കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭീകരര്‍ നന്മയുള്ളവരെന്ന് ഫാദര്‍ ടോം ഉഴുന്നാലില്‍; മോചിതനായത് എങ്ങനെ? പിന്നില്‍ ആരാ?

  • By Ashif
Google Oneindia Malayalam News

കൊച്ചി: ഫാദര്‍ ടോം ഉഴുന്നാലിലിനെ യമനില്‍ വച്ച് തടവിലാക്കിയ ഭീകരസംഘം ഏതാണ്. ആരാണ് അദ്ദേഹത്തിന്റെ മോചനത്തിന് ശ്രമിച്ചത്... ഇത്യാദി ചോദ്യങ്ങള്‍ക്ക് ഇതുവരെ ഉത്തരം കിട്ടിയിട്ടില്ല. യമനില്‍ നിന്ന് ഒമാനിലേക്കും അവിടെ നിന്ന് വത്തിക്കാനിലേക്കും പിന്നീട് ദില്ലിയിലേക്കും ബെംഗളൂരുവിലേക്കും ഇപ്പോള്‍ കൊച്ചിയേലേക്കും അദ്ദേഹം എത്തിയിരിക്കുന്നു. പക്ഷേ, അപ്പോഴും ബാക്കിയാകുന്ന ചോദ്യം ഇതുതന്നെ. ആരാണ് തടവിലാക്കിയത്, ആരാണ് മോചിപ്പിച്ചത്.

കൊച്ചിയിലെത്തിയ ഫാദര്‍ ടോം മാധ്യമപ്രവര്‍ത്തകരോട് വിശദമായി സംസാരിച്ചു. സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി വീണ്ടും യമനിലേക്ക് പോകാന്‍ താന്‍ ഒരുക്കമാണെന്ന് അദ്ദേഹം പറഞ്ഞു. ദൈവഹിതം അതാണെങ്കില്‍ അങ്ങനെ സംഭവിക്കുമെന്നും ഫാദര്‍ കൂട്ടിച്ചേര്‍ത്തു. ഫാദറിന്റെ മോചനത്തിന് വേണ്ടി പ്രവര്‍ത്തിച്ചത് കേന്ദ്രസര്‍ക്കാരാണെന്നും അതല്ല, ഒമാന്‍ ഭരണകൂടമാണെന്നുമെല്ലാമുള്ള പ്രചാരണങ്ങളുണ്ടായിരുന്നു.

ഐസിസാണെന്ന് മാധ്യമങ്ങള്‍

ഐസിസാണെന്ന് മാധ്യമങ്ങള്‍

യമനില്‍ വച്ച് തടവിലാക്കിയ ഭീകരസംഘടന ഏതാണെന്ന് തനിക്ക് അറിയില്ലെന്ന് ഫാദര്‍ ടോം പറഞ്ഞു. ഐസിസ് ഭീകരരാണെന്ന് മാധ്യമങ്ങള്‍ വഴിയാണ് അറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

ഭീകരരുടെ വൈദ്യസഹായം

ഭീകരരുടെ വൈദ്യസഹായം

ചെറിയ രോഗങ്ങള്‍ക്ക് പോലും ഭീകരര്‍ വൈദ്യസഹായം തന്നു. ഭക്ഷണവും മുടങ്ങാതെ കിട്ടി. ഇതിനെല്ലാം കാരണം ഭീകരരുടെ ഉള്ളില്‍ നന്മയുള്ളതുകൊണ്ടാണെന്നും ഫാദര്‍ ടോം പറഞ്ഞു.

കേരളത്തിലേക്ക് അയക്കുന്നു

കേരളത്തിലേക്ക് അയക്കുന്നു

തടവിലായതിന് ശേഷം മോചിതനാകുന്നത് വരെ പുറംലോകവുമായി ബന്ധമുണ്ടായിരുന്നില്ല. തന്റെ മോചനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ആരാണെന്നും അറിയില്ല. കേരളത്തിലേക്ക് അയക്കുന്നുവെന്ന് മാത്രമാണ് അറിയാന്‍ സാധിച്ചതെന്നും ഫാദര്‍ ടോം പറഞ്ഞു.

ഒന്നുമറിയില്ലെന്നും ഫാദര്‍

ഒന്നുമറിയില്ലെന്നും ഫാദര്‍

മോചനത്തിന് വേണ്ടി പ്രത്യേകം ഒരാള്‍ പ്രവര്‍ത്തിച്ചതായി അറിയില്ല. മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പുറത്തുവന്ന വീഡിയോ ദൃശ്യം ഭീകരര്‍ നിര്‍ബന്ധിച്ച് എടുപ്പിച്ചതാണ്. തന്റെ കൂടെ മറ്റാരെങ്കിലും ബന്ദിയാക്കപ്പെട്ടിരുന്നോ എന്നു പോലും അറിയില്ലെന്നും ഫാദര്‍ പറഞ്ഞു.

English summary
Father Tom Uzhunnalil address press people at Kochi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X