അരുവിക്കരയില്‍ സിനിമാക്കാര്‍... മരിക്കും വരെ സഖാവെന്ന് ലളിത
തിരുവനന്തപുരം: അരുവിക്കര ഉപ തിരഞ്ഞെടുപ്പിന്റെ പ്രചാരണം പൊടി പൊടിയ്ക്കുകയാണ്. സിപിഎം സ്ഥാനര്‍ത്ഥി എം വിജയകുമാറും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശബരിനാഥനും മമ്മൂട്ടിയെ കണ്ട് അനുഗ്രഹം വാങ്ങി. ഇപ്പോഴിതാ സിനിമാക്കരെല്ലാം പ്രചാരണത്തിനും എത്തിയിരിക്കുന്നു.
സിപിഎമ്മിന് വേണ്ടിയാണ് സിനിമ താരങ്ങള്‍ അരുവിക്കരയില്‍ എത്തിയത്. കെപിഎസി ലളിത, അനൂപ് ചന്ദ്രന്‍, ഇര്‍ഷാദ്, മധുപാല്‍ എന്നിവരാണ് അരുവിക്കരയില്‍ വിജയകുമാറിന് വേണ്ടി രംഗത്തിറങ്ങിയത്.

കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്വന്തമായിരുന്ന കെപിഎസിയില്‍ നിന്നാണല്ലോ കെപിഎസി ലളിതയുടെ അഭിനയ ജീവിതത്തിന്റെ തുടക്കം. അപ്പോള്‍ പിന്നെ കമ്മ്യൂണിസ്റ്റ് ആകാതിരിക്കാന്‍ വഴിയില്ല. അടുത്തിടെ ഒരു ചടങ്ങില്‍ വിഎസ് അച്യുതാനന്ദന്‍ ലളിതയെ സഖാവ് കെപിഎസി ലളിത എന്ന് വിശേഷിപ്പിച്ചിരുന്നു.
താന്‍ മരിക്കും വരെ സഖാവായിരിക്കും എന്നാണ് അരുവിക്കരയില്‍ കെപിഎസി ലളിത പറഞ്ഞത്. വിജയകുമാറിന് വോട്ട് വേണമെന്ന് അവര്‍ ജനങ്ങളോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.
ജനങ്ങള്‍ക്ക് പ്രതികരിക്കാനുള്ള അവസരമാണ് അരുവിക്കരയില്‍ ലഭിച്ചിരിയ്ക്കുന്നതെന്നാണ് മധുപാല്‍ പറഞ്ഞത്. എന്തായാലും അരുവിക്കരയില്‍ എന്ത് സംഭവിയ്ക്കുമെന്ന് ഇനിയും പറയാറായിട്ടില്ല. സോളാര്‍ കേസില്‍ വിധി വന്നതും, ഉമ്മന്‍ ചാണ്ടിക്കെതിരെ അതി ശക്തമായ ആരോപണം ഉയര്‍ന്നുവന്നതും ഒക്കെ തിരഞ്ഞെടുപ്പില്‍ നിര്‍ണായകമാകും എന്നാണ് റിപ്പോര്‍ട്ടുകള്‍.












Click it and Unblock the Notifications