കൊടുംവേനലിലും കേരളം പനിച്ച് വിറയ്ക്കുന്നു, 4 മരണം!! ചിക്കൻപോക്സും വ്യാപിയ്ക്കുന്നു

  • By: മരിയ
Subscribe to Oneindia Malayalam

തിരുവനന്തപുരം: സംസ്ഥാനത്ത് പനി പടരുന്നു. തലസ്ഥാനത്താണ് ഏറ്റവും കൂടുതല്‍ രോഗബാധിതര്‍. മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വാര്‍ഡ് അടിസ്ഥാനത്തിന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. സംസ്ഥാനത്ത് ഇത് വരെ നാല് പേരാണ് പനി ബാധിച്ച് മരിച്ചത്. ഇതില്‍ മൂന്ന് പേര്‍ എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ചും, ഒരാള്‍ എലിപ്പനി ബാധിച്ചുമാണ് മരിച്ചത്.

തലസ്ഥാനം പനിച്ച് വിറയ്ക്കുന്നു

കൊല്ലം, പാലക്കാട്, കാസര്‍കോട്, ജില്ലകളിലാണ് നാല് പേര്‍ പനി ബാധിച്ച് മരിച്ചത്. തലസ്ഥാനത്ത് 65 പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. തിരുവനന്തപുരം മെഡി. കോളേജ് ആശുപത്രിയിലെ ആറ് ഡോക്ടര്‍മാര്‍ക്കും പനി ബാധിച്ചു.

ചിക്കന്‍ പോക്‌സും

ആലപ്പുഴ ജില്ലിയില്‍ ഏഴ് പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 24 പേര്‍ക്കാണ് എച്ച് വണ്‍് എന്‍ വണ്‍ ഉള്ളത്. എലിപ്പനും ചിക്കന്‍പോക്‌സും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

വടക്കന്‍ കേരളത്തിലും


പാലക്കാട് ജില്ലയില്‍ ഈ മാസം 109 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. മലപ്പുറത്ത് 146 പേര്‍ക്കാണ് ഡെങ്കിപ്പനി ഉള്ളത്. രണ്ട് പേര്‍ക്ക് എച്ച് വണ്‍ എന്‍ വണ്‍ സ്ഥിരീകരിച്ചു. മട്ടന്നൂര്‍ പഞ്ചായത്തില്‍ ഡെങ്കിപ്പനി പടരുന്നു.

മഴക്കാല പൂര്‍വ്വ ശുചീകരണം

മെയ് അവസാനത്തോടെ കേരളത്തില്‍ കാലവര്‍ഷം തുടങ്ങുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് ഇതിന് മുന്നോടിയായി ഓടകള്‍ വൃത്തിയാക്കിയും , കൊതുകള്‍ക്ക് പ്രജനനം നടത്താനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കാനുമുള്ള ശ്രമത്തിലാണ്.

ആശുപത്രികളില്‍

സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ പനി ബാധിച്ചവരെ കൊണ്ട് നിറഞ്ഞിരിയ്ക്കുകയാണ്. ജൂണോട് കൂടി പ്രത്യേക പനി വാര്‍ഡുകള്‍ തുടങ്ങും. ഡോക്ടര്‍മാര്‍ക്ക് പനി ബാധിയ്ക്കുന്ന സാഹചര്യത്തില്‍ അത് പ്രതിരോധിയ്ക്കാനുള്ള നടപടികളും സ്വീകരിയ്ക്കുന്നുണ്ട്.

English summary
Fever spreads in Kerala , Death toll rise.
Please Wait while comments are loading...