ഐഎൻഎൽ ദേശീയനേതൃത്വത്തെ അപ്രസക്തമാക്കിയ ഒത്തുതീർപ്പ്; അംഗീകരിക്കപ്പെടാതിരുന്നത് വഹാബിന്റെ ഒരു ആവശ്യം
കോഴിക്കോട്: ഒരു മാസത്തിലേറെ ആയി നിലനിന്നിരുന്ന ഐഎൻഎൽ പ്രശ്നത്തിന് പരിഹാരമായിരിക്കുകയാണ് ഇപ്പോൾ. പാർട്ടിയിൽ പിളർപ്പ് എന്ന പ്രശ്നം പൂർണമായി പരിഹരിക്കപ്പെട്ടിരുന്നു. പലഘട്ടത്തിൽ നിലച്ചുപോയ ചർച്ചകൾ ഒടുവിൽ കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ നേരിട്ട് ഇടപെട്ടപ്പോൾ ആണ് ഫലപ്രാപ്തിയിൽ എത്തിയത്.
പാർട്ടിയിൽ കലാപക്കൊടി ഉയർത്തിയ എപി അബ്ദുൾ വഹാബ് വിഭാഗത്തിന്റെ വിജയം ആയിട്ടാണ് രാഷ്ട്രീയ നിരീക്ഷകർ ഈ സമവായത്തെ വിലയിരുത്തുന്നത്. ഏകപക്ഷീയമായി അധ്യക്ഷ സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ട എപി അബ്ദുൾ വഹാബ് തൽസ്ഥാനത്ത് തിരിച്ചെത്തപ്പെട്ടപ്പോൾ അപ്രസക്തമാക്കപ്പെട്ടത് ഐഎൻഎലിന്റെ ദേശീയ നേതൃത്വമാണ്.

സമവായ ചർച്ചകൾ നടക്കുന്നതിനിടയിലും രണ്ട് വിഭാഗവും പരസ്പരം ആരോപണങ്ങൾ ഉന്നയിക്കുന്ന സ്ഥിതി വിശേഷം ആയിരുന്നു ഐഎൻഎലിൽ ഉണ്ടായിരുന്നത്. സമവായത്തിന്റെ ഭാഗമായി ഉണ്ടാക്കിയ ധാരണയിൽ നിന്ന് കാസിം ഇരിക്കൂർ പക്ഷം പിറകോട്ട് പോയി എന്ന ആക്ഷേപം ആയിരുന്നു വഹാബ് വിഭാഗം ഉന്നയിച്ചിരുന്നത്. സമവായ ചർച്ചകൾക്കിടെ വൺഇന്ത്യയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖങ്ങളിൽ അബ്ദുൾ വഹാബും കാസിം ഇരിക്കൂറും പരസ്പരം ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്തിരുന്നു.

കാന്തപുരം എപി അബൂബക്കർ മുസ്ലിയാരുടെ മകൻ ഡോ അബ്ദുൾ ഹക്കീം അസ്ഹരിയുടെ നേതൃത്വത്തിൽ ആയിരുന്നു ആദ്യ ഘട്ടത്തിൽ അനുരഞ്ജന ചർച്ചകൾ നടത്തിയിരുന്നത്. എന്നാൽ കാസിം വിഭാഗത്തിന്റെ നിസ്സഹകരണത്തെ തുടർന്ന് ചർച്ചകൾ മരവിപ്പിക്കുകയായിരുന്നു എന്നാണ് പുറത്ത് വന്ന വാർത്തകൾ. എൽഡിഎഫിൽ ഇത് വലിയ കോളിളക്കം സൃഷ്ടിക്കും എന്ന ഘട്ടത്തിലാണ് വീണ്ടും ചർച്ചകൾ തുടങ്ങുകയും കാന്തപുരം തന്നെ നേരിട്ട് വിഷയത്തിൽ ഇടപെടുകയും ചെയ്തത്. രണ്ട് വിഭാഗവുമായും ആദ്യം കാന്തപുരം ഒറ്റയ്ക്കൊറ്റയ്ക്ക് ചർച്ചകൾ നടത്തുകയും പിന്നീട് രണ്ട് കൂട്ടരേയും ഒരുമിച്ചിരുത്തി ചർച്ച ചെയ്യുകയും ആയിരുന്നു.

കാരണം കാണിക്കൽ നോട്ടീസ് പോലും നൽകാതെയാണ് തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന പ്രസിഡന്റിനെ ദേശീയ പ്രസിഡന്റ് പുറത്താക്കിയത് എന്നതായിരുന്നു വഹാബ് പക്ഷത്തിന്റെ ആക്ഷേപം. ഇതിന് മുമ്പും സംസ്ഥാന നേതൃത്വത്തോട് ആലോചിക്കാതെ ദേശീയ പ്രസിഡന്റ് കേരളത്തിൽ നടത്തിയ ചില നീക്കങ്ങൾക്ക് വിമർശന വിധേയമായിരുന്നു. എന്നാൽ ഇപ്പോൾ അതേ ദേശീയ നേതൃത്വത്തിനാണ് ശക്തമായ തിരിച്ചടി ലഭിച്ചിരിക്കുന്നത്. ദേശീയ പ്രസിഡന്റ് എടുത്ത നടപടി, പൂർണമായും റദ്ദ് ചെയ്യപ്പെടുകയാണ് ഇപ്പോഴുണ്ടായിരിക്കുന്നത്.

കേരളത്തിലെ പാർട്ടിയുടെ കാര്യത്തിൽ ദേശീയ നേതൃത്വത്തിന്റെ അനാവശ്യ ഇടപെടലുകൾ ഉണ്ടാകരുത് എന്നതായിരുന്നു വഹാബ് പക്ഷത്തിന്റെ പ്രധാന ആവശ്യങ്ങളിൽ ഒന്ന്. ഈ ആവശ്യം പൂർണമായും അംഗീകരിക്കപ്പെട്ടിരിക്കുന്നു എന്നാണ് ലഭിക്കുന്ന വിവരം. ഐഎൻഎലിലെ പ്രശ്നം അബ്ദുൾ വഹാബും ദേശീയ പ്രസിഡന്റും തമ്മിലുള്ളതാണെന്ന് നേരത്തെ കാസിം ഇരിക്കൂർ വൺഇന്ത്യയോട് പ്രതികരിച്ചിരുന്നു. എന്തായാലും കാസിം ഇരിക്കൂറിന്റെ വീക്ഷണ കോണിൽ പോലും വിഷയം ആ വിധത്തിൽ പരിഹരിക്കപ്പെട്ടിരിക്കുന്നു എന്ന് വേണം വിലയിരുത്താൻ. ഇനി ഇടതുമുന്നണിയിലെ സ്ഥാനം സംബന്ധിച്ചും ആശയക്കുഴപ്പം ഉണ്ടാവില്ല.

കാസിം ഇരിക്കൂറിനെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റി നിർത്തണം എന്നതായിരുന്നു വഹാബ് പക്ഷത്തിന്റെ മറ്റൊരു ആവശ്യം. പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറിനിൽക്കാൻ എപി അബ്ദുൾ വഹാബും സന്നദ്ധനായിരുന്നു. എന്നാൽ ഈ ആവശ്യം മാത്രമാണ് അനുരഞ്ജനത്തിൽ അംഗീകരിക്കപ്പെടാതെ പോയത്. എപി അബ്ദുൾ വഹാബ് പ്രസിഡന്റ് സ്ഥാനത്തേക്ക് തിരികെ എത്തുകയും കാസിം ഇരിക്കൂർ ജനറൽ സെക്രട്ടറി സ്ഥാനത്ത് തുടരുകയും ചെയ്യും. പാർട്ടിയിലെ മറ്റ് വിഷയങ്ങൾ ചർച്ച ചെയ്ത് മുന്നോട്ട് പോകാൻ ഒരു സമിതി രൂപീകരിച്ചതായും റിപ്പോർട്ടുകളുണ്ട്.

മെമ്പർഷിപ്പ് കാമ്പയിനുമായി ബന്ധപ്പെട്ടായിരുന്നു വഹാബ് വിഭാഗം മറ്റൊരു ഡിമാൻഡ് ഉന്നയിച്ചത്. പാർട്ടിയിലെ പിളർപ്പിന് ശേഷം തുടങ്ങിയ മെമ്പർഷിപ്പ് പ്രവർത്തനങ്ങൾ റദ്ദ് ചെയ്യണം എന്നതായിരുന്നു ആവശ്യം. ഇക്കാര്യത്തിൽ ഇരുപക്ഷവും ഒത്തുതീർപ്പിൽ എത്തിയിട്ടുണ്ട് എന്നാണ് വിവരം. മെമ്പർഷിപ്പ് കാമ്പയിനുമായി ബന്ധപ്പെട്ട് ഒരു തർക്കത്തിന് സാധ്യതയില്ലെന്നായിരുന്നു കാസിം ഇരിക്കൂർ മുമ്പ് പ്രതികരിച്ചിരുന്നത്. സമവായ ചർച്ചകൾക്കിടെ മെമ്പർഷിപ്പ് പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്നത് പാർട്ടി പിടിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് എന്നായിരുന്നു വഹാബ് വിഭാഗത്തിന്റെ ആരോപണം. എന്തായാലും ആ വിഷയവും ഇപ്പോൾ പരിഹരിക്കപ്പെട്ടിരിക്കുന്നു എന്ന് വേണം കരുതാൻ.

ജൂലായ് 25 ന് കൊച്ചിയിൽ നടന്ന സെക്രട്ടേറിയറ്റ് യോഗത്തിൽ ആയിരുന്നു ഐഎൻഎലിലെ പ്രശ്നങ്ങൾ മറനീക്കി പുറത്ത് വന്നത്. അത് തെരുവ് സംഘർഷത്തിലേക്കും നയിച്ചിരുന്നു. ഇത്തരമൊരു പ്രശ്നത്തിലേക്ക് എത്തിച്ച സാഹചര്യങ്ങൾ വിശദമായി ചർച്ച ചെയ്യണം എന്ന ആവശ്യവും വഹാബ് വിഭാഗം ഉന്നയിച്ചിരുന്നു. കൊച്ചിയിൽ പ്രശ്നമുണ്ടാക്കിയവർക്കെതിരെ തെളിവുകൾ ഉണ്ടെന്നും അവർക്കെതിരെ നടപടി എടുക്കാതിരിക്കാൻ ആവില്ല എന്നും ആയിരുന്നു കാസിം ഇരിക്കൂർ പക്ഷത്തിന്റെ നിലപാട്. എന്തായാലും കൊച്ചിയിലെ പ്രശ്നത്തിന്റെ പേരിൽ ഉണ്ടായ നടപടികളും ഇതോടെ റദ്ദാക്കപ്പെടുകയാണ്.

പാർട്ടിയിൽ കഴിഞ്ഞ മൂന്ന് വർഷമായി പലർക്കും നീതിയുക്തമല്ലാത്ത നടപടികൾ ദേശീയ നേതൃത്വത്തിന്റെ ഭാഗത്ത് നിന്ന് നേരിടേണ്ടി വന്നിട്ടുണ്ട് എന്നാണ് വഹാബ് വിഭാഗത്തിന്റെ പരാതി. എന്തായാലും അത്തരം നടപടികളും പുന:പരിശോധിക്കപ്പെടും എന്നാണ് റിപ്പോർട്ടുകൾ. 2018 മുതൽ ഐഎൻഎലിൽ നിന്ന് പുറത്താക്കപ്പെട്ടവർക്ക് തിരികെ പാർട്ടിയിലേക്ക് വരാനുള്ള അവസരം ഒരുക്കാൻ ധാരണയായിട്ടുണ്ട് എന്നാണ് വിവരം. നാഷണൽ സെക്യുലർ കോൺഫറൻസിൽ നിന്ന് എത്തിയ നേതാക്കളുടെ കാര്യത്തിലും ഇതേ സമീപനം തന്നെ ആകുമോ ഉണ്ടാവുക എന്നതിൽ വ്യക്തതയില്ല.

ഐഎൻഎൽ പ്രശ്നങ്ങൾ അനുരഞ്ജനത്തിൽ എത്തി എന്നത് രാഷ്ട്രീയമായി പല മാനങ്ങൾ ഉള്ള കാര്യമാണ്. കാന്തപുരം എപി അബൂബക്കർ മുസ്ലിയാരുടെ ഇടപെടലിലൂടെ ഒരു രാഷ്ട്രീയ പാർട്ടിയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിച്ചു എന്നത് അദ്ദേഹത്തിനും അദ്ദേഹത്തെ പിന്തുണയ്ക്കുന്ന വിവാദത്തിനും വലിയ രാഷ്ട്രീയ മൈലേജ് തന്നെയാണ് സമ്മാനിച്ചിരിക്കുന്നത്. അതുപോലെ തന്നെ കാന്തപുരം സുന്നി വിഭാഗത്തിന്റെ പിന്തുണ ഐഎൻഎലിന് ഭാവിയിൽ ലഭിച്ചേക്കാമെന്ന സാധ്യതയും തുറന്നുവയ്ക്കുന്നുണ്ട്.
Recommended Video

പാർട്ടിയിലെ തർക്കത്തിന്റെ പേരിൽ മന്ത്രി സ്ഥാനവും മുന്നണി അംഗത്വവും നഷ്ടമാകും എന്ന നിലയിൽ ആയിരുന്നു ഐഎൻഎൽ. ആ പ്രതിസന്ധി ഇപ്പോൾ പൂർണമായും മറികടക്കാൻ ആയി എന്നതാണ് അവരെ സംബന്ധിച്ചുള്ള ആശ്വാസം. പാർട്ടി രൂപീകരിച്ച് കാൽ നൂറ്റാണ്ട് ആയപ്പോൾ മാത്രമായിരുന്നു ഐഎൻഎലിന് മുന്നണി പ്രവേശനം സാധ്യമായതിന് അതിന് ശേഷം നടന്ന തിരഞ്ഞെടുപ്പിൽ ഒറ്റ സീറ്റിലേ വിജയിക്കാൻ ആയുള്ളു എങ്കിലും ആദ്യം തന്നെ മന്ത്രിസ്ഥാനവും എൽഡിഎഫ് നൽകിയിരുന്നു. തർക്കം പരിഹരിക്കപ്പെടാതെ മുന്നോട്ട് നീങ്ങിയ സാഹചര്യത്തിൽ സിപിഎം അന്ത്യശാസനം നൽകുകയും ചെയ്തിരുന്നു.
-
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍തോതില്‍ വില കൂടി, പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് സന്തോഷം, പവന് വില -
സ്വർണം മലയാളികൾക്ക് വേണ്ട; സ്വർണം വാങ്ങാൻ ആളില്ല; ആഭരണങ്ങൾക്ക് ഡിസ്കൗണ്ട് നൽകിയിട്ടും രക്ഷയില്ലാതെ വ്യാപാരികൾ -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
'കോട്ടാത്തലേ, ചാണകപ്പുഴു..പേപ്പട്ടികള്‍ കെട്ടിയിട്ടിടത്തു നിന്ന് കുരയ്ക്കും';അഖിൽ മാരാർക്കെതിരെ ഷിയാസ് കരീം -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
"ഞാൻ ബീഫ് കഴിക്കും, അതിലിപ്പോ എന്താ?" തുറന്ന് പറഞ്ഞ് ബിജെപി നേതാവും നടനുമായ കൃഷ്ണകുമാർ -
ഇറാനിൽ കനത്ത വ്യോമാക്രമണം; ഏറ്റവും വലിയ വിമാനവാഹിനിക്കപ്പൽ വിന്യസിച്ച് അമേരിക്ക -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
വിജയ് 'പുറത്താകുമോ'; താരത്തെ വെട്ടിലാക്കി സംഗീതയുടെ അടുത്ത ഹര്‍ജി, 'താന്‍ എവിടെ താമസിക്കും' -
ഇടിത്തീ! ഗാർഹിക സിലിണ്ടർ വില കുത്തനെ കൂട്ടി; സാധാരണക്കാർക്ക് വൻ പ്രഹരം -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം












Click it and Unblock the Notifications