മുനിസിപ്പല്‍ വൈസ്‌ചെയര്‍മാന്റെ ബാഗ് തട്ടിപ്പറിച്ചു രക്ഷപ്പെടാന്‍ ശ്രമിച്ച മോഷ്ടാവിനെ സിനിമാ താരം പിന്തുടര്‍ന്ന് പിടികൂടി

  • Posted By:
Subscribe to Oneindia Malayalam

മലപ്പുറം: ബൈക്കില്‍ വന്ന് ബാഗ് തട്ടിപ്പറിച്ചു രക്ഷപ്പെടാന്‍ ശ്രമിച്ച മൂവര്‍ സംഘത്തിലെ ഒരാളെ പിടികൂടിയത് സിനിമാതാരം. സിനിമയില്‍ മാത്രം വില്ലന്‍മാരെ പിടിക്കുന്ന നായകന്‍മാരില്‍നിന്നും വ്യത്യസ്തമായാണ് സിനിമാ താരം അനീഷ് ജി. മേനോന്‍ യഥാര്‍ഥ ജീവിതത്തിലും നായകനായി മാറുകയും മോഷ്ടാവിനെ പിടികൂടുകയും ചെയ്തത്.

ഇന്ത്യയുടെ ആരോപണങ്ങൾ തെറ്റ്! ജാദവ് സംസാരിച്ചത് ആശ്വാസത്തോടെ, പാക് വാദം ഇങ്ങനെ...

മൂവര്‍സംഘത്തിലെ മറ്റ്് രണ്ടുപേര്‍ ബാഗുമായി കടന്ന് കളഞ്ഞെങ്കിലും അനീഷ് ജി. മേനോന്റെ ഇടപെടലിലൂടെ ഒരു മോഷ്ടാവിനെ പിടികൂടാനായി. വളാഞ്ചേരി സര്‍വ്വീസ് ബാങ്ക് ദിവസ പിരിവ് നടത്തുന്ന മുന്‍സിപ്പല്‍ വൈസ് ചെയര്‍മാന്‍ കൂടിയായ കെ.വി ഉണ്ണികൃഷ്ണന്റ ബാഗാണ് മൂവര്‍ സംഘം തട്ടിപറിച്ചത്. കളക്ഷനായി ലഭിച്ച സംഖ്യയാണ് നഷ്ടപെട്ടത്.

1mostavu

പിടികൂടിയ മോഷ്ടാവിനെ പോലീസ് അറസ്റ്റ് ചെയ്ത് പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോകുന്നു.

ഇന്നലെ(വ്യാഴം) വൈകുന്നേരം നാല് മണിയോടെയാണ്് സംഭവം. പിരിവ് കഴിഞ്ഞ് വൈക്കത്തൂരിലെ വീട്ടിലേക്ക് മടങ്ങുന്ന വഴിയില്‍ വച്ചാണ് സംഭവം. ഉണ്ണികൃഷ്ണന്‍ നിലവിളിച്ചതിനെ തുടര്‍ന്ന് പരിസരത്തുള്ള ചലചിത്ര താരം അനീഷ് ജി മേനോന്‍ പിറകെ ഓടി ബൈക്കിന്് പിറകിലായി ഇരുന്ന പ്രതികളില്‍ ഒരാളെ വലിച്ച്് താഴെ ഇടുകയായിരുന്നു. ഇയാളെ പൊലിസിന് കൈമാറി.

aneesh

സിനിമാതാരം അനീഷ് ജി. മേനോന്‍

പരിസരത്തെ സി.സി.ടി.വി ദൃശ്യത്തില്‍ നിന്നും സംഘം ഉപയോഗിച്ചിരുന്ന െൈബക്ക് നമ്പര്‍ വ്യാജമാണന്ന് കണ്ടെത്തി. രക്ഷപെട്ട മറ്റ്് രണ്ട് പ്രതികളില്‍ ഒരാളെ കുറിച്ച്് സൂചന ലഭിച്ചിട്ടുണ്ട്്. പ്രതികളെ ഉടന്‍ പിടികൂടുമെന്ന് പൊലിസ് അറിയിച്ചു

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Film star caught the robber who tried to steal municipal vice chairman's bag

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്