കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അര്‍ജന്റീന ഇടതായതുകൊണ്ട് ഇഷ്ടം, ഇത്തവണ മെസി കപ്പടിക്കും; തുറന്നുപറഞ്ഞ് ഇപി ജയരാജന്‍

Google Oneindia Malayalam News

കണ്ണൂര്‍: ഫുട്‌ബോള്‍ ലോകകപ്പില്‍ ആര് മുത്തമിടുമെന്ന കാത്തിരിപ്പിലാണ് ലോകം. കേരളത്തില്‍ ഏറ്റവും കൂടുതല്‍ അര്‍ജന്റീനിയന്‍ ആരാധകരുള്ളത് കൊണ്ട് തന്നെ ആവേശം വാനോളമാണ്. ഫുട്‌ബോള്‍ മത്സരം തുടങ്ങിയത് മുതല്‍ തന്നെ തങ്ങളുടെ ടീം വിജയിക്കുമെന്ന ആവകാശവദാവുമായി രാഷ്ട്രീയ നേതാക്കളും സജീവമാണ്. ഓരോ മത്സങ്ങളിലും തങ്ങളുടെ ഇഷ്ടടീം വിജയിച്ചതിന് പിന്നാലെ അഭിനന്ദനങ്ങളുമായി രംഗത്തെത്താറുണ്ട്.

1

എന്നാല്‍ ഇപ്പോഴിതാ താന്‍ എന്തുകൊണ്ടാണ് അര്‍ജന്റീനിയന്‍ ആരാധകര്‍ ആയതെന്ന് വെളിപ്പെടുത്തുകയാണ് എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. ഇടതുമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന രാജ്യമായത് കൊണ്ടാണ് താന്‍ അര്‍ജന്റീനിയന്‍ ആരാധകര്‍ ആയതെന്ന് ഇ പി ജയരാജന്‍ പറഞ്ഞു. ഇത്തവണ മെസിയിലൂടെ അര്‍ജന്റീന കപ്പ് നേടുമെന്നാണ് പ്രതീക്ഷയെന്നും ഇ പി ജയരാജന്‍ പറഞ്ഞു.

2

ഈ ഫുട്‌ബോള്‍ മേളയ്ക്ക് ലോകമെമ്പാടുമുള്ള ജനത വലിയ പിന്തുണയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. എല്ലാവരും ഫുട്‌ബോള്‍ രംഗത്താണ് ഇപ്പോള്‍. കുട്ടികള്‍ വിദ്യാര്‍ത്ഥികള്‍. യുവാക്കള്‍, തൊഴിലാളികള്‍, സര്‍ക്കാര്‍ ജീവനക്കാര്‍ എന്നുവേണ്ട നാനാമേഖലകളിലുള്ളവരും ഈ ഫുട്‌ബോള്‍ രംഗത്ത് വളരെയധികം ശ്രദ്ധിക്കുന്നുണ്ട്. അവര്‍ എല്ലാവരും ഇതില്‍ തല്‍പരരാണ്. ഒരു പുതിയ ഊര്‍ജം പൊതുസമൂഹത്തിന് ലഭ്യമായിട്ടുള്ള അവസ്ഥയാണ് ഇപ്പോള്‍ കാണുന്നതെന്ന് ഇ പി ജയരാജന്‍ പറഞ്ഞു.

3

അതുകൊണ്ട് ഈ ഫുട്‌ബോള്‍ മേളയ്ക്ക് ലോക ജനതയ്ക്കിടെയില്‍ ശക്തി പകരാന്‍ ഒരു ചിന്തയുണ്ടാക്കാന്‍ സാഹചര്യം ഉണ്ടാക്കിയെടുത്തിട്ടുണ്ട്. ഇതുവരെ കണ്ടിട്ടുള്ള മത്സരങ്ങളൊക്കെ വച്ച് നോക്കിയാല്‍ പൊതുവെ നല്ല കളിക്കാരാണ്. ചിലര്‍ തോറ്റുപോയെങ്കിലും നല്ല മത്സരങ്ങളാണ് കാഴ്ച വച്ചത്. പൊതുവെ ഈ മത്സര രംഗത്തുള്ളവര്‍ എല്ലാം തന്നെ ഒന്നിനൊന്ന് മെച്ചപ്പെട്ടതാണ്.

4

ഫൈനല്‍ മത്സരത്തില്‍ എത്തിയിട്ടുള്ളത് അര്‍ജന്റീന ഫ്രാന്‍സാണ്. ഫ്രാന്‍സും അര്‍ജന്റീനയും നല്ല മെച്ചപ്പെട്ട കളിക്കാരാണ്. ഞാന്‍ ഫുട്‌ബോളിനെ ആരാധിക്കുന്ന ഒരാളാണ്. എന്നാല്‍ അര്‍ജന്റീനയുടെ ഒരു പ്രത്യേകത, ഒരു ഇടതുപക്ഷ രാഷ്ട്രമെന്ന നിലയിലും മറഡോണയുടെ ഒരു നാട് എന്ന നിലയിലും, അതുകൊണ്ട് ആരുമറിയാതെ അര്‍ജന്റീനയുടെ ഒപ്പം നിലനിന്നുപോയി. കളിക്കളത്തില്‍ മെച്ചപ്പെട്ട പ്രകടനമാണ് കാഴ്ചവച്ചത്.

5

ഇപ്പോഴത്തെ ഒരു പ്രകടനം വച്ച് അങ്ങനെയാണ് പറയാന്‍ കഴിയുന്നത്. പക്ഷ, ഒരു കളി നടക്കുമ്പോള്‍ ഞാന്‍ ആഗ്രഹിക്കുന്നത് അര്‍ജന്റീനയോടൊപ്പമായിരിക്കും. അര്‍ജന്റീന ജയിക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. മനസുകൊണ്ട് അര്‍ജന്റീന ജയിക്കണം ജയിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. ലോകകപ്പ് ഫുട്‌ബോള്‍ കായിക രംഗത്ത് വലിയ സംഭാവന നല്‍കുമെന്നും ഇ പി ജയരാജന്‍ പറഞ്ഞു.

6

വേറൊരു പണിയുമില്ലേ..? ഭോപ്പാലിലെ എല്ലാ പ്രശ്നങ്ങളും പരിഹരിച്ചോ?; പ്രജ്ഞ സിംഗിനോട് സ്വര ഭാസ്‌കര്വേറൊരു പണിയുമില്ലേ..? ഭോപ്പാലിലെ എല്ലാ പ്രശ്നങ്ങളും പരിഹരിച്ചോ?; പ്രജ്ഞ സിംഗിനോട് സ്വര ഭാസ്‌കര്

ഇപ്പോഴത്തെ ഒരു പ്രകടനം വച്ച് അങ്ങനെയാണ് പറയാന്‍ കഴിയുന്നത്. പക്ഷ, ഒരു കളി നടക്കുമ്പോള്‍ ഞാന്‍ ആഗ്രഹിക്കുന്നത് അര്‍ജന്റീനയോടൊപ്പമായിരിക്കും. അര്‍ജന്റീന ജയിക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. മനസുകൊണ്ട് അര്‍ജന്റീന ജയിക്കണം ജയിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. ലോകകപ്പ് ഫുട്‌ബോള്‍ കായിക രംഗത്ത് വലിയ സംഭാവന നല്‍കുമെന്നും ഇ പി ജയരാജന്‍ പറഞ്ഞു.

7

'സച്ചിൻ പൈലറ്റിനെ പോലൊരു മുഖ്യമന്ത്രി വേണം'; ഭാരത് ജോഡോയിൽ സച്ചിൻ അനുകൂല മുദ്രാവാക്യവുമായി പ്രവർത്തകർ'സച്ചിൻ പൈലറ്റിനെ പോലൊരു മുഖ്യമന്ത്രി വേണം'; ഭാരത് ജോഡോയിൽ സച്ചിൻ അനുകൂല മുദ്രാവാക്യവുമായി പ്രവർത്തകർ

പ്രവചനാതീതമായിട്ടുള്ള ഒരു സ്ഥിതിയാണ് ഇപ്പോഴുള്ളത്. പക്ഷേ, ഞാന്‍ അര്‍ജന്റീന ജയിക്കണമെന്ന് ആഗ്രഹിക്കുന്ന ഒരാളാണ്. മെസി ഒരു നല്ല കളിക്കാരനാണ്. ഒരു മത്സരത്തില്‍ എങ്ങനെ ജയിച്ചുവരണമെന്ന് ബുദ്ധിയും കായികതയും ഒന്നിച്ച് പ്രയോഗിച്ച് കായിക രംഗത്ത് വിജയം നേടാനുള്ള, നല്ല കരുത്തുള്ള ഒരു കായിക പ്രതിഭ തന്നെയാണ് മെസി. മെസിയുടെ കായിക കഴിവിനെ തീര്‍ച്ചയായും ബഹുമാനിക്കുന്ന ഒരളാണ് ഞാന്‍ എന്നും അദ്ദേഹം വ്യക്തമാക്കി.

English summary
FIFA World Cup 2022: LDF convener EP Jayarajan reveals why he is a fan of Argentina.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X