Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോകകപ്പിന് പിന്നാലെ ഫുട്‌ബോള്‍ ആരാധകരോട് അഭ്യര്‍ത്ഥനയുമായി എംബി രാജേഷ്‌

തിരുവനന്തപുരം: ഫുട്ബോൾ ലോകകപ്പ് ടൂർണമെന്റിനോടനുബന്ധിച്ച് ആരാധകർ ഉയർത്തിയ ഫ്ലക്സ് ബോർഡുകളും കട്ടൗട്ടുകളും എടുത്തുമാറ്റണമെന്ന് അഭ്യർഥിച്ച് മന്ത്രി എം.ബി. രാജേഷ്. കേരളത്തിലെ തെരുവുകളിൽ ആരാധകസംഘം ഉയർത്തിയ എല്ലാ പ്രചാരണ ബോർഡുകളും കട്ടൗട്ടുകളും എത്രയും പെട്ടന്ന് നീക്കം ചെയ്യണമെന്നും ശാസ്ത്രീയമായി സംസ്കരിക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.

ആവേശത്തിൽ പങ്കുചേരുകയും ആഘോഷിക്കുകയും ചെയ്യുന്നതിനൊപ്പം സാമൂഹ്യ ഉത്തരവാദിത്തവും നാം ഏറ്റെടുക്കണമെന്നും എല്ലാവരും ആവേശത്തോടെ ഇതിനായി മുന്നോട്ടു വരണമെന്നും മന്ത്രി അഭ്യർത്ഥിച്ചു. ലോകകപ്പിന്റെ ഭാ​ഗമായി സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ആയിരക്കണക്കിന് ഫ്ലക്സ് ബോർഡുകളും കട്ടൗട്ടുകളുമാണ് ആരാധകർ ഉയർത്തിയിരുന്നു. ലക്ഷണക്കന് രൂപവരുന്ന ഫ്ളക്സുകൾ വരെ ഉയർത്തിയിരുന്നു.

rajesh

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

അതിഗംഭീരമായ ഒരു ലോകകപ്പ്‌ നമ്മളെല്ലാം ചേർന്ന് ആഘോഷിച്ചു. ഖത്തറിലെ ആരവം ഒഴിഞ്ഞിരിക്കുന്നു. കേരളത്തിലെ തെരുവുകളിൽ ആരാധകസംഘം ഉയർത്തിയ എല്ലാ പ്രചാരണ ബോർഡുകളും കട്ടൗട്ടുകളും എത്രയും പെട്ടന്ന് നീക്കം ചെയ്യണമെന്നും ശാസ്ത്രീയമായി സംസ്കരിക്കണമെന്നും അഭ്യർത്ഥിക്കുന്നു. ലോകകപ്പ്‌ ആവേശത്തിൽ പങ്കുചേരുകയും അത്‌ ആഘോഷിക്കുകയും ചെയ്യുന്നതിനൊപ്പം തന്നെ, ഈ സാമൂഹ്യ ഉത്തരവാദിത്തവും നാം ഏറ്റെടുക്കണം. എല്ലാവരും ആവേശത്തോടെ ഇതിനായി മുന്നോട്ടു വരണമെന്ന് അഭ്യർത്ഥിക്കുന്നു

ടീമികൾ പുറത്താകുമ്പോൾ ഫ്ളക്സുകൾ നീക്കം ചെയ്യണമെന്ന് നേരത്തെ തന്നെ മന്ത്രി പറഞ്ഞിരുന്നു. ഫ്ലക്സുകൾ സ്ഥാപിതക്കുന്നതിന് മുന്നോടിയായി തന്നെ മന്ത്രി നിർദ്ദേശവും നൽകിയരുന്നു. ഫുട്ബാൾ ലോകകപ്പിൻറെ പ്രചാരണത്തിനായി നിരോധിത വസ്തുക്കൾ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും പ്ലാസ്റ്റിക് അധിഷ്ഠിത പ്രിന്റിങ് രീതികൾ കഴിവതും ഒഴിവാക്കണമെന്നും മന്ത്രി അഭ്യർഥിച്ചിരുന്നു.

ബോർഡുകളും ഫ്ലക്സുകളും യാത്ര മറയ്ക്കുന്ന രീതിയിൽ സ്ഥാപിക്കാതിരിക്കാനും ശ്രദ്ധിക്കണമെന്നും ടീമുകൾ പുറത്താകുന്നതിന് അനുസരിച്ച് ബോർഡുകൾ നീക്കാൻ ആരാധകർ തയാറാകണംമെന്നും ഫൈനൽ മത്സരം തീരുന്നതോടെ ലോകകപ്പുമായി ബന്ധപ്പെട്ട എല്ലാ ബോർഡുകളും നീക്കം ചെയ്തെന്ന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ ഉറപ്പുവരുത്തണമെന്നും മന്ത്രി നിർദേശിച്ചിരുന്നു.

"നമ്മൾ സ്ഥാപിച്ച ബോർഡുകൾ എക്കാലവും അവിടെ ഇരിക്കരുത്‌. ടീമുകൾ പുറത്താകുന്നതിന് അനുസരിച്ച് ബോർഡുകൾ നീക്കം ചെയ്യാനും ആരാധകർ തയ്യാറാകണം. പോളി എഥിലീൻ പോലെയുള്ള പുനചംക്രമണം ചെയ്യാവുന്ന വസ്തുക്കൾ ഉപയോഗിക്കുന്നവർ, അത്‌ പുനചംക്രമണത്തിന്‌ വിധേയമാക്കാനുള്ള നടപടി സ്വീകരിക്കണം. ഫൈനൽ മത്സരം തീരുന്നതോടെ ലോകകപ്പുമായി ബന്ധപ്പെട്ട എല്ലാ ബോർഡുകളും നീക്കം ചെയ്തെന്ന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ ഉറപ്പുവരുത്തും. ബോർഡുകളും ഫ്ലക്സുകളും യാത്ര മറയ്ക്കുന്ന രീതിയിൽ സ്ഥാപിക്കാതിരിക്കാനും ശ്രദ്ധിക്കണം." - എന്നായിരുന്നു മന്ത്രിയുടെ പോസ്റ്റ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+