കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിൽ അതിതീവ്ര വൈറസ് സ്ഥിരീകരിച്ചവരിൽ രണ്ടര വയസ്സുകാരിയും, രണ്ടാഴ്ച മുൻപ് കോഴിക്കോടെത്തി

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് ബ്രിട്ടണിൽ നിന്നെത്തിയ 6 പേരിൽ പുതിയ വൈറസ് സ്ഥിരീകരിച്ചതോടെ ആശങ്ക ഉയരുന്നു. കോഴിക്കോട് ഒരു കുടുംബത്തിലെ രണ്ട് പേർക്കും ആലപ്പുഴയിലെ ഒരു കുടുംബത്തിലെ രണ്ട് പേർക്കും കോട്ടയത്തും കണ്ണൂരും ഓരോ ആൾക്ക് വീതവും ആണ് പുതിയ വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്.

കോഴിക്കോട് 36 വയസ്സുളള യുവാവിനും രണ്ടര വയസ്സുളള മകള്‍ക്കുമാണ് രോഗം കണ്ടെത്തിയിരിക്കുന്നത്. രണ്ടാഴ്ച മുന്‍പാണ് ഇവര്‍ ലണ്ടനില്‍ നിന്നും നാട്ടിലെത്തിയത്. അച്ഛന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും കുട്ടി വീട്ടിലുമാണ് ഉളളത്. ആലപ്പുഴയില്‍ 30കാരിക്കും 36കാരനുമാണ് രോഗം. കോട്ടയത്ത് 20കാരിക്കും കണ്ണൂരില്‍ 29കാരനും പുതിയ വൈറസ് സ്ഥിരീകരിച്ചു. കോട്ടയത്തെ യുവതി അച്ഛനൊപ്പമാണ് ലണ്ടനില്‍ നിന്നും എത്തിയത്. അച്ഛന്റെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആണ്.

covid

യു.കെ.യില്‍ നിന്നും വന്ന 39 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത് എന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ പറഞ്ഞു. ഇവരുടെ സാമ്പിളുകള്‍ തുടര്‍പരിശോധനക്കായി എന്‍ഐവി പൂനെയിലേക്ക് അയച്ചിരുന്നു. അതിലാണ് 6 പേര്‍ക്ക് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. കൂടുതല്‍ പരിശോധനാ ഫലങ്ങള്‍ കാത്തിരിക്കുകയാണെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. രോഗം സ്ഥിരീകരിച്ചവരെല്ലാം ആശുപത്രികളില്‍ നിരീക്ഷണത്തിലാണ്. രോഗികളുടെ സമ്പൂര്‍ണ്ണ സമ്പര്‍ക്ക പട്ടിക ആരോഗ്യവകുപ്പ് തയ്യാറാക്കും. വിദേശത്ത് നിന്ന് എത്തുന്നവര്‍ സ്വമേധയാ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു. സംസ്ഥാനത്ത് അതീവ ജാഗ്രത വേണമെന്നും കൊവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ട ആരോഗ്യമന്ത്രി പറഞ്ഞു.

ബ്രിട്ടണില്‍ നിന്നെത്തി കൊവിഡ് സ്ഥിരീകരിച്ചവരുടെ സാമ്പിള്‍ പൂനെ വൈറോളജി ലാബിലേക്ക് അയച്ച് പരിശോധിച്ചിരുന്നു. കഴിഞ്ഞ ദിവസം ആദ്യത്തെ സാമ്പിളുകളുടെ ഫലം പുറത്ത് വന്നപ്പോള്‍ തീവ്ര വൈറസ് കണ്ടെത്തിയിരുന്നില്ല. ആറ് സാമ്പിളുകളുടെ ഫലം ആണ് ആദ്യം പുറത്ത് വന്നിരുന്നത്. പത്തനംതിട്ടയില്‍ നിന്നുളള 3 സാമ്പിളുകളുടേയും എറണാകുളത്ത് നിന്നുളള 2 സാമ്പിളുകളുടേയും കോഴിക്കോട് നിന്നുളള ഒരു സാമ്പിളിന്റെയും ഫലം ആണ് ആദ്യം പുറത്ത് വന്നത്. ഇതില്‍ തീവ്രവൈറസിന്റെ സാന്നിധ്യം കണ്ടെത്താത്തത് കേരളത്തിന് ആശ്വാസമായിരുന്നു.

ജനിതക മാറ്റം വന്ന കൊവിഡിന്റെ സാന്നിധ്യത്തില്‍ രാജ്യം ആശങ്കയിലാണ്. ഇതിനകം 38 പേരിലാണ് രാജ്യത്ത് പുതിയ തീവ്ര വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. രോഗികളുടെ കൂട്ടത്തില്‍ 2 വയസ്സുളള കുട്ടി അടക്കമുണ്ട്. ഇന്ന് പുതിയതായി 9 പേരിലാണ് രാജ്യത്ത് പുതിയ കൊവിഡ് കണ്ടെത്തിയത്. ദില്ലിയില്‍ ആണ് പുതിയ വൈറസ് സ്ഥിരീകരിച്ച രോഗികളുടെ എണ്ണം കൂടുതല്‍. ബ്രിട്ടണില്‍ നിന്നെത്തിയ 11 പേരിലാണ് ദില്ലിയില്‍ പുതിയ വൈറസ് സ്ഥിരീകരിച്ചത്.

Recommended Video

cmsvideo
12 വയസ്സിന് മുകളില്‍ പ്രായമുള്ള കുട്ടികളില്‍ കൊവാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണം

English summary
Father and two and half year old girl among New Corona Virus strain confirmed cases in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X