വില്ലേജ് അസിസ്റ്റന്റ് ആവശ്യപ്പെട്ടത്...ഭാര്യയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍!!

  • By: Sooraj
Subscribe to Oneindia Malayalam

കോഴിക്കോട്: ഭൂനികുതി സ്വീകരിക്കാത്തതിന് ഭര്‍ത്താവ് വില്ലേജ് ഓഫീസില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഭാര്യ മോളി രംഗത്ത്. പ്രഥമദൃഷ്ട്യാ കുറ്റക്കാരനെന്നു കണ്ടെത്തിയതിനെ തുടര്‍ന്നു സസ്‌പെന്‍ഡ് ചെയ്യപ്പെട്ട വില്ലേജ് അസിസ്റ്റന്റ് സിരീഷിനെതിരേ ഗുരുതര ആരോപണങ്ങളാണ് മോളി ഉന്നയിച്ചത്.

Actress attacked: നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു!! പ്രമുഖനും കൂട്ടാളികളും ഉടന്‍ പിടിയിലാവും!!

കള്ളനോട്ട് ബിജെപി നേതാവ് നല്‍കിയത് അവര്‍ക്ക്...എല്ലാം വ്യക്തമാവുന്നു!! സഹോദരനും പ്രതി

കൈക്കൂലി ചോദിച്ചു

കൈക്കൂലി ചോദിച്ചു

നികുതി സ്വീകരിക്കണമെങ്കില്‍ കൈക്കൂലി നല്‍കണമെന്ന് വില്ലേജ് അസിസ്റ്റന്റ് പറഞ്ഞതായി മോളി വെളിപ്പെടുത്തി. ഒരു ലക്ഷം രൂപയാണ് അയാള്‍ ഭര്‍ത്താവിനോട് കൈക്കൂലിയായി ചോദിച്ചതെന്നും മോളി പറയുന്നു.

അനാസ്ഥ

അനാസ്ഥ

വില്ലേജ് ഓഫീസിലെ ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് ഭര്‍ത്താവിന്റെ ആത്മതഹത്യക്കു കാരണമെന്ന് മോളി പറഞ്ഞു. കൈവശമുള്ള സ്ഥലത്തിന്റെ മുഴുവന്‍ രേഖകളും കൈയിലുണ്ട്. എന്നിട്ടും മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് അവര്‍ നികുതി സ്വീകരിക്കാന്‍ തയ്യാറായില്ലെന്ന് മോളി ആരോപിച്ചു.

അവരോട് അപേക്ഷിച്ചു

അവരോട് അപേക്ഷിച്ചു

നികുതി സ്വീകരിക്കാന്‍ തയ്യാറായില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് അറിയിച്ച് ജോയ് വില്ലേജ് അധികൃതര്‍ക്ക് കത്ത് നല്‍കിയിരുന്നു. അതിനു ശേശഷം താന്‍ വില്ലേജ് ഓഫീസിലെത്തി എന്തെങ്കിലും ചെയ്തു തരണമെന്ന് അവരോട് അപേക്ഷിച്ചിരുന്നതായി മോളി വെളിപ്പെടുത്തി.

ശരിയാക്കാമെന്ന് ഉറപ്പ് നല്‍കി

ശരിയാക്കാമെന്ന് ഉറപ്പ് നല്‍കി

തങ്ങളെ ജോയ് ചീത്ത വിളിച്ചെന്നാണ് വില്ലേജ് അധികൃതര്‍ തന്നോടു പറഞ്ഞത്. ഞാന്‍ അവരോട് അതില്‍ ക്ഷമ ചോദിക്കുകയും ചെയ്തു. ഒരുപാട തവണ വന്നിട്ടും ശരിയാവാത്തതിനെ തുടര്‍ന്ന് ക്ഷമ നശിച്ചാണ് ഭര്‍ത്താവ് മോശമായി പെരുമാറിയതെന്ന് അവരോടു പറഞ്ഞു. ഭര്‍ത്താവ് നല്‍കിയ ആത്മഹത്യാക്കുറിപ്പ് തിരിച്ചുനല്‍കിയ അവര്‍ എല്ലാം ശരിയാക്കിത്തരാമെന്ന് ഉറപ്പു നല്‍കിയിരുന്നതായി മോളി പറയുന്നു.

വീണ്ടും കബളിപ്പിച്ചു

വീണ്ടും കബളിപ്പിച്ചു

അന്നു തനിക്ക് തന്ന ഉറപ്പ് പാലിക്കാന്‍ അധികൃതര്‍ തയ്യാറായില്ല. പിന്നെയും പല തവണ നികുതിയടക്കാന്‍ ഭര്‍ത്താവ് വില്ലേജ് ഓഫീസില്‍ പോയെങ്കിലും ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുള്ള അവഗണന തുടര്‍ന്നുവെന്നും മോളി കണ്ണീരോടെ പറഞ്ഞു.

 നികുതി സ്വീകരിച്ചു

നികുതി സ്വീകരിച്ചു

ഇന്നു രാവിലെ ജോയിയുടെ ബന്ധുക്കള്‍ വില്ലേജ് ഓഫീസിലെത്തി നികുതിയടച്ചിരുന്നു. രാവിലെ 10 മണിക്കു ശേഷം ജോയിയുടെ സഹോദരന്‍മാരാണ് വില്ലേജ് ഓഫീസിലെത്തി നികുതിയടച്ചത്. ഇതു അടച്ചുകഴിഞ്ഞപ്പോഴാണ് വില്ലേജിലെ രേഖകളില്‍ പിശകുണ്ടെന്ന് ഇവര്‍ ചൂണ്ടിക്കാണിച്ചത് ബഹളത്തിന് ഇടയാക്കി.

രേഖകളില്‍ കൃത്രിമം

രേഖകളില്‍ കൃത്രിമം

വില്ലേജിലുള്ള ജോയിയുടെ സ്ഥലത്തിന്‍റെ രേഖകളില്‍ അധികൃതര്‍ കൃത്രിമം കാണിച്ചിട്ടുണ്ടെന്ന് നികുതി അടച്ച ശേഷം സഹോദരന്‍മാരും ബന്ധുക്കളും ആരോപിച്ചു. ജോയിയുടെ ഒരേക്കര്‍ ഭൂമിയുടെ സ്ഥാനത്ത് 80 സെന്റ് എന്ന് വെട്ടിത്തിരുത്തിയിട്ടുണ്ടെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. പഴയ ബുക്ക് കാണണമെന്നും അല്ലാതെ പിരിഞ്ഞുപോവില്ലെന്നും ബന്ധുക്കള്‍ അറിയിച്ചതോടെ ഓഫീസില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറുകയും ചെയ്തു.

English summary
Farmer suicide: Wife's revealation about village assistant
Please Wait while comments are loading...