ദിലീപിനെ പുറത്താക്കിയിട്ടില്ല...!! കുറ്റവിമുക്തനായാല്‍ വീണ്ടും തലപ്പത്തേക്ക്..!

  • By: Anamika
Subscribe to Oneindia Malayalam

കൊച്ചി: തിയറ്റര്‍ സമരത്തിന് ശേഷം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പിളര്‍ത്തിയാണ് ദിലീപ് ഫിയോകിന് രൂപം നല്‍കിയത്. എന്നാല്‍ ഫിയോകിന്റെ ഉദ്ഘാടനച്ചടങ്ങിന് തൊട്ട് പിന്നാലെ തന്നെ താരം നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലാവുകയും ചെയ്തു. ദിലീപിനെ ഫിയോക് പ്രസിഡണ്ട് സ്ഥാനത്ത് നിന്നും സംഘടന നീക്കുകയും പകരം ആന്റണി പെരുമ്പാവൂരിനെ നിയമിക്കുകയും ചെയ്തിരുന്നു. എന്നാലിപ്പോള്‍ സംഘടനാ ഭാരവാഹികള്‍ പറയുന്നത് ദിലീപിനെ പുറത്താക്കിയിട്ടില്ല എന്നാണ്.

ഭരിക്കുന്നത് പിണറായിയുടെ വല്യേട്ടനല്ല !കോടിയേരിയെ തെക്കോട്ടെടുക്കേണ്ടേ ! ശോഭാ സുരേന്ദ്രന്റെ കൊലവിളി!

dileep

ദിലീപിന് വേണ്ടി രക്ഷകനെത്തും...? എന്ത് വില കൊടുത്തും പുറത്തിറക്കും ?? അണിയറയിലെ കരുനീക്കങ്ങളിങ്ങനെ..

നടിയെ ആക്രമിച്ച കേസില്‍ കുറ്റവികുക്തനായാല്‍ ദിലീപിനെ വീണ്ടും പ്രസിഡണ്ട് സ്ഥാനം ഏല്‍പ്പിക്കുമെന്നാണ് ഫിയോക് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. ദിലീപ് ഇപ്പോഴും സംഘടനയില്‍ അംഗമാണെന്നും നേതൃസ്ഥാനത്ത് നിന്നും മാറ്റുക മാത്രമാണ് ചെയ്തത് എന്നുമാണ് ഫിയോക് ഭാരവാഹികള്‍ പറയുന്നത്. പുതിയ ഒരു സംഘടനയ്ക്ക് നേതൃത്വം ഇല്ലാതാവരുത് എന്നത് കൊണ്ടാണ് മൂന്ന് വൈസ് പ്രസിഡണ്ടുമാരില്‍ ഒരാളെ പ്രസിഡണ്ടാക്കിയത് എന്നും ഫിയോക്ക് സെക്രട്ടറി ബോബി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ദിലീപിന്റെ ഡി സിനിമാസ് പൂട്ടിച്ച നടപടി ഹൈക്കോടതി റദ്ദാക്കിയ പശ്ചാത്തലത്തിലാണ് ഫിയോക് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനം വിളിച്ചത്.

English summary
FEOUK press meet in Dileep issue.
Please Wait while comments are loading...