കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഈഴവ ജിഹാദ്': ഫാ റോയ് കണ്ണൻചിറ ഒരുതെറ്റും പറഞ്ഞിട്ടല്ല, മാപ്പ് പറയേണ്ടിയിരുന്നില്ലെന്ന്... പിന്തുണ കമന്റുകൾ

Google Oneindia Malayalam News

കോട്ടയം: ഈഴവ യുവാക്കൾ ക്രിസ്ത്യൻ പെൺകുട്ടികളെ പ്രണയിച്ച് തട്ടിയെടുക്കുന്നു എന്ന ആരോപണം ഉന്നയിച്ച കത്തോലിക്കാ പുരോഹിതൻ ഫാദർ റോയ് കണ്ണൻചിറ കഴിഞ്ഞ ദിവസം ഖേദപ്രകടനം നടത്തുകയും മാപ്പ് പറയുകയും ചെയ്തിരുന്നു. തന്റെ പരാമർശം ഈഴവ സമുദായത്തിലെ സഹോദരങ്ങളെ വേദനിപ്പിച്ചതിനാൽ ആണ് ഇത് എന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഒടുക്കം 'ഈഴവ ജിഹാദില്‍' മാപ്പ്... ഫാദര്‍ റോയ് കണ്ണൻചിറ ഖേദം പ്രകടിപ്പിച്ചു; നാർകോട്ടിക് ജിഹാദിൽ ഖേദമുണ്ടാകുമോ?ഒടുക്കം 'ഈഴവ ജിഹാദില്‍' മാപ്പ്... ഫാദര്‍ റോയ് കണ്ണൻചിറ ഖേദം പ്രകടിപ്പിച്ചു; നാർകോട്ടിക് ജിഹാദിൽ ഖേദമുണ്ടാകുമോ?

ഒരു യൂട്യൂബ് ചാനലിലൂടെ ആയിരുന്നു പുരോഹിതന്റെ ഖേദപ്രകടനം. ആ വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകൾ ആണ് ശരിക്കും ഞെട്ടിപ്പിക്കുന്നത്. പുരോഹിതൻ പറഞ്ഞതിൽ ഒരു പിശകുമില്ലെന്നാണ് ഭൂരിപക്ഷം പേരും അഭിപ്രായപ്പെടുന്നത്. ഇത്തരത്തിൽ ഖേദപ്രകടനം നടത്തേണ്ട ഒരു ആവശ്യവും ഇല്ലെന്നും പലരും അഭിപ്രായപ്പെടുന്നുണ്ട്.

1

താൻ പറഞ്ഞ കാര്യങ്ങൾ തെറ്റായിരുന്നു എന്ന് ഫാദർ റോയ് കണ്ണൻചിറ ഖേദപ്രകടന വീഡിയോയിൽ എവിടേയും പറയുന്നില്ല. താൻ അക്കാര്യങ്ങൾ പറഞ്ഞത് മതാധ്യാപകരോട് മാത്രമായിരുന്നു എന്നാണ് അദ്ദേഹത്തിന്റെ വാദം. പല വൈദികരുടേയും അടുത്ത് ഒട്ടേറെ മാതാപിതാക്കൾ പരാതികൾ ഉന്നയിച്ചതിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു മതാധ്യാപകർക്കുള്ള ക്ലാസിൽ അത്തരം ഒരു കാര്യം ചൂണ്ടിക്കാണിച്ചത് എന്നും അദ്ദേഹം പറഞ്ഞു.

2

ഈ വിഷയത്തിൽ പുരോഹിതൻ ഖേദം പ്രകടിപ്പിക്കുകയോ മാപ്പ് പറയുകയോ വേണ്ടതില്ലെന്നാണ് വീഡിയോക്ക് താഴെയുള്ള കമന്റുകളിൽ ഭൂരിപക്ഷവും അഭിപ്രായപ്പെടുന്നത്. സത്യം പറയുന്നതിൽ എന്തിനാണ് ഖേദിക്കുന്നത് എന്നാണ് ഒരാളുടെ ചോദ്യം. ക്രിസ്ത്യൻ കുട്ടികളെ ക്രൈസ്തവ മൂല്യങ്ങൾ അനുസരിച്ച് വളർത്തിയാൽ, അവർ ആർക്കൊപ്പവും ഓടിപ്പോകില്ല എന്നും ഇയാൾ പറയുന്നുണ്ട്. ക്രിസ്ത്യാനികളുടെ ഇടയിലുള്ള ഇത്തരം സംഭവങ്ങൾ പേടിക്കാതെ ചർച്ച ചെയ്യുക തന്നെ വേണം എന്നാണ് മറ്റൊരാളുടെ അഭിപ്രായം.

3

ഈ വിഷയം പൊതുമധ്യത്തിൽ എങ്ങനെ എത്തി എന്നതാണ് മറ്റ് ചിലരുടെ പ്രശ്‌നം. വൈദികൻ അത്തരം പരാമർശം നടത്തിയതിൽ അവർ ഒരു പിശകും കാണുന്നില്ല. ക്രിസ്ത്യാനികളുടെ ഒറ്റുകാർ ക്രിസ്ത്യാനികൾ തന്നെയാണ് എന്നാണ് ഒരാളുടെ കമന്റ്. മതബോധന അധ്യാപകർക്കുള്ള ക്ലാസ്സ് എങ്ങനെ ചോർന്നു എന്ന ചോദ്യവും ഇയാൾ ഉന്നയിക്കുന്നുണ്ട്. വീഡിയോ ചോർത്തിക്കൊടുത്ത മതബോധന അധ്യാപകർ പഠിപ്പിക്കുന്ന കുട്ടികൾ ഓടിപ്പോയില്ലെങ്കിലേ അത്ഭുതമുള്ളൂ എന്നും ആദ്യം സഭയിലെ യൂദാസുമാരെ കണ്ടുപിടിക്കണം എന്നും ഇയാൾ ആവശ്യപ്പെടുന്നുണ്ട്.

എന്തൊരു ക്യൂട്ടാണ് കാണാന്‍; പുതിയ ലുക്കില്‍ തിളങ്ങി വീണ നന്ദകുമാര്‍, വൈറല്‍ ചിത്രങ്ങള്‍

4

ഈ വീഡിയോ പുറത്തെത്തിച്ചവർക്ക് വേറേയും വിമർശനമുണ്ട്. സ്‌കൂൾ അധ്യാപകരെ തിരഞ്ഞെടുക്കുന്നത് പോലെ മതപഠനത്തിനുള്ള അധ്യാപകരെ തിരഞ്ഞെടുത്താൽ ഇങ്ങനെയിരിക്കും എന്നാണ് ഒരാളുടെ മുന്നറിയിപ്പ്. ' കുട്ടികളെ കാറ്റിക്കിസം പഠിപ്പിക്കാൻ കണ്ട അണ്ടനും അടകോടനും അവസരം കൊടുക്കാതിരിക്കുക' എന്ന് കൂടി ഇയാൾ പറയുന്നുണ്ട്. ഇത്തരം അധ്യാപകർ കുട്ടികളെ പടിപ്പിക്കാതിരിക്കുന്നതാണ് നല്ലത് എന്നൊരു ഉപദേശവും കൂടി നൽകുന്നുണ്ട്.

5

ഇത്തരം കാര്യങ്ങൾ പറയുമ്പോൾ ശ്രദ്ധപുലർത്തണം എന്ന് ഉപദേശിക്കുന്നവരും ഉണ്ട്. സഭാംഗങ്ങൾ മാത്രം അറിയേണ്ട സ്വകാര്യ ആശയവിനിമയങ്ങൾ പരസ്യമാകാതെ, ശ്രദ്ധാപൂർവ്വം നടത്താൻ മെത്രാൻമാരും വൈദികരും ശ്രദ്ധിക്കണം എന്നാണ് ഉപദേശത്തിന്റെ കാതൽ. ഖേദ പ്രകടത്തിന്‌റെ വീഡിയോയിൽ, വൈദികൻ ഏറ്റവും ഒടുവിൽ പറഞ്ഞ കാര്യങ്ങൾ, മതാധ്യാപകർക്കുള്ള ക്ലാസ്സിൽ പറഞ്ഞിരുന്നെങ്കിൽ ഇത് വിവാദമാകുമായിരുന്നില്ല എന്ന് വിലയിരുത്തുന്നവരും ഉണ്ട്.

6

എന്തുകൊണ്ട് ക്രിസ്ത്യൻ പെൺകുട്ടികൾ ഇങ്ങനെ അന്യമതത്തിൽ പെട്ടവരെ പ്രണയിച്ചു വിവാഹം കഴിക്കുന്നു എന്നതിന്റെ ഉത്തരം കണ്ടെത്തുന്നവരും ഉണ്ട്. അതിന്റെ കാരണം ക്രിസ്ത്യൻ കുടുംബങ്ങൾ പെൺകുട്ടികൾക്ക് നൽകുന്ന സ്വാതന്ത്ര്യം ആണത്രെ. അതുകൊണ്ടാണ് പെൺകുട്ടികൾ അവരുടെ മാതാപിതാക്കളെ അനുസരിക്കാത്തത് എന്നാണ് പറയുന്നത്. ഇതിന് ഒരു പരിഹാരവും ഇയാൾ നിർദ്ദേശിക്കുന്നുണ്ട്. മാതാപിതാക്കൾ പെൺകുട്ടികളെ ബൈബിൾ പഠിപ്പിക്കുക എന്നതാണ്‌
ഫാദർ റോയ് കണ്ണൻചിറ മാപ്പു പറയേണ്ട ആവശ്യമില്ലെന്നാണ് മറ്റൊരു വൈദികനായ ഫാദർ ജോഷി മലയാറ്റിൽ പറയുന്നത്. 'മാപ്പിന്റെ ആവശ്യം എന്തെന്ന് മനസ്സിലായില്ല. മിശ്രവിവാഹങ്ങൾ ക്രൈസ്തവ വിശ്വാസ ജീവിതത്തിന് ഗുണകരമല്ല എന്ന യാഥാർത്ഥ്യം കുട്ടികളോട് പറഞ്ഞുകൊടുക്കാൻ ബാധ്യതയുള്ള വിശ്വാസ പരിശീലകരുടെ തുടർ പരിശീല ക്ലാസ്സിൽ റോയിയച്ചൻ ഇക്കാര്യം കൂടി സൂചിപ്പിച്ചതിൽ ഒരു തെറ്റുമില്ല. അദ്ദേഹത്തിന്റെ അനുഭവത്തിൽ നിന്നാണ് അത് പറഞ്ഞിട്ടുള്ളത്' - ഫാദർ ജോഷി മലയാറ്റിലിന്റെ വാക്കുകൾ ഇങ്ങനെയാണ്. ഇദ്ദേഹത്തെ പിന്തുണച്ചും ഒരുപാട് പേർ രംഗത്ത് വന്നിട്ടുണ്ട്.

7

ഫാദർ റോയ് കണ്ണൻചിറ മാപ്പു പറയേണ്ട ആവശ്യമില്ലെന്നാണ് മറ്റൊരു വൈദികനായ ഫാദർ ജോഷി മലയാറ്റിൽ പറയുന്നത്. 'മാപ്പിന്റെ ആവശ്യം എന്തെന്ന് മനസ്സിലായില്ല. മിശ്രവിവാഹങ്ങൾ ക്രൈസ്തവ വിശ്വാസ ജീവിതത്തിന് ഗുണകരമല്ല എന്ന യാഥാർത്ഥ്യം കുട്ടികളോട് പറഞ്ഞുകൊടുക്കാൻ ബാധ്യതയുള്ള വിശ്വാസ പരിശീലകരുടെ തുടർ പരിശീല ക്ലാസ്സിൽ റോയിയച്ചൻ ഇക്കാര്യം കൂടി സൂചിപ്പിച്ചതിൽ ഒരു തെറ്റുമില്ല. അദ്ദേഹത്തിന്റെ അനുഭവത്തിൽ നിന്നാണ് അത് പറഞ്ഞിട്ടുള്ളത്' - ഫാദർ ജോഷി മലയാറ്റിലിന്റെ വാക്കുകൾ ഇങ്ങനെയാണ്. ഇദ്ദേഹത്തെ പിന്തുണച്ചും ഒരുപാട് പേർ രംഗത്ത് വന്നിട്ടുണ്ട്.

9

മതബോധനത്തിന്റെ പിശകുകൊണ്ടാണ് ക്രിസ്ത്യൻ പെൺകുട്ടികൾ ഇത്തരത്തിൽ അന്യമതസ്തരെ പ്രണയിച്ച് വിവാഹം കഴിയ്ക്കുന്നത് എന്ന് ഈ വീഡിയോയുടെ താഴെ അഭിപ്രായം പറയുന്ന ഒരുപാട് പേരുണ്ട്. ഇപ്പോഴത്തെ മതബോധന രീതി തീരെ പോര എന്നാണ് ഇവരുടെ നിലപാട്. ആ സംവിധാനം മാറാതെ, ഇപ്പോഴത്തെ പ്രശ്‌നങ്ങൾ അവസാനിക്കില്ലെന്നും ഇവർ പറയുന്നുണ്ട്. ഫാദർ റോയ് കണ്ണൻചിറയ്ക്ക് തന്നെയാണ് ഇവരുടേയും പിന്തുണ.

8

എന്തായാലും ഒരു ചെറിയ വിഭാഗം എങ്കിലും, വൈദികന്റെ ഖേദപ്രകടനത്തെ പിന്തുണയ്ക്കുന്നുണ്ട്. അന്യമതങ്ങളേയും സമുദായങ്ങളേയും അവമതിച്ചുകൊണ്ടാകരുത് മതപഠനവും മതാധ്യാപനവും എന്നാണ് ഇവരുടെ പക്ഷം. മറ്റു സമുദായാംഗങ്ങൾക്ക് വേദനയുണ്ടാക്കിയ സംഭവത്തിൽ വൈദികൻ മാപ്പുപറഞ്ഞത് വളരെ നല്ല നീക്കമാണെന്നും ഇവർ വിലയിരുത്തുന്നുണ്ട്.

10

'ലവ് ജിഹാദിനെ പറ്റിയും നാർകോട്ടിക് ജിഹാദിനെ പറ്റിയും നമ്മൾ കൂടുതൽ സംസാരിക്കുന്നുണ്ട്. അതോടൊപ്പം മറ്റ് ഇതര വിഭാഗങ്ങളിലേക്കും നമ്മുടെ കുട്ടികൾ ആകർഷിക്കപ്പെടുന്നുണ്ട്. അവർ സ്ട്രാറ്റജിക് ആയ പദ്ധതികൾ ആവിഷ്‌കരിച്ച് ചെറുപ്പക്കാരെ പരിശീലിപ്പിക്കുന്നുണ്ട് എന്ന് വരെ വിവരം കിട്ടിയിട്ടുണ്ട്'- എന്നാണ് ഫാദർ റോയ് കണ്ണൻചിറ പറഞ്ഞത്. ക്രിസ്ത്യൻ പെൺകുട്ടികളെ ഇത്തരത്തിൽ ആകർഷിക്കാൻ പരിശീലിപ്പിക്കുന്ന എന്നതാണ് വൈദികൻ പറഞ്ഞതിലെ ഏറ്റവും ഗൗരവമുള്ള കാര്യം. അതിനെ കുറിച്ച് വിവരം കിട്ടിയിട്ടുണ്ട് എന്നും അദ്ദേഹം പറയുന്നു. എന്നാൽ ഖേദ പ്രകടനത്തിൽ ഈ വിഷയത്തെ കുറിച്ച് വിശദീകരിക്കാൻ അദ്ദേഹം തയ്യാറായില്ല.

Recommended Video

cmsvideo
Suresh Gopi supports Pala Bishop's narcotics jihad

English summary
Father Roy Kannanchira gets big support from Christian Community on his Ezhava remark. Most of the comments under his apology video, people says he need not apologize for the remark.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X