പ്രളയം കവർന്ന വീട്ടിലെ ഏക അത്താണിക്ക് വിട; ഞെട്ടലിൽ നിന്ന് മുക്തരാകാതെ തലയോലപ്പറമ്പ്
കോട്ടയം: അമ്മയുടെ സ്വപ്നങ്ങൾ ബാക്കിവെച്ച് മകൾ യാത്രയായപ്പോൾ തലയോലപ്പറമ്പിലെ ജനങ്ങൾക്ക് ഇനിയും ഞെട്ടിപ്പിക്കുന്ന സംഭവത്തിൻ്റെ ആഴങ്ങളിൽ നിന്ന് വിട്ടുമാറാനായിട്ടില്ല. നിഥിന കുടുംബത്തിൻ്റെ ഏക പ്രതീക്ഷയായിരുന്നു. പഠിക്കാൻ മിടുമിടുക്കി, നാട്ടിലെ രാഷ്ട്രീയ പ്രവർത്തനങ്ങളിൽ സജീവം, പാഠ്യേതര പ്രവർത്തനങ്ങളിൽ പലകുറി കഴിവുതെളിയിച്ചവൾ, അങ്ങനെ നല്ല വാക്കുകൾ മാത്രമാണ് ഈ പെൺകുട്ടിയെക്കുറിച്ച് നാട്ടുകാർക്കും അയൽവാസികൾക്കും പറയാനുള്ളത്. ഒറ്റ നിമിഷം കൊണ്ട് പ്രതീക്ഷകളും സ്വപ്നങ്ങളുമൊക്കെ ഇല്ലാതായ വീട്ടിൽ ഇനി നിഥിനയുടെ അമ്മ മാത്രം....

വൈക്കം തലയോലപ്പറമ്പ് കളപ്പുരയ്ക്കലിൽ ബിന്ദുവിന്റെ ഏക മകളാണ് നിഥിനമോള്‍. പത്ത് വര്‍ഷം മുന്‍പാണ് നിഥിനയും ബിന്ദുവും ഇപ്പോഴുള്ള സ്ഥലത്തേക്ക് താമസം മാറിയത്. രോഗബാധയെത്തുടർന്ന് ജീവിതം തള്ളിനീക്കുന്ന അമ്മ മകളുടെ സന്തോഷം മാത്രമാണ് സ്വപ്നം കണ്ടിരുന്നത്. അതാണ് ഒറ്റ നിമിഷം കൊണ്ട് തകർത്തെറിയപ്പെട്ടത്. ശാരീരിക അവശതകൾ അലട്ടിയിരുന്ന കുടുംബത്തിന് നിത്യജീവിതം പോലും കഴിച്ചുകൂട്ടാൻ നന്നേ ബുദ്ധിമുട്ടേണ്ട സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്.
പച്ചപനംതത്തയായി സാരിയിൽ അനുമോൾ കാർത്തു... വൈറൽ ചിത്രങ്ങൾ

ജോലിക്ക് പോകുന്നതില്‍ നിന്ന് കിട്ടുന്ന വരുമാനത്തില്‍ നിന്ന് മിച്ചം പിടിച്ചാണ് മകളുടെ പഠനവും മറ്റ് ചെലവുകളും നോക്കിയിരുന്നത്. കൂടാതെ, അമ്മയെ സഹായിക്കാനായി നിഥിനയും പാര്‍ട്ട് ടൈം ജോലി നോക്കിയിരുന്നു. പഠനം പൂര്‍ത്തിയാക്കി മകള്‍ക്ക് നല്ല ജോലി നേടി സന്തോഷത്തോടെ ജീവിക്കാന്‍ കഴിയുമെന്ന ബിന്ദുവിന്റെ പ്രതീക്ഷയാണ് ഇന്ന് പാലാ സെൻറ് തോമസ് കോളേജിൽ നടന്ന ക്രൂരകൃത്യത്തിലൂടെ പ്രതി അഭിഷേക് ബൈജു അവസാനിപ്പിച്ചത്.

കഴിഞ്ഞ പ്രളയത്തില്‍ നിഥിനയും അമ്മ ബിന്ദുവും താമസിച്ചിരുന്ന വീട് പൂര്‍ണമായും വെള്ളം കയറി നശിച്ചിരുന്നു. വീട് പൂർണമായും തകർന്നിരുന്നു. പിന്നീട് വ്യവസായിയായ ജോയ് ആലുക്കാസിന്റെ ഇടപെടലിലൂടെയാണ് ഇവര്‍ക്ക് പുതിയ വീട് ലഭിച്ചത്. ഇത്രയധികം ദുരിതങ്ങളും ദുരന്തങ്ങളും അനുഭവിച്ചിരുന്ന ഒരു കുടുംബത്തിന് മകളുടെ വിലാപ വാർത്ത താങ്ങാവുന്നതിനും അപ്പുറമാണ്. പഠിക്കാൻ മിടുമിടുക്കി, നാട്ടിലെ രാഷ്ട്രീയ പ്രവർത്തനങ്ങളിൽ സജീവം, പാഠ്യേതര പ്രവർത്തനങ്ങളിൽ പലകുറി കഴിവുതെളിയിച്ചവൾ, അങ്ങനെ നല്ല വാക്കുകൾ മാത്രമാണ് ഈ പെൺകുട്ടിയെക്കുറിച്ച് നാട്ടുകാർക്കും അയൽവാസികൾക്കും പറയാനുള്ളത്.

പാലാ സെൻ്റ് തോമസ് കോളേജ് ഗ്രൗണ്ടിൽ സഹപാഠിയായ വിദ്യാർഥിനിയെയാണ് യുവാവ് കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ഇന്ന് രാവിലെ 11.15 ഓടെയായിരുന്നു സംഭവം. കോളേജിൽ പരീക്ഷക്ക് എത്തിയപ്പോഴായിരുന്നു അഭിഷേക് പെൺകുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. തലയോലപ്പറമ്പ് സ്വദേശി നിഥിന (22) ആണ് കൊല്ലപ്പെട്ടത്. സഹപാഠി കൂത്താട്ടുകുളം സ്വദേശി അഭിഷേക് ബൈജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തു വരികയാണ്. മൂന്നാംവർഷ ഫുഡ് പ്രോസസിങ് വിദ്യാർഥിനിയായിരുന്നു നിഥിന. കൊലപാതകത്തിൻ്റെ നടുക്കത്തിൽ നിന്ന് പാലാ ഇനിയും മുക്തമായിട്ടില്ല.

പരീക്ഷ പാതിവഴിക്ക് നിര്‍ത്തി അഭിഷേക് നിഥിനയെ കാത്തിരുന്നു. ഇരുവരും തമ്മിലുള്ള സംസാരത്തിനിടെ യുവാവ് പെണ്‍കുട്ടിയെ അടിക്കുകയും കഴുത്തിന് കുത്തിപ്പിടിച്ച് താഴേക്ക് കിടത്തുകയും ചെയ്തു. ഓടിക്കൂടിയവര്‍ ഇരുവരെയും പിടിച്ചുമാറ്റാനായി ശ്രമിക്കുന്നതിനിടെ അഭിഷേക് കത്തിയെടുത്ത് നിഥിനയെ കുത്തുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയിലേക്ക് പോകുന്നതിനിടെയാണ് മരിച്ചത്. പ്രതിയായ അഭിഷേകിനെ ആളുകള്‍ പിടികൂടി പൊലീസിലേല്‍പ്പിച്ചു

അതേസമയം, പ്രതിയെ ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ പൊലീസ് സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്യുകയാണ്. പ്രതിയെ വിശദമായി ചോദ്യം ചെയ്തശേഷം സ്ഥലത്തെത്തിച്ച് തെളിവെടുക്കും. കൊലപാതകത്തിന് കാരണം പ്രണയ നൈരാശ്യമാണെന്നും അടുത്തിടെയുണ്ടായ അകൽച്ചയാണ് വൈരാഗ്യത്തിന് കാരണമായതെന്നും പ്രതി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.












Click it and Unblock the Notifications