Get Updates
Get notified of breaking news, exclusive insights, and must-see stories!

മൂവാറ്റുപുഴയില്‍, ഏഴ് വയസ്സുള്ള മകനെ അച്ഛന്‍ തലയ്ക്കടിച്ച് കൊന്ന് കുഴിച്ച് മൂടി

മൂവാറ്റുപുഴ: ഹൃദയമുള്ള ആരിലും നടുക്കമുണ്ടാക്കുന്നതാണ് ഈ വാര്‍ത്ത. ഏഴ് വയസ്സ് മാത്രം പ്രായമുള്ള മകനെ തലക്കടിച്ചുകൊന്ന് പിതാവ് കുഴിച്ച് മൂടി എന്ന വാര്‍ത്തയാണ് മൂവാറ്റുപുഴയ്ക്കടുത്തുള്ള കോടനാട് നിന്ന് വരുന്നത്.

ഏഴ് വയസ്സുള്ള വസുദേവ് എന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്. നാല് ദിവസമായി കുട്ടിയേയും പിതാവിനേയും കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് കുട്ടിയ്ക്കും പിതാവിനും വേണ്ടിയുള്ള അന്വേഷണം തുടര്‍ന്നുവരികയായിരുന്നു.

Murder

അതിനിടെയാണ് കഴിഞ്ഞ ദിവസം കുട്ടിയുടെ പിതാവ് ബാബു പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങിയത്. വസുദേവിനെ തലയ്ക്കടിച്ച് കൊന്ന് കുഴിച്ചുമൂടുകയായിരുന്നു എന്ന് ബാബു തന്നെയാണ് പോലീസിനോട് പറഞ്ഞത് എന്നാണ് വിവരം.

കുട്ടിയെ കൊലപ്പെടുത്തിയതിന് ശേഷം കുഴിച്ചിട്ട സ്ഥലത്ത് പോലീസ് പരിശോധന നടത്തുന്നുണ്ട്. ബാബുവിന് മാനസികാസ്വാസ്ഥ്യമുള്ളതായി ബന്ധുക്കളാരും തന്നെ പറയുന്നില്ല. കുട്ടിയെ കൊല്ലാനുള്ള കാരണം എന്താണെന്ന് ഇപ്പോഴും വ്യക്തമല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+