Get Updates
Get notified of breaking news, exclusive insights, and must-see stories!

സില്‍വര്‍ ലൈന്‍ പദ്ധതിക്ക് 2019ല്‍ തത്വത്തില്‍ അനുമതി ലഭിച്ചു: ധനമന്ത്രി കെ എന്‍ ബാലഗോപാല്‍

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിക്ക് നിലവിലെ സാഹചര്യത്തില്‍ അനുമതി നല്‍കാനാവില്ലെന്ന കേന്ദ്ര നിലപാടിനെ തള്ളി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ രംഗത്ത്. സില്‍വര്‍ ലൈന്‍ പദ്ധതിക്ക് കേന്ദ്രത്തിന്റെ അനുമതിയുണ്ടെന്ന് ധനമന്ത്രി വ്യക്തമാക്കി. പദ്ധതിക്ക് 2019 ഡിസംബറില്‍ തത്വത്തില്‍ അനുമതി ലഭിച്ചുവെന്നും കേന്ദ്രത്തിന്റെ കത്ത് വായിച്ച് ബാലഗോപാല്‍ വിശദീകരിച്ചു.

കേന്ദ്രത്തിന്റെ യാതൊരു അനുമതിയും കെ റെയിലിനു ലഭിച്ചിട്ടില്ല എന്ന കെ.പി.സി.സി പ്രസിഡന്റിന്റെ ആരോപണം അടിസ്ഥാന രഹിതമാണ്. കഴിഞ്ഞ അഞ്ചു വര്‍ഷമായി കെ റെയിലിന്റെ പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്. 17.12.2019 ല്‍ കേന്ദ്ര റെയില്‍വേ മന്ത്രാലയം കെ റെയില്‍ പദ്ധതിയ്ക്ക് ഇന്‍ പ്രിന്‍സിപ്പിള്‍ അപ്പ്രൂവല്‍ (തത്വത്തിലുള്ള അംഗീകാരം ) നല്‍കി.

kerala

2021 ജനുവരി 15 ന് ബഹു. കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍ നല്‍കിയ കത്തില്‍ നിര്‍വഹണ ഏജന്‍സിക്കോ സംസ്ഥാന ഗവണ്മെന്റിനോ, ജപ്പാന്‍ ഇന്റര്‍നാഷണല്‍ കോഓപ്പറേഷന്‍ ഏജന്‍സിയുമായി സാമ്പത്തിക സഹകരണത്തിന് വേണ്ടി മുന്നോട്ടു പോകാമെന്നും, പദ്ധതിയുടെ സ്ഥലം ഏറ്റെടുക്കല്‍ ഉള്‍പ്പെടെയുള്ള അനുമതികള്‍ നിര്‍വഹണ എജന്‍സി തേടണമെന്നും അറിയിച്ചിരുന്നു.
സാങ്കേതികവും ഔദ്യോഗികമായ എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് കെ റെയിലിന്റെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോകുന്നതെന്ന് ധനമന്ത്രി വ്യക്തമാക്കി.

അതേസമയം, കേരളത്തിലെ ഭൂരിഭാഗം വരുന്ന ജനങ്ങളുടെയും എതിര്‍പ്പ് അവഗണിച്ചു സില്‍വര്‍ ലൈന്‍ അടിച്ചേല്‍പ്പിക്കാനുള്ള കേരള സര്‍ക്കാരിന്റെ നീക്കം ജനങ്ങളോടുള്ള വഞ്ചനയാണെന്നു കെസി വേണുഗോപാല്‍ എംപി രാജ്യസഭയില്‍ ചൂണ്ടിക്കാട്ടി. സിപിഎം അംഗമായ ശ്രീ എളമരം കരീം സില്‍വര്‍ ലൈന്‍ കേരളത്തിന്റെ അനിവാര്യതയാണെന്നും, പരിസ്ഥിതി സൗഹാര്‍ദപരമാണെന്നും സ്ഥാപിക്കാന്‍ ശ്രമിച്ചപ്പോള്‍, ഈ വാദം തെറ്റാണെന്നും കേരളത്തിന്റെ ബഹുഭൂരിഭാഗം ജനങ്ങളും എതിരായ ഈ പദ്ധതി ഏതുവിധേനയും നടപ്പിലാക്കാന്‍ സര്‍ക്കാര്‍ കോപ്പുകൂട്ടുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പരിസ്ഥിതി ആഘാത പഠനം നടത്താതെയും, പ്രായോഗികത വിലയിരുത്താതെയും കേരള സര്‍ക്കാര്‍ ഈ പദ്ധതി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണെന്നും സഭയില്‍ വ്യക്തമാക്കി.

എന്നാല്‍ കേരളത്തിന്റെ അഭിമാന പദ്ധതിയായ സില്‍വര്‍ലൈനിന് എത്രയും വേഗം അനുമതിയും ആവശ്യമായ സാമ്പത്തിക സഹായവും നല്‍കണമെന്ന് രാജ്യസഭയിലെ ശൂന്യവേളയില്‍ എളമരം കരീം എംപി ആവശ്യപ്പെട്ടു. സംസ്ഥാനത്തിന്റെ പശ്ചാത്തല സൗകര്യവികസന ചരിത്രത്തിലെ ഏറ്റവും വലിയ നാഴികക്കല്ലാവാന്‍ പോകുന്ന പദ്ധതിയാണ് സില്‍വര്‍ ലൈന്‍. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത സംരംഭമായ കെ റെയില്‍ സമര്‍പ്പിച്ച പ്രോജക്റ്റിന് കേന്ദ്ര റെയില്‍വേ മന്ത്രാലയം തത്വത്തില്‍ അംഗീകാരം നല്‍കിയതാണ്.

ഇതിന്റെ അടിസ്ഥാനത്തില്‍ കേരളം വിശദമായ ഡിപിആര്‍ സമര്‍പ്പിക്കുകയും ഭൂമി ഏറ്റെടുക്കലിന്റെ ഉള്‍പ്പെടെയുള്ള പ്രാധമിക നടപടികള്‍ ആരംഭിക്കുകയും ചെയ്തു. അന്തിമ അനുമതിക്കായി ഡിപിആര്‍ റെയില്‍ മന്ത്രാലയത്തിന്റ പരിഗണനയിലാണ്. അതില്‍ എത്രയും വേഗം തീരുമാനയെടുക്കണമെന്നും പദ്ധതിക്ക് അന്തിമാനുമതിയും സാമ്പത്തിക സഹായവും നല്‍കണമെന്നും ആവശ്യപ്പെട്ടു.

കേരളത്തിന്റെ വികസനത്തില്‍ നാഴികക്കല്ലാവാന്‍ പോകുന്ന സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ രാഷ്ട്രീയപ്രേരിതമായ പ്രചാരണം ഒരു വിഭാഗം അഴിച്ചുവിടുന്നുണ്ട്. കേരളത്തിലെ യുഡിഎഫ്, ബിജെപി നേതൃത്വങ്ങള്‍ പരസ്യമായി പദ്ധതിക്കെതിരെ രംഗത്തുവന്നിരുന്നു. രാജ്യസഭയില്‍ ഈ വിഷയം ഉന്നയിക്കുന്നതിനിടയില്‍ കോണ്‍ഗ്രസ് അംഗം കെ.സി.വേണുഗോപാല്‍ ഇടപെട്ടുസംസാരിക്കുകയുണ്ടായി. കേരളത്തിലെ ജനങ്ങള്‍ക്ക് വേണ്ടാത്ത പദ്ധതിയാണിതെന്നും സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളുടേമേല്‍ പദ്ധതി അടിച്ചേല്‍പ്പിക്കുകയാണെന്നും ആദ്ദേഹം ആരോപിച്ചു.


കേരളത്തിലെ മുഴുവന്‍ ജനങ്ങളുടെയും വക്താക്കളായി കോണ്‍ഗ്രസ് നേതാക്കള്‍ വരണ്ട. രാഷ്ട്രീയ പ്രേരിതമായി നിങ്ങള്‍ നടത്തുന്ന പ്രചാരവേല ജനങ്ങളുടെ തലയില്‍ കെട്ടിവെക്കരുത്. സില്‍വര്‍ ലൈനിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ കേരളത്തിലെ സാധാരണ ജനങ്ങളായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Recommended Video

cmsvideo
    മനസോടെ ഇത്തിരി ഭൂമി, കുടുംബസ്വത്ത് സര്‍ക്കാരിന് കൈമാറി അടൂര്‍ ഗോപാലകൃഷ്ണന്‍ | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+