Get Updates
Get notified of breaking news, exclusive insights, and must-see stories!

പനിയില്‍ വിറച്ച് കേരളം, മരണം ഉയരുന്നു... സംസ്ഥാനം ആരോഗ്യ അടിയന്തരാവസ്ഥയിലേക്ക്???

വേനലറുതിക്ക് ശേഷം മഴകനത്തതോടെ സംസ്ഥാനത്ത് പകര്‍ച്ചപ്പനി പടര്‍ന്ന് പിടിച്ചിരിക്കുകയാണ്. പനി കടുത്തതോടെ മരണങ്ങളും പതിവായിരിക്കുകയാണ്. മൂന്ന് വയസുകാരന്‍ ഉള്‍പ്പെടെ എട്ട് പേരാണ് വെള്ളിയാഴ്ച സംസ്ഥാനത്ത് മരണപ്പെട്ടത്. വ്യാഴാഴ്ച ആറ് പേര്‍ പനിബാധിച്ച് മരിച്ചിരുന്നു. ഇവയുള്‍പ്പെടെ ഈ വര്‍ഷം സംസ്ഥാനത്ത് പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 114 ആയി.

fever

വ്യാഴാഴ്ച മാത്രം 179 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. സര്‍ക്കാര്‍ ആശുപത്രികളിലെ പരിമിതികളും മരണ നിരക്ക് ഉയര്‍ത്തുന്നുണ്ടെന്നാണ് രോഗികളുടെ പരാതി. സംസ്ഥാനത്താകെ പനി പടര്‍ന്ന് പിടിച്ചതോടെ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. നാട്ടില്‍ കുന്നുകൂടിക്കിടക്കുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ പോലീസിന്റേയും പാരമിലിട്ടറിയുടേയും സഹായം തേടണമെന്നും ചെന്നിത്തല പറഞ്ഞു

dengue fever

തിരുവന്തപുരം, കോഴിക്കോട് ജില്ലകളിലാണ് പനി ബാധിതര്‍ കൂടുതലുള്ളത്. പനി ബാധിച്ച വെള്ളിയാഴ്ച മരിച്ച എട്ടുപേരില്‍ അഞ്ചും തലസ്ഥാനത്തുള്ളവരാണ്. ഏറ്റവും അധികം ഡെങ്കിപ്പനി ബാധിതരുള്ളതും തിരുവനന്തപുരം ജില്ലയിലാണ്. കോഴിക്കോട് ജില്ലയില്‍ ഇതുവരെ പത്ത് പേരാണ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+