സംസ്ഥാനത്ത് ബിജെപിയില്‍ പൊട്ടിത്തെറി!! ഇരുഗ്രൂപ്പുകളും തുറന്ന പോരിലേക്ക്!!

  • By: Sooraj
Subscribe to Oneindia Malayalam

തിരുവനന്തപുരം: സംസ്ഥാനത്ത് ബിജെപിയില്‍ പൊട്ടിത്തെറി. മെഡിക്കല്‍ കോഴയുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് ചോര്‍ത്തിയതിനെ തുടര്‍ന്നു വിവി രാജേഷിനും പ്രഫുല്‍ കൃഷ്ണയ്ക്കുമെതിരേ അച്ചടക്ക നടപടി സ്വീകരിച്ചതാണ് കാരണം. രണ്ടു ഗ്രൂപ്പുകളിലായി തിരിഞ്ഞാണ് പാര്‍ട്ടിയില്‍ പോര് ശക്തമായത്. സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ പക്ഷം ചേര്‍ന്നാണ് ദേശീയ ജോയിന്റ് സെക്രട്ടഫി ബി എല്‍ സന്തോഷ് പ്രവര്‍ത്തിക്കുന്നതെന്ന് ആരോപിച്ച് കേന്ദ്രത്തിന് വി മുരളീധരന്‍ പക്ഷം പരാതി നല്‍കിയെന്നാണ് വിവരം.

വീഡിയോ കണ്ട് മന്ത്രിമാരും നേതാക്കളും ഞെട്ടി!!! അയച്ചത്...അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക്!!

മുരളീധര പക്ഷം പറയുന്നത്

മുരളീധര പക്ഷം പറയുന്നത്

കോഴ വാങ്ങിയവര്‍ക്കെതിരേ നടപടിയൊന്നും സ്വീകരിക്കാതെ അത് പുറത്തറിയിച്ചതിന്റെ പേരില്‍ രാഷ്ട്രീയ ഭാവിയുള്ള രണ്ടു പേരെ ക്രൂശിക്കുന്നത് നീതിക്കു നിരക്കാത്തതാണെന്നാണ് മുരളീധര പക്ഷം കേന്ദ്രത്തിന് അയച്ച കത്തില്‍ ചൂണ്ടിക്കാണിക്കുന്നത്.

വിശദീകരണം തേടിയില്ല

വിശദീകരണം തേടിയില്ല

കോഴ റിപ്പോര്‍ട്ട് ചോര്‍ത്തിയതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തില്‍ ഒരു ഘട്ടത്തില്‍പ്പോലും രാജേഷിനോടോ പ്രഫുലിനോടോ വിശദീകരണം തേടിയിട്ടില്ലെന്നും പരാതിയില്‍ പറയുന്നു.

പാര്‍ട്ടി പ്രതിസന്ധിയിലാവും

പാര്‍ട്ടി പ്രതിസന്ധിയിലാവും

ഇപ്പോഴത്തെ നിലയ്ക്കു പോയാല്‍ പാര്‍ട്ടി കടുത്ത പ്രതിസന്ധിയിലാവുമെന്ന് മുരളീധര പക്ഷം ചൂണ്ടിക്കാട്ടുന്നു. അഴിമതിക്കാര്‍ക്കെതിരേ കേന്ദ്രം ശക്തമായ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്. എന്നാല്‍ സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് മറിച്ചാണെന്നും അവര്‍ ആരോപിക്കുന്നു.

പാര്‍ട്ടിക്കുള്ളില്‍ ഒതുക്കിത്തീര്‍ത്തു

പാര്‍ട്ടിക്കുള്ളില്‍ ഒതുക്കിത്തീര്‍ത്തു

പാര്‍ട്ടി സമ്മേളനത്തിനു മുന്നോടിയായി വ്യാജ രസീത് അടിച്ച് പണപ്പിരിവ് നടത്തിയവര്‍ക്കെതിരേ വന്ന പരാതി ശരിയാണെന്ന് അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ അവര്‍ക്കെതിരേ നടപടിയെടുക്കാതെ പാര്‍ട്ടിക്കുള്ളില്‍ തന്നെ ഒതുക്കിത്തീര്‍ക്കുകയായിരുന്നുവെന്നും മുരളീധര വിഭാഗം പറയുന്നു.

അന്വേഷിക്കാന്‍ കാരണം

അന്വേഷിക്കാന്‍ കാരണം

മെഡിക്കല്‍ കോഴയെക്കുറിച്ച് കുമ്മനത്തെ നേരിട്ട് അറിയിച്ചെങ്കിലും കാര്യമായ നടപടിയുണ്ടായില്ല. സമ്മര്‍ദ്ദം ശക്തമായതോടെയാണ് അന്വേഷണ കമ്മീഷനെ നിയോഗിച്ചതെന്നും അവര്‍ പരാതിയില്‍ കുറ്റപ്പെടുത്തി.

കുമ്മനത്തിന്റെ വിശദീകരണം

കുമ്മനത്തിന്റെ വിശദീകരണം

മെഡിക്കല്‍ കോഴ, വ്യാജ രസീത് അച്ചടി എന്നീ ആരോപണങ്ങളില്‍ പാര്‍ട്ടിക്ക് അവമതിയുണ്ടാക്കുന്ന വിധത്തില്‍ പ്രവര്‍ത്തിച്ചതാണ് രാജേഷിനും പ്രഫുലിനുമെതിരായ നടപടിക്കു കാരണമെന്നാണ് കുമ്മനം വിശദമാക്കിയത്.

ചിലര്‍ക്കെതിരേ കൂടി പരാതി

ചിലര്‍ക്കെതിരേ കൂടി പരാതി

പാര്‍ട്ടിയില്‍ ചിലര്‍ക്കെതിരേ കൂടി പരാതി ലഭിച്ചിട്ടുണ്ട്. കുറ്റക്കാരെന്നു തെളിഞ്ഞാല്‍ അവര്‍ക്കെതിരേയും നടപടിയെടുക്കും. അടുത്തിടെ പാര്‍ട്ടിക്കെതിരേ ചില ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. അവര്‍ക്കെതിരേ നടപടിയും സ്വീകരിച്ചിട്ടുണ്ട്. അതിന്റെ പേരില്‍ ബിജെപി മോശപ്പെട്ടവരുടെ പാര്‍ട്ടിയാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമങ്ങള്‍ അംഗീകരിച്ചു കൊടുക്കാനാവില്ലെന്നും കുമ്മനം പറഞ്ഞിരുന്നു.

English summary
Fight in BJP. V muraleedharan group gives complaint in centre
Please Wait while comments are loading...