'കേരളത്തില്‍ സിപിഎം അപ്രത്യക്ഷമായി; ഇപ്പോഴുള്ളത് പിണറായി സ്തുതിപാടകരായ ഫാന്‍സ് അസോസിയേഷന്‍'
തിരുവനന്തപുരം: സി പി എം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിനോട് അനുബന്ധിച്ച് 500 ല്‍ അധികം വനിതകളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ തിരുവാതിരകളിക്കെതിരെ വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണം നിലനില്‍ക്കെ ഇത്രയും അധികം ആളുകളെ പങ്കെടുപ്പിച്ചുകൊണ്ട് ഭരിക്കുന്ന പാര്‍ട്ടി തന്നെ ഇത്തരം ഒരു പരിപാടി സംഘടിപ്പിച്ചതാണ് വിമര്‍ശനത്തിന് കാരണം. കൂടാതെ ഇടുക്കി എഞ്ചിനിയറരിംഗ് കോളേജില്‍ കുത്തേറ്റ് കൊല്ലപ്പെട്ട എസ് എഫ് ഐ പ്രവര്‍ത്തകന്റെ ശവസംസ്‌കാരം നടക്കുന്ന ദിവസം തന്നെ തിരുവാതിര സംഘടിപ്പിച്ചതെന്നാണ് ഉയരുന്ന മറ്റൊരു വിമര്‍ശനം .

എന്നാല്‍ ഇപ്പോഴിതാ സിപിഎമ്മിന്റെ മെഗാ തിരുവാതിരയ്‌ക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് എംഎസ്എഫ് മുന്‍ ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തെഹ്ലിയ. പിണറായി സ്തുതി ഗീതങ്ങളുടെ അകമ്പടിയോടെ നടന്ന തിരുവാതിര കണ്ടപ്പോള്‍ പിണറായി ഭക്തി മൂത്ത് തലച്ചോറിന്റെ പ്രവര്‍ത്തനം സഖാക്കള്‍ക്ക് നഷ്ടപ്പെട്ടോ എന്ന് സംശയിച്ചു പോയെന്ന് ഫാത്തിമ തെഹ്ലിയ ഫേസ്ബുക്കില്‍ കുറിച്ചു. കുറിപ്പിന്റെ പൂര്‍ണരൂപം

ഉത്തര്‍പ്രദേശില്‍ മോദിയുടെ പേരില്‍ ക്ഷേത്രമുണ്ടാക്കിയെന്നും തമിഴ്നാട്ടില്‍ നേതാവ് മരിച്ചതില്‍ മനംനൊന്ത് അനുയായികള്‍ ആത്മഹത്യ ചെയ്തെന്നും കേള്‍ക്കുമ്പോള്‍ അവിടങ്ങളിലെ പാര്‍ട്ടി അണികളുടെ ബുദ്ധി ശൂന്യതയെ കുറിച്ച് ഓര്‍ത്ത് പരിതപിച്ചിട്ടുണ്ട്. പിണറായി സ്തുതി ഗീതങ്ങളുടെ അകമ്പടിയോടെ നടന്ന തിരുവാതിര കണ്ടപ്പോള്‍ പിണറായി ഭക്തി മൂത്ത് തലച്ചോറിന്റെ പ്രവര്‍ത്തനം സഖാക്കള്‍ക്ക് നഷ്ടപ്പെട്ടോ എന്ന് സംശയിച്ചു പോയി.

കേരളത്തില്‍ നിന്നും സി.പി.എം എന്ന രാഷ്ട്രീയ പാര്‍ട്ടി അപ്രത്യക്ഷമായി. ഇപ്പോഴുള്ളത് ദാസ്യമനോഭാവം പേറുന്ന പിണറായി സ്തുതിപാടകരായ ഫാന്‍സ് അസോസിയേഷന്‍ മാത്രമാണ്- ഫാത്തിമ തെഹ്ലിയ ഫേസ്ബുക്കില്‍ കുറിച്ചു. അതേസമയം, വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ കൊവിഡ് മാനദണ്ഡം ലംഘിച്ചതിന് 500 പേര്‍ക്കെതിരെ പൊസീസ് കേസെടുത്തിട്ടുണ്ട്.

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് പരിപാടി നടത്തിയതിന് പിന്നാലയാണ് ജില്ലാ പഞ്ചായത്ത് അംഗമടക്കം കണ്ടാലറിയാവുന്ന 550 പേര്‍ക്കെതിരെ പാറശാല പൊലീസ് കേസെടുത്തിരിക്കുന്നത്. പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരമാണ് കേസെടുത്തത്. അതേസമയം, മെഗാ തിരുവാതിര ഒഴിവാക്കേണ്ടതായിരുന്നെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. വിഷയത്തില്‍ അശ്രദ്ധ ഉണ്ടായിട്ടുണ്ടെന്നും തീര്‍ച്ചയായും ഒഴിവാക്കേണ്ട ഒന്നു തന്നെയായിരുന്നു തിരുവാതിര കളിയെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി മന്ത്രി വ്യക്തമാക്കി.












Click it and Unblock the Notifications