രണ്ടാനമ്മയുടെയും അച്ഛന്റെയും ക്രൂരത ; 15 കാരി ആശുപത്രിയില്‍ !!
കോഴിക്കോട് :അച്ഛന്റെയും രണ്ടാനമ്മയുടെയും ക്രൂരമര്‍ദ്ദനത്തെ തുടര്‍ന്ന് പതിനഞ്ചുകാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വയനാട് കാക്കവയലിലാണ് സംഭവം. പെണ്‍കുട്ടിയ്ക്ക് അടിവയറ്റിലേറ്റ മര്‍ദ്ദനത്തെ തുടര്‍ന്ന് കഠിനമായ വയറുവേദനയെയും ആന്തരിക രക്തസ്രാവവും അനുഭവപ്പെടുകയായിരുന്നു.
തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിച്ചത്. പെണ്‍കുട്ടിയെ ആദ്യം ബത്തേരിയിലുളള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിക്കുകയായിരുന്നു. ഒന്‍പതുവര്‍ഷം മുന്‍പാണ് കുട്ടിയുടെ അമ്മ മരിച്ചത് . മറ്റു രണ്ടു സഹോദരിമാരും പെണ്‍കുട്ടിക്കുണ്ട്.

മൂന്നു പെണ്‍കുട്ടികളെയും അച്ഛനും രണ്ടാനമ്മയും ചേര്‍ന്ന് സ്ഥിരമായി മര്‍ദ്ദിക്കാറുണ്ടായിരുന്നു. പലപ്പോളും ഭക്ഷണം പോലും നല്‍കാറില്ലെന്നായിരുന്നുവെന്നും ഇവര്‍ പറയുന്നു. ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ സംഭവത്തില്‍ ഇടപെട്ടിട്ടുണ്ട്. മൂന്നു പേരെയും വീട്ടില്‍ നിന്ന് മാറ്റി പാര്‍പ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു.












Click it and Unblock the Notifications