കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മകളും ഭര്‍ത്താവും ഐസിസില്‍? സത്യമറിയണം.... കോടതിയില്‍ അമ്മയുടെ ഹര്‍ജി

മകളും കുടുംബവും അഫ്ഗാനിലുണ്ടാവാമെന്ന് അമ്മ ഹര്‍ജിയില്‍ പറയുന്നു

  • By Sooraj
Google Oneindia Malayalam News

കൊച്ചി: മകളും ഭര്‍ത്താവും തീവ്രവാദി സംഘടനയായ ഐസിസില്‍ ചേര്‍ന്നതായി സംശയിക്കുന്നതായും ഇവരെ നാട്ടിലേക്ക് തിരികെ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് അമ്മയുടെ ഹര്‍ജി. തിരുവനന്തപുരം മണക്കാട് സ്വദേശിനിയായ ബിന്ദു സമ്പത്താണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.

ദിലീപിനെതിരേ തെളിവ് കൈമാറി... കുടുംബം, ശ്രീകുമാര്‍ മേനോന്‍ തര്‍ക്കം എല്ലാം അവരെ അറിയിച്ചുദിലീപിനെതിരേ തെളിവ് കൈമാറി... കുടുംബം, ശ്രീകുമാര്‍ മേനോന്‍ തര്‍ക്കം എല്ലാം അവരെ അറിയിച്ചു

നടിയുടെ നഗ്നദൃശ്യമെടുക്കാന്‍ പറഞ്ഞത് മാത്രമാണ് കുറ്റം... എല്ലാം ചെയ്തത് അവര്‍, ജാമ്യം തേടി ദിലീപ്നടിയുടെ നഗ്നദൃശ്യമെടുക്കാന്‍ പറഞ്ഞത് മാത്രമാണ് കുറ്റം... എല്ലാം ചെയ്തത് അവര്‍, ജാമ്യം തേടി ദിലീപ്

 ഐസിസില്‍ ?

ഐസിസില്‍ ?

തിരുവനന്തപുരത്തു വച്ചാണ് ബിഡിഎസ് പഠിക്കുകയായിരുന്ന മകളെയും ഭര്‍ത്താവിനെയും കാണാതായത്. ഇവര്‍ ഐസിസില്‍ ചേര്‍ന്നിട്ടുണ്ടാവാമെന്ന് താന്‍ ഇപ്പോള്‍ സംശയിക്കുന്നതായി ഹര്‍ജിയില്‍ ബിന്ദു പറഞ്ഞു.

അഫ്ഗാനിസ്താനില്‍

അഫ്ഗാനിസ്താനില്‍

അഫ്ഗാനിസ്താനില്‍ മകളും ഭര്‍ത്താവും ഉണ്ടെന്നാണ് സൂചന. അമേരിക്ക തുടര്‍ച്ചയായി ആക്രമണങ്ങള്‍ നടത്തുന്ന അവിടെ ഇരുവരുടെയും ജീവന്‍ സുരക്ഷിതമല്ലെന്നും ഹര്‍ജിയില്‍ ബിന്ദു ചൂണ്ടിക്കാട്ടി.

കുഞ്ഞും ഒപ്പം

കുഞ്ഞും ഒപ്പം

മകളും ഭര്‍ത്താവും മാത്രമല്ല അവരുടെ കുഞ്ഞും ഒപ്പമുണ്ട്. മൂന്നു പേരെയും എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തണം. ഇവിടെയെത്തിയാല്‍ അവരുടെ ഇഷ്ടപ്രകാരം ജീവിക്കാനുള്ള അനുവാദം നല്‍കുമെന്നും ബിന്ദു ഹര്‍ജിയില്‍ അറിയിച്ചു.

എന്‍ഐഎ വിശദീകരണം

എന്‍ഐഎ വിശദീകരണം

എന്‍ഐഎയാണ് ഇപ്പോള്‍ ഈ കേസ് അന്വേഷിക്കുന്നത്. അതുകൊണ്ടു തന്നെ അവരോട് വിശദീകരണം നല്‍കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടു. എന്‍ഐഎയുടെ പരിധിയില്‍ അല്ലാത്ത ഒരു വിദേശ രാജ്യത്തു കഴിയുന്ന ഇവരെ നാട്ടിലെത്തിക്കാന്‍ പ്രയാസമാണെന്നാണ് എന്‍ഐഎ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞത്.

 ഉടന്‍ റിപ്പോര്‍ട്ട് നല്‍കണം

ഉടന്‍ റിപ്പോര്‍ട്ട് നല്‍കണം

എന്‍ഐഎയുടെ വാദം കേട്ട ശേഷമാണ് എത്രയും വേഗം ഇതേക്കുറിച്ചുള്ള മറുപടി സമര്‍പ്പിക്കാന്‍ ഹൈക്കോടതി ജസ്റ്റിസ് വിനോദ് ചന്ദ്രന്‍ ആവശ്യപ്പെട്ടത്.

കാണാതായത്

കാണാതായത്

മണക്കാട് സ്വദേശിനിയായ ഫാത്തിമ നിമിഷയെയും ഭര്‍ത്താവിനെയും 2015ലാണ് കാണാതായത്. പൊയിനാച്ചി സെഞ്ച്വറി ഡെന്റല്‍ കോളേജിലെ അവസാന വര്‍ഷ വിദ്യാര്‍ഥിനിയായിരുന്ന ഫാത്തിമ നിമിഷ നാലു ദിവസം മുമ്പ് പരിചയപ്പെട്ട ബെക്‌സണ്‍ വിന്‍സെന്റിനൊപ്പമാണ് നാട്ടു വിട്ടതെന്നാണ് ബിന്ദു പറയുന്നത്. ക്രിസ്ത്യന്‍ മതവിശ്വാസിയായിരുന്ന ബെക്‌സണ്‍ പിന്നീട് ഇസ്ലാം മതം സ്വീകരിച്ചിരുന്നു. ഈസയെന്നാണ് ഇയാളുടെ പുതിയ പേര്.

അവസാനമായി ബന്ധപ്പെട്ടത്

അവസാനമായി ബന്ധപ്പെട്ടത്

2016ലാണ് ഫാത്തിമ നിമിഷ അവസാനമായി ബിന്ദുവുമായി ഫോണില്‍ ബന്ധപ്പെട്ടത്. പിന്നീട് ഒരു വിവരവും ഉണ്ടായിട്ടില്ലെന്ന് ബിന്ദു പറയുന്നു. അവസാനമായി സംസാരിച്ചപ്പോള്‍ താന്‍ ശ്രീലങ്കയിലേക്ക് പോവുകയാണെന്നാണ് മകള്‍ മറുപടി നല്‍കിയതെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.

English summary
Fathima nimisha's mother gives petition in High court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X