കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒമാനേക്കാൾ കൂടുതൽ ബെൻസ് കേരളത്തിൽ; ദരിദ്രമല്ല; മന്ത്രിമാരുടെ വിദേശ യാത്രയെ ന്യായീകരിച്ച് ധനമന്ത്രി

Google Oneindia Malayalam News

തിരുവനന്തപുരം: കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും യൂറോപ്പിലേക്ക് പോകുന്നതിനെ ന്യായീകരിച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കേരളം അത്ര ദരിദ്രമല്ല, വിദേശത്തേക്ക് പോകുന്നത് നല്ലതാണ്. ലോകത്തെ അറിയാന്‍ യാത്ര ചെയ്യേണ്ടത് അത്യാവശ്യമാണെന്ന് കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. കൂടാതെ മുഖ്യമന്ത്രിയുടെ യാത്ര മൊത്തം ചെലവിനെ ബാധിക്കില്ലെന്നും പത്ത് ലക്ഷം കോടി രൂപ ആഭ്യന്തര വരുമാനമുള്ള സംസ്ഥാനമാണ് കേരളമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

1

കൃഷി പഠിക്കുന്നതിന് വേണ്ടി കര്‍ഷകരെ വിദേശത്തേക്ക് കൊണ്ടു പോകാന്‍ ബജറ്റില്‍ രണ്ട് കോടി രൂപ നീക്കിവച്ചിട്ടുണ്ട്. ഒമാനേക്കാള്‍ കൂടുതല്‍ ബെന്‍സ് കാറുകള്‍ വാങ്ങിയത് കേരളത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇക്കാര്യങ്ങളല്ല ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ടത്. കേന്ദ്രത്തില്‍ നിന്നും ലഭിക്കേണ്ട നികുതി വിഹിതത്തെ കുറിച്ചാണെന്ന് മന്ത്രി പറഞ്ഞു.

2

ഇനി പച്ചപ്പും ഹരിതാഭയും ആസ്വദിക്കാം; മാളവികയുടെ ക്യൂട്ട് ചിത്രങ്ങള്‍ വൈറല്‍

കേരളം ഓവര്‍ ഡ്രാഫ്റ്റിലേക്ക് പോകില്ല. സ്ഥിതി നിയന്ത്രണവിധേയമാണെന്നും മന്ത്രി വ്യക്തമാക്കി. അതേസമ.ം, നീതി ആയോഗിനെതിരെയും മന്ത്രി ചില കാര്യങ്ങള്‍ പറഞ്ഞു. ആസൂത്രണങ്ങള്‍ ഒഴിവാക്കപ്പെടും. പ്ലാനിംഗ് സംവിധാനങ്ങള്‍ നടപ്പിലാക്കുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു.

3

അതേസമയം, മുഖ്യമന്ത്രി പിണറായി വിജയനും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും ഫിന്‍ലന്‍ഡാണ് സന്ദര്‍ശിക്കുന്നത്. വിദ്യാഭ്യാസ മേഖലയിലെ സഹകരണത്തിന് ഫിന്‍ഡലന്‍ഡ് ക്ഷണിച്ചതിനെ തുടര്‍ന്നാണ് പോകുന്നതെന്നാണ് സര്‍ക്കാര്‍ വിശദീകരണം. മുഖ്യമന്ത്രിക്കും ശിവന്‍കുട്ടിക്കുമൊപ്പം ചീഫ് സെക്രട്ടറി വി പി ജോയി, വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന്‍ എന്നിവരും സംഘത്തിലുണ്ടാകും.

4

ഫിന്‍ലാന്റിലെ നോക്കിയ ഫാക്ടറിയും സംഘം സന്ദര്‍ശിച്ചേക്കും. ലണ്ടന്‍ യാത്രയില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അടക്കമുള്ളവര്‍ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുണ്ട്. ഒക്ടോബര്‍ രണ്ടിനാണ് രണ്ടാഴ്ച നീളുന്ന യാത്ര. മുഖ്യമന്ത്രിയും സംഘവും വിദേശത്ത് പോകുന്നതിന് മുന്‍പ് മന്ത്രി മുഹമ്മദ് റിയാസും സംഘവും പാരീസ് സന്ദര്‍ശിക്കും. ടൂറിസം മേളയില്‍ പങ്കെടുക്കാനാണ് യാത്ര.

5

അതേസമയം, കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തില്‍ സംസ്ഥാനത്തെ ട്രഷറിയില്‍ രഹസ്യ നിരോധനം നടപ്പാക്കുമെന്ന മലയാള മനോരമ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയത്. സംസ്ഥാനം ഓവര്‍ ഡ്രാഫ്റ്റിലേക്ക് പോകുമെന്നും ട്രെഷറിയില്‍ രഹസ്യ നിരോധനം നടപ്പാക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയത്.

6

ദാരിദ്ര്യത്തെ പറപറപ്പിക്കാം, ഈ ചെടി വീട്ടുമുറ്റത്ത് നട്ടാല്‍ സംഭവിക്കും മാറ്റങ്ങള്‍

എന്നാല്‍ ഈ റിപ്പോര്‍ട്ടിനെതിരെ മുന്‍ ധനമന്ത്രി തോമസ് ഐസക്ക് അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിന്റെ വായ്പ പരിധി വെട്ടികുറക്കുന്നതിന് കേന്ദ്രം കുതന്ത്രങ്ങള്‍ മെനഞ്ഞ് കൊണ്ടിരിക്കുകയാണ്. അതിനുള്ള അന്തരീക്ഷ സൃഷ്ടിക്കുള്ള പ്രചാരണമാണ് ചില മാധ്യമങ്ങളെ കൈക്കലാക്കി ചില തല്‍പ്പര കക്ഷികള്‍ നടത്തി കൊണ്ടിരിക്കുന്നതെന്ന് തോമസ് ഐസക്ക് പറഞ്ഞു.

'അവരോട് ചോദിച്ചാല്‍ ഇറങ്ങിപ്പോടാ എന്ന് പറയും'; പൃഥ്വിരാജ് നല്‍കിയത് 49 ലക്ഷമെന്നും മല്ലിക സുകുമാരന്‍'അവരോട് ചോദിച്ചാല്‍ ഇറങ്ങിപ്പോടാ എന്ന് പറയും'; പൃഥ്വിരാജ് നല്‍കിയത് 49 ലക്ഷമെന്നും മല്ലിക സുകുമാരന്‍

English summary
Finance Minister KN Balagopal defends Chief Minister and Education Minister trip to Europe
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X