കര്‍ഷകന്റെ ആത്മഹത്യ....കാരണക്കാര്‍ അവര്‍ തന്നെ!! കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കി

  • Written By:
Subscribe to Oneindia Malayalam

കോഴിക്കോട്: വില്ലേജ് അധികൃതര്‍ ഭൂനികുതി സ്വീകരിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് കര്‍ഷകനായ ജോയ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ജില്ലാ കലക്ടര്‍ യുവി ജോസ് സര്‍ക്കാരിന് പ്രാഥമിക റിപ്പോര്‍ട്ട് നല്‍കി. വില്ലേജ് ഓഫീസര്‍ക്കും വില്ലേജ് അസിസ്റ്റന്റിനും സംഭവത്തില്‍ തുല്യ പങ്കാളിത്തമുണ്ടെന്ന് കലക്ടറുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. വിശദമായ അന്വേഷണത്തിനു ഡെപ്യൂട്ടി കലക്ടറെ നിയമിച്ചിട്ടുണ്ട്.

Actress attacked: നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു!! പ്രമുഖനും കൂട്ടാളികളും ഉടന്‍ പിടിയിലാവും!!

1

വില്ലേജ് ഓഫീസറും അസിസ്റ്റന്റും നടപടി ക്രമങ്ങളില്‍ അനാവശ്യമായ കാലതാസമാണ് വരുത്തിയത്. ഡെപ്യൂട്ടി കലക്ടര്‍ ജോസിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളുടെ മൊഴിയെടുക്കുന്നുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ റവന്യു സെക്രട്ടറിയെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്. റവന്യു സെക്രട്ടറിയുടെ നിര്‍ദേശ പ്രകാരമാവും ജില്ലാ കലക്ടര്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുക.

2

അതേസമയം, പോലീസിന്റെ നടപടി ക്രമങ്ങളില്‍ വില്ലേജ് അധികൃതരെ പ്രതി ചേര്‍ത്തിട്ടില്ല. വില്ലേജ് ഓഫീസ് വരാന്തയില്‍ കര്‍ഷകന്‍ തൂങ്ങി മരിച്ചെന്ന നിലയില്‍ കണ്ടെത്തിയെന്ന തരത്തിലാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേസ് അന്വേഷണത്തിന്റെ തുടര്‍ വഴികളില്‍ മാത്രമേ ഇതു സംബന്ധിച്ച വിശദമായ അന്വേഷണം നടക്കുകയുള്ളൂവെന്ന് പേരാമ്പ്ര സിഐ വ്യക്തമാക്കുന്നു.

English summary
Farmer suicide: Collector gives primary report.
Please Wait while comments are loading...