ഒടുവില്‍ വിവാദ പ്രസംഗത്തില്‍ വനിതാ കമ്മീഷന് മാപ്പെഴുതി നല്‍കി നടന്‍ കൊല്ലം തുളസി!
ശബരിമലയില്‍ എല്ലാ സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധിക്കെതിരെ സംഘടിപ്പിച്ച നാമജപ ഘോഷയാത്രയില്‍ വെച്ചാണ് നടനും ബിജെപി അനുഭാവിയുമായ കൊല്ലം തുളസി സ്ത്രീകള്‍ക്കെതിരെ കൊലവിളി നടത്തിയത്. സംഭവം വന്‍ വിവാദമായതോടെ പോലീസും വനിതാ കമ്മീഷനും നടനെതിരെ കേസെടുത്തിരുന്നു. ഇപ്പോള്‍ സംഭവത്തില്‍ വനിതാ കമ്മീഷന് മാപ്പെഴുതി നല്‍കിയിരിക്കുകയാണ് നടന്‍.

ശബരിമലയില്‍ കയറാന്‍ സ്ത്രീകള്‍ വന്നാല്‍ അവരെ രണ്ടായി വലിച്ച് കീറണമെന്നും ഒരു ഭാഗം ദില്ലിയിലേക്കും മറ്റേ ഭാഗം മുഖ്യമന്ത്രിയുടെ മുറിയിലേക്കും അയച്ച് കൊടുക്കണം എന്നുമായിരുന്നു കൊല്ലം തുളസി പ്രസംഗിച്ചത്.ശബരിമല കേസില്‍ സ്ത്രീപ്രവേശനം അനുവദിച്ച് വിധി പറഞ്ഞ ജഡ്ജിമാരെ ശുംഭന്മാര്‍ എന്നും കൊല്ലം തുളസി വിളിച്ചിരുന്നു.
എന്നാല്‍ നടന്‍റെ ആക്രോശത്തിനെതിരെ വലിയ രീതിയില്‍ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു. സംഭവം വിവാദമായതോടെ താന്‍ ഭക്തിമൂത്ത് പറഞ്ഞുപോയതാണെന്നായിരുന്നു നടന്‍ പറഞ്ഞത്. ഇപ്പോള്‍ സംഭവത്തില്‍ വനിതാ കമ്മീഷന് രേഖാ മൂലം മാപ്പ് എഴുതി നല്‍കിയിരിക്കുകയാണ് കൊല്ലം തുളസി.












Click it and Unblock the Notifications