കാരി, അരനാഴിക നേരം തുടങ്ങി പ്രശസ്ത സിനിമകളുടെ സംവീധായകൻ. മലയാളത്തിലെ വായനക്കാരുടെ പ്രിയപ്പെട്ട നോവലുകളെ സിനിമയാക്കി മാറ്റുന്നതിൽ അദ്ദേഹം പ്രത്യേക ശ്രദ്ധ പതിപ്പിച്ചിരുന്നു. ഇതിൽ മുട്ടത്ത് വർക്കിയുടെ ചെറു കഥയെ അടിസ്ഥാനമാക്കി പുറത്തിറക്കിയ 'ജ്ഞാന സുന്ദരി' കെ എസ് സേതുമാധവന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ആദ്യ മലയാള ചിത്രം.
മഹാരാഷ്ട്രയിൽ ഒമൈക്രോൺ അലേർട്ട്: ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾക്ക് പിടി വീഴും; നിർദേശങ്ങൾ ഇന്ന്
ദേശീയ സംസ്ഥാന പുരസ്‌കാരങ്ങള്‍ പല തവണ തേടി എത്തിയ ഇദ്ദേഹത്തിന് 2009 ലാണ് ജെ സി ഡാനിയേൽ പുരസ്കാരം ലഭിച്ചത്. 1973 ൽ ദേശീയ പുരസ്കാരത്തിന്റെ ഭാഗമായ നർഗിസ് ദത്ത് അവാർഡ് നേടി. മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരം തമിഴിലേക്ക് ആദ്യമായി എത്തിച്ചതും അദ്ദേഹമായിരുന്നു. മലയാള സിനിമയുടെ പ്രിയ നടന്‍ സത്യന്റെ പല മികച്ച സിനിമ കഥാപാത്രങ്ങളും സേതുമാധവന്റെ സൃഷ്ടികളായിരുന്നു.
1971 - ല്‍ മമ്മൂട്ടി അഭിനയ രംഗത്തേക്ക് ചുവട് ഉറപ്പിക്കുന്നത് ഇദ്ദേഹത്തിന്റെ അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന ചിത്രത്തിലൂടെ ആണ്.അതിനൊപ്പം തന്നെ ബാല താരമായി കമല്‍ഹാസനെ ആദ്യമായി മലയാള സിനിമയില്‍ അവതരിപ്പിച്ചത് കെ.എസ് സേതുമാധവനായിരുന്നു. കന്യാകുമാരി എന്ന ചിത്രത്തിലൂടെയാണ് കമല്‍ഹാസനെ നായകനായി ഇദ്ദേഹം സിനിമയിൽ എത്തിക്കുന്നത്. 1965 ല്‍ ഓടയില്‍ നിന്ന് എന്ന തന്റെ ചിത്രത്തിലൂടെ മറ്റൊരു താരത്തിനെയും സിനിമയിൽ എത്തിച്ചു. നടൻ സുരേഷ് ഗോപിയ്ക്ക് ആയിരുന്നു ആ ഭാഗ്യം ലഭിച്ചിരുന്നത്.

ഏറ്റവും കൂടുതല്‍ സാഹിത്യ കൃതികള്‍ സിനിമയാക്കാൻ വേണ്ടി അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്ന സംവിധായകനാണ്. ദാഹം, മറുപക്കം എന്നീ സിനിമകളുടെ തിരക്കഥയും അദ്ദേഹത്തിന്റേതായിരുന്നു. ഭാര്യ: വത്സല സേതുമാധവന്‍, മക്കള്‍: സന്തോഷ്, ഉമ എന്നിവരാണ്.