കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'25 വർഷം കൊണ്ട് കേരളത്തെ ലോക രാഷ്ട്രങ്ങളുടെ നിലവാരത്തിലേക്ക് ഉയർത്തുക', ബജറ്റിനെ കുറിച്ച് ധനമന്ത്രി

Google Oneindia Malayalam News

തിരുവനന്തപുരം: മാർച്ച് 11ന് പിണറായി വിജയൻ സർക്കാരിന്റെ ബജറ്റ് നിയമസഭയിൽ അവതരിപ്പിക്കാനിരിക്കുകയാണ്. 25 വർഷം കൊണ്ട് കേരളത്തെ വികസിത ലോക രാഷ്ട്രങ്ങളുടെ ജീവിത നിലവാരത്തിലേക്ക് ഉയർത്തുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ വ്യക്തമാക്കി.

കോൺഗ്രസ് ഭയന്നത് സംഭവിക്കുന്നു, പഞ്ചാബിൽ കാത്തിരിക്കുന്നത് വൻ ചോർച്ച, അമരീന്ദറിന്റെ വിരുന്നിൽ നേതാക്കൾകോൺഗ്രസ് ഭയന്നത് സംഭവിക്കുന്നു, പഞ്ചാബിൽ കാത്തിരിക്കുന്നത് വൻ ചോർച്ച, അമരീന്ദറിന്റെ വിരുന്നിൽ നേതാക്കൾ

ബജറ്റിനെ കുറിച്ച് കെഎൻ ബാലഗോപാൽ പറയുന്നത്: '' 2022-23 സാമ്പത്തിക വർഷത്തെ സംസ്ഥാന ബഡ്ജറ്റ് മാർച്ച്‌ 11 ന് നിയമസഭയിൽ അവതരിപ്പിക്കുകയാണ്. നമ്മുടെ നാടിന്റെ വികസനം ത്വരിതപ്പെടുത്താനും അടുത്ത 25 വർഷം കൊണ്ട് കേരളത്തെ വികസിത ലോക രാഷ്ട്രങ്ങളുടെ ജീവിതനിലവാരത്തിലേക്ക് ഉയർത്തുവാനുമാണ് സർക്കാർ ലക്ഷ്യമിടുന്നത്. വൈജ്ഞാനിക സമ്പദ്വ്യവസ്ഥയുടെ സാധ്യതകൾ ഉപയോഗപ്പെടുത്തി കൂടുതൽ തൊഴിലുകൾ സൃഷ്ടിക്കാനും ഉത്പാദനം വർധിപ്പിക്കാനും കഴിയണം.

55

ശാസ്ത്ര സാങ്കേതിക മേഖലയിലെ നൂതനമായ സങ്കേതങ്ങൾ പ്രയോജനപ്പെടുത്തി കൃഷി, വ്യവസായം, മൂല്യവർദ്ധിത ഉത്പന്ന നിർമ്മാണം തുടങ്ങിയ മേഖലകളിലെല്ലാം കുതിച്ചുചാട്ടമുണ്ടാക്കണം. നല്ല മണ്ണും ജലവും വെളിച്ചവും നമുക്കുണ്ട്. തൊഴിൽ വൈദഗ്ധ്യവും അധ്വാനശേഷിയുമുള്ള മനുഷ്യ വിഭവവും നമുക്കുണ്ട്. ഈ സാധ്യതകളെയെല്ലാം പ്രയോജനപ്പെടുത്തി സമഗ്രവും സർവതല സ്പർശിയുമായ ഒരു വികസനമാണ് ദീർഘകാലാടിസ്ഥാനത്തിൽ സർക്കാർ ലക്ഷ്യമിടുന്നത്.

എന്തൊരു ഹോട്ട്! അതീവ ഗ്ലാമറസ്സായി മീരാ ജാസ്മിന്റെ ഫോട്ടോഷൂട്ട്, ചിത്രങ്ങൾ

കേരളത്തെ കൂടുതൽ മുന്നോട്ടു കൊണ്ടുപോകാനുതകുന്ന സമീപനങ്ങളാകും ബജറ്റിലുണ്ടാവുക. ബജറ്റിന്റെ അന്തിമഘട്ട പ്രവർത്തനങ്ങൾ നടന്നുവരികയാണ്.
ഇന്ന് കേരള ബജറ്റ് (kerala budget ) എന്ന മൊബൈൽ ആപ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു. 1957 മുതലുള്ള കേരളത്തിലെ ബഡ്ജറ്റുകളും അനുബന്ധ വിവരങ്ങളും ഈ ആപ്പിലൂടെ എല്ലാവർക്കും ലഭ്യമാകും''.

പ്രധാനപ്പെട്ട ബജറ്റ് ഇൻഡിക്കേറ്ററുകൾ ചാർട്ടുകളും ഗ്രാഫുകളുമുൾപ്പെടെയുള്ള ഇൻഫോഗ്രാഫിക്‌സുകളുടെ സഹായത്തോടെ ലളിതമായി നൽകിയിരിക്കുന്ന പോർട്ടൽ സാമ്പത്തിക വിദഗ്ധർക്കും പൊതുജനങ്ങൾക്കും ഒരുപോലെ ഉപയോഗപ്രദമായ രീതിയിലാണ് വികസിപ്പിച്ചിരിക്കുന്നത്.

ധനമന്ത്രിയുടെ സെക്രട്ടേറിയറ്റിലെ ഓഫീസിൽ നടന്ന ചടങ്ങിൽ ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറി രാജേഷ് കുമാർ സിങ്, ധനകാര്യ എക്‌സ്‌പെൻഡിച്ചർ സെക്രട്ടറി സഞ്ജയ് എം കൗൾ, ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടി (ധനകാര്യ-റിസോഴ്‌സ്) കെ മുഹമ്മദ് വൈ സഫിറുള്ള, നാഷണൽ ഇൻഫോമാറ്റിക്‌സ് സെന്റർ കേരളാ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ മോഹൻ കൃഷ്ണൻ പി വി, സീനിയർ ടെക്‌നിക്കൽ ഡയറക്ടർ ജി ജയകുമാർ, പ്രിൻസിപ്പൽ സിസ്റ്റം അനലിസ്റ്റ് അനിൽ വി എസ് എന്നിവരും പങ്കെടുത്തു. നാഷണൽ ഇൻഫോമാറ്റിക്‌സ് സെന്ററാണ് ധനകാര്യ വകുപ്പിന് വേണ്ടി വെബ് പോർട്ടലും മൊബൈൽ ആപ്ലിക്കേഷനും വികസിപ്പിച്ചത്.

English summary
Finance Minister KN Balagopal about Kerala Budget 2022-23
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X