എല്ലാം നഷ്ടപ്പെട്ട് 'കൊച്ചിരാജാവ്'! ഇനി വെറും ഗോപാലകൃഷ്ണൻ! സ്വന്തം സംഘടനയും ദിലീപിനെ പുറത്താക്കി...

  • By: ഡെന്നീസ്
Subscribe to Oneindia Malayalam

കോഴിക്കോട്: സിനിമാലോകത്തെ സംഘടനകളെല്ലാം ജനപ്രിയ നടനെ കൈവിടുന്നു. ഏറ്റവുമൊടുവിൽ, സിനിമാ സമരം പൊളിച്ച് ലിബർട്ടി ബഷീറിനെ ഒതുക്കാനായി ദിലീപ് സ്ഥാപിച്ച ഫിയോക്കും(ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓർഗനൈസേഷൻ ഓഫ് കേരള) ദിലീപിനെ പുറത്താക്കി.

ദിലീപ് എന്ന 'ബിസിനസ് ഡോൺ';മഞ്ജുവിന്റെ പേരിൽ മഞ്ജുനാഥ,ഗ്രാൻഡ് പ്രൊഡക്ഷൻസ്,!ദേ പുട്ടും ഡി സിനിമാസും!

സംഘടനയുടെ കോഴിക്കോട് ചേർന്ന അടിയന്തര എക്സിക്യൂട്ടിവ് യോഗത്തിലാണ് ദിലീപിനെ പുറത്താക്കാൻ തീരുമാനിച്ചത്. സംഘടനയുടെ പുതിയ അദ്ധ്യക്ഷനെ ജൂലായ് 12 ബുധനാഴ്ച ചേരുന്ന യോഗത്തിൽ തിരഞ്ഞെടുക്കും.

നമ്പർ 523, ദിലീപ്! ഗോതമ്പുണ്ടയല്ല, ഉപ്പുമാവും പഴവും;ജനപ്രിയ നടനെ കാണാൻ ജയിലിൽ സഹതടവുകാരുടെ തിരക്ക്

നിർമ്മാതാവും വിതരണക്കാരനുമായ ആന്റണി പെരുമ്പാവൂരിന്റെ അദ്ധ്യക്ഷതയിലാണ് ഫിയോക്ക് എക്സിക്യൂട്ടിവ് യോഗം ചേർന്നത്. നേരത്തെ, നിർമ്മാതാക്കളുടെ സംഘടനായ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനും താരങ്ങളുടെ സംഘടനയായ അമ്മയും ദിലീപിനെ പുറത്താക്കിയിരുന്നു.

കൊക്കെയ്ൻ കേസിലും ദിലീപിന് പങ്ക്?ഷൈൻ ടോം ചാക്കോയുടെ വെളിപ്പെടുത്തൽ,ഞെട്ടിത്തരിച്ച് സിനിമാലോകം

പുതിയ സംഘടന...

പുതിയ സംഘടന...

മലയാള സിനിമാ രംഗത്തെ പിടിച്ചുലച്ച തീയേറ്റർ സമരത്തെ പൊളിക്കാനായാണ് ദിലീപ് പുതിയ സംഘടനയുമായി രംഗത്തെത്തിയത്.

രക്ഷകനായി അവതരിച്ചു...

രക്ഷകനായി അവതരിച്ചു...

തിയേറ്റർ സമരം രൂക്ഷമായതോടെ ദിലീപ് നടത്തിയ ഇടപെടലുകളാണ് മലയാള ചലച്ചിത്ര രംഗത്തെ പ്രതിസന്ധി നീക്കിയത്. തുടർന്നാണ് ലിബർട്ടി ബഷീറിന്റെ നേതൃത്വത്തിലുള്ള സംഘടനയ്ക്ക് ബദലായി ദിലീപ് പുതിയ സംഘടന രൂപീകരിച്ചത്.

പ്രസിഡന്റ് സ്ഥാനം...

പ്രസിഡന്റ് സ്ഥാനം...

ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓർഗനൈസേഷൻ ഓഫ് കേരള എന്ന തിയേറ്റർ ഉടമകളുടെ സംഘടനയുടെ പ്രസിഡന്റും ദിലീപായിരുന്നു.

ഒടുവിൽ സ്വന്തം സംഘടനയും...

ഒടുവിൽ സ്വന്തം സംഘടനയും...

നടിയെ ആക്രമിച്ച കേസിൽ ദിലീപ് അറസ്റ്റിലായതോടെയാണ് ദിലീപിനെ സംഘടനയിൽ നിന്നും പുറത്താക്കാൻ എക്സിക്യൂട്ടിവ് യോഗം തീരുമാനിച്ചത്. കോഴിക്കോടായിരുന്നു സംഘടന ഭാരവാഹികൾ അടിയന്തര യോഗം ചേർന്നത്.

പുതിയ അദ്ധ്യക്ഷൻ ഉടൻ...

പുതിയ അദ്ധ്യക്ഷൻ ഉടൻ...

ഫിയോക്കിന്റെ പുതിയ അദ്ധ്യക്ഷനെ ജൂലായ് 12 ബുധനാഴ്ച തിരഞ്ഞെടുക്കുമെന്നും ഭാരവാഹികൾ അറിയിച്ചിട്ടുണ്ട്.

അമ്മയക്ക് പിന്നാലെ...

അമ്മയക്ക് പിന്നാലെ...

നടിയെ ആക്രമിച്ച കേസിൽ ദിലീപ് അറസ്റ്റിലായതോടെ നിർമ്മാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനും താരങ്ങളുടെ സംഘടനയായ അമ്മയും ദിലീപിനെ പുറത്താക്കിയിരുന്നു.

ഫെഫ്കയും...

ഫെഫ്കയും...

സംവിധായകരുടെ സംഘടനയായ ഫെഫ്കയും ദിലീപിനെ പുറത്താക്കിയതായി അറിയിച്ചിരുന്നു. സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിച്ചതിനാലാണ് ദിലീപിന് ഫെഫ്കയിൽ അംഗത്വം ലഭിച്ചത്.

English summary
feouk dismissed dileep from the organization.
Please Wait while comments are loading...