കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അവിടെ അവര്‍ രോഗക്കിടക്കയില്‍!! ഇവിടെ ഷൂട്ടിങ് ബഹളം!! സംഭവം സര്‍ക്കാര്‍ ആശുപത്രിയില്‍...

ഞായറാഴ്ചയാണ് ആശുപത്രി ഷൂട്ടിങിന് നല്‍കിയത്

  • By Manu
Google Oneindia Malayalam News

കളമശേരി: കേരളം പനിച്ചൂടില്‍ വിറയ്ക്കവെ സര്‍ക്കാര്‍ ആശുപത്രിയില്‍ നടക്കുന്നത് ഞെട്ടിക്കും. എറണാകുളം സര്‍ക്കാര്‍ ആശുപത്രിയിലാണ് രോഗികളെ ദുരിതലാക്കിയ സംഭവം നടന്നത്. രോഗികളെ പ്രവേശിപ്പിക്കാന്‍ പോലും സ്ഥലമില്ലാതെ സര്‍ക്കാര്‍ ആശുപത്രികള്‍ കടുത്ത ബുദ്ധിമുട്ട് നേരിടവെ എറണാകുളം സര്‍ക്കാര്‍ ആശുപത്രി സിനിമാ ഷൂട്ടിങിനായി നല്‍കിയത് വിവാദമായി. ഒപി കെട്ടിടത്തിലാണ് ഞായറാഴ്ച രാവിലെ മുതല്‍ സിനിമാ ഷൂട്ടിങ് നടന്നത്. മരുന്നുകള്‍ വാങ്ങാനായി കാരുണ്യ ഫാര്‍മസിയിലേക്കും ആര്‍എസ്ബിവൈ കൗണ്ടറിലേക്കും പോകുന്നവരാണ് ഷൂട്ടിങിനെ തുടര്‍ന്ന് വെട്ടിലായത്.

നടിയെ ആക്രമിച്ച കേസിലെ മാഡം...മഞ്ജു, റിമ!!! സ മ്മര്‍ദ്ദമുണ്ടെന്ന് ഫെനി!! ആവശ്യപ്പെട്ടത്...നടിയെ ആക്രമിച്ച കേസിലെ മാഡം...മഞ്ജു, റിമ!!! സ മ്മര്‍ദ്ദമുണ്ടെന്ന് ഫെനി!! ആവശ്യപ്പെട്ടത്...

2

ഒപി വിഭാഗത്തിന് ഞായറാഴ്ച അവധിയാണെന്ന കാരണം പറഞ്ഞാണ് ആശുപത്രി അധികൃതര്‍ ഷൂട്ടിങിനു നല്‍കിയത്. എന്നാല്‍ ഇതേ കെട്ടിടത്തില്‍ തന്നെ പ്രവര്‍ത്തിക്കുന്ന ആര്‍എസ്ബിവൈ കൗണ്ടറിന് ഞായറാഴ്ച അവധിയില്ലായിരുന്നു. ഈ കൗണ്ടറിലേക്ക് വിവിധ ആവശ്യങ്ങള്‍ക്കായി എത്തിയ രോഗികളെ തടഞ്ഞുവച്ചു. നാലു സെക്യൂരിറ്റി ജീവനക്കാര്‍ ചേര്‍ന്നാണ് ഒപി ഹാളിലേക്ക് കടന്നുന്നവരെ വാതില്‍ക്കല്‍ തടഞ്ഞുനിര്‍ത്തിയത്. ഇവര്‍ മാത്രമല്ല ഷൂട്ടിങ് സംഘത്തിലെ ചിലരും രോഗികളെ തടഞ്ഞതായും ആരോപണമുണ്ട്.

1

മെഡിക്കല്‍ കോളേജിലെ സ്‌ട്രെച്ചറും മറ്റും ഷൂട്ടിങ് സംഘം എടുത്തിരുന്നു. ഫാര്‍മസിയും ചിത്രീകരണത്തിനായി ഉപയോഗിച്ചിരുന്നു. ജീവനക്കാരോ ഫാര്‍മസിസ്റ്റോ സ്ഥലത്ത് ഇല്ലാത്തപ്പോഴാണ് ഫാര്‍മസിക്കുള്ളില്‍ വച്ച് ഷൂട്ടിങ് നടന്നത്. ഇതു ഗുരുതര വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്. കാരുണ്യ ഫാര്‍മസി തുണി കൊണ്ട് ഷൂട്ടിങ് സംഘം മറച്ചതുമൂലം പലരും സ്ഥലം കണ്ടുപിടിക്കാനാവാതെ വലഞ്ഞു. ഈ സംഭവത്തില്‍ നടപടി വേണമെന്നാവശ്യപ്പെട്ട് ആശുപത്രി വികസന സമിതിയംഗങ്ങള്‍ രംഗത്തുവന്നു കഴിഞ്ഞു.

English summary
Govt hospital given for film shooting in Ernakulam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X