കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടന്‍ വിക്രമിന്റെ ബിനാമിയായി മോന്‍സന്റെ തട്ടിപ്പ്; 50 കോടിയുടെ ഡീല്‍ ഉറപ്പിച്ചു; അവസാനം സംഭവിച്ചത്

Google Oneindia Malayalam News

കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്‍സന്റെ തട്ടിപ്പ് കഥകള്‍ അവസാനിക്കുന്നില്ല. ഓരോ മണിക്കൂറുകളിലും പുതിയ പുതിയ കഥകളാണ് പുറത്തുവരുന്നത്. ഉന്നത മബന്ധങ്ങള്‍ മുതലാക്കിയാണ് മോന്‍സന്‍ തട്ടിപ്പുകള്‍ക്ക് വഴിയൊരുക്കിയത്. ഇതിനായി സെലിബ്രിറ്റികള്‍ അടക്കമുള്ളവരുമായി ബന്ധം സ്ഥാപിക്കാനുള്ള എല്ലാ വഴികളും മോന്‍സന്‍ നടത്തിയിരുന്നു.

 മോന്‍സന്‍ മരുന്ന് നല്‍കിയതോടെ ആ അസുഖം മാറി; ഡോക്ടറല്ലെന്ന വാര്‍ത്ത ഞെട്ടിച്ചു; ശ്രുതി ലക്ഷ്മി പറയുന്നു മോന്‍സന്‍ മരുന്ന് നല്‍കിയതോടെ ആ അസുഖം മാറി; ഡോക്ടറല്ലെന്ന വാര്‍ത്ത ഞെട്ടിച്ചു; ശ്രുതി ലക്ഷ്മി പറയുന്നു

മോഹന്‍ലാല്‍, ശ്രീനിവാസന്‍, ടൊവിനോ തോമസ്, ബാല, പേളി മാണി എന്നിവരുമായുള്ള ചിത്രങ്ങള്‍ ഇതിനുള്ള തെളിവാണ്. എന്നാല്‍ ഇപ്പോഴിതാ മോന്‍സനുമായി ബന്ധപ്പെട്ട് മറ്റൊരു തട്ടിപ്പ് കഥയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. തെന്നിന്ത്യന്‍ സൂപ്പര്‍ താരം വിക്രമിന്റെ പേരില്‍ മോന്‍സന്‍ തട്ടിപ്പ് നടത്താന്‍ പദ്ധതിയിട്ടിരുന്നതായാണ് വിവരം. വിശദാംശങ്ങളിലേക്ക്...

ക്യാപ്റ്റന്റെ പാര്‍ട്ടിക്ക് അമിത് ഷാ ടച്ച്... എഎപി-അകാലിദള്‍ വിമതരെത്തും, അമരീന്ദറിനൊപ്പം ഇവരുംക്യാപ്റ്റന്റെ പാര്‍ട്ടിക്ക് അമിത് ഷാ ടച്ച്... എഎപി-അകാലിദള്‍ വിമതരെത്തും, അമരീന്ദറിനൊപ്പം ഇവരും

1

നടന്‍ വിക്രമിന്റെ പേരില്‍ തട്ടിപ്പ് നടത്താന്‍ മോന്‍സന്‍ പദ്ധതിയിട്ടിരുന്നു എന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. മട്ടാഞ്ചേരിയിലെ പുരാവസ്തു ശാല വാങ്ങാന്‍ വിക്രമിന്റെ ബിനാമിയെന്ന പേരിലാണ് മോന്‍സണ്‍ അവതരിച്ചതെന്ന് സ്ഥാപനത്തിന്റെ ഉടമയായ അബ്ദുള്‍ സലാം പറയുന്നു. 50 കോടി രൂപയ്ക്ക് പുരാവസ്തു ശാല വാങ്ങാമെന്ന വ്ഗാദാനമാണ് ഉടമസ്ഥന് നല്‍കിയത്.

2

എച്ച്എസ്ബിസി ബാങ്കില്‍ പണമുണ്ടെന്ന രേഖ കാണിച്ചാണ് തന്നെ പറ്റിക്കാന്‍ ശ്രമിച്ചതെന്ന് ഉടമ പറയുന്നു. റിപ്പോര്‍ട്ടര്‍ ടിവിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. മൂന്ന് വര്‍ഷം മുമ്പാണ് മോന്‍സന്‍ വിക്രമിന്റെ ബിനാമിയെന്ന് പറഞ്ഞ് അബ്ദുള്‍ സാലമിന് മുന്നില്‍ എത്തിയത്. തനിക്ക് അസുഖം വന്നതിനെ തുടര്‍ന്ന് സ്ഥാപനം വില്‍ക്കാന്‍ തീരുമാനിച്ചിരുന്ന സമയത്തായിരുന്നു ഈ സംഭവം. എറണാകുളത്തെ ഒരു സുഹൃത്തുവഴിയാണ് മോന്‍സന്‍ കച്ചവടത്തിനെത്തിയതെന്ന് അബ്ദുള്‍ സലാം പറയുന്നു.

3

50 കോടിക്കാണ് അന്ന് കച്ചവടമുറപ്പിച്ചത്. നടന്‍ വിക്രമാണ് ഇതിന് പണം ഇറക്കുന്നതെന്നും അദ്ദേഹം ഉടന്‍ സ്ഥലത്തെത്തുമെന്നും മോന്‍സന്‍ ഉടമയെ പറഞ്ഞ് വിശ്വസിപ്പിച്ചു. ഇയാള്‍ വിക്രമിന്റെ ബിനാമിയാണെന്ന് പറഞ്ഞിരുന്നെന്നും സലാം പറയുന്നു. ഇയാള്‍ ബാങ്കില്‍ പണമുണ്ടെന്ന് കാണിച്ചിരുന്നു.

4

കച്ചവടം ഉറച്ച സാഹചര്യത്തില്‍ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന 50 ഓളം സ്റ്റാഫിനെയാണ് താന്‍ പറഞ്ഞുവിട്ടത്. ടൂറിസം കമ്പനികളുമായി കരാര്‍ ഉണ്ടായിരുന്നു. പിന്നീട് അതെല്ലാം തനിക്ക് ഒഴിവാക്കേണ്ടി വന്നെന്നും ഇക്കാരണത്താല്‍ തനിക്ക് കോടികളുടെ നഷ്ടം സംഭവിച്ചെന്നും അബ്ദുള്‍ സലാം വ്യക്തമാക്കുന്നു.

5

അതേസമയം, മോന്‍സന്‍ കൈവശം വച്ചിരുന്ന എല്ലാ പുരാവസ്തുക്കളും വ്യാജമാണെന്ന് കണ്ടെത്തി. പുരാവസ്തു വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്. അവിടെ നിന്നും കണ്ടെത്തിയ പല സാധനങ്ങള്‍ക്കും പത്ത് വര്‍ഷം പോലും പഴക്കമില്ലെന്നാണ് കണ്ടെത്തല്‍. പരിശോധനയ്ക്ക് ശേഷം പുരാവസ്തു വകുപ്പ് റിപ്പോര്‍ട്ട് ക്രൈം ബ്രാഞ്ചിന് കൈമാറി.

6

മോശയുടെ അംശവടി ഉള്‍പ്പടെ മോന്‍സണ്‍ പുരാവസ്തു എന്ന് അവകാശപ്പെട്ടതെല്ലാം വ്യാജമാണെന്നാണ് പുരാവസ്തു വകുപ്പ് കണ്ടെത്തിയത്. ടിപ്പുവിന്റെ സിംഹാസനമായി അവതരിപ്പിച്ച സാധനം മെഷിന്‍ ഉപയോഗിച്ച് നിര്‍മ്മിച്ചതാണെന്ന് കണ്ടെത്തി. ഇവിടെ സൂക്ഷിച്ചിരുന്ന എല്ലാ താളിയോലകളും തട്ടിപ്പാണെന്ന് കണ്ടെത്തി. ഇവയെല്ലാം ഏതോ ചരിത്ര സിനിമയ്ക്ക് വേണ്ടി ഉപയോഗിച്ചതാണെന്ന് പുരാവസ്തു വകുപ്പ് കണ്ടെത്തി.

Recommended Video

cmsvideo
Actress Lakshmi Priya against Monson Mavunkal
7

ഇതിനിടെ, പരാതിക്കാരില്‍ നിന്നും തട്ടിയെടുത്ത പണം എവിടെയാണ് നിക്ഷേപിച്ചതെന്നാണ് ക്രൈം ബ്രാഞ്ച് ഇപ്പോള്‍ അന്വേഷിക്കുന്നത്. മോന്‍സനെതിരെ കൂടുതല്‍ സാക്ഷികള്‍ ഇന്ന് മൊഴി നല്‍കിയിട്ടുണ്ട്. മോന്‍സന്‍ പരാതിക്കാരെ അതിവിദഗ്ദമായാണ് തട്ടിപ്പിനിരയാക്കിയതെന്നാണ് വിവരം. ഇയാളെ ചേര്‍ത്തലയിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. നടന്‍ ബാലയുമായി മോന്‍സന് ഉണ്ടായ ബന്ധം വലിയ ചര്‍ച്ചയായിരുന്നു. എന്നാല്‍ മോന്‍സനുമായി തനിക്ക് ഒരു രൂപയുടെ ഇടപാട് പോലുമില്ലെന്നാണ് ബാല പറയുന്നത്. ഇത് തെളിയിച്ചാല്‍ തുണി ഇല്ലാതെ നടക്കുമെന്നും ബാല അറിയിച്ചിരുന്നു.

English summary
Financial Fraud Case: Monson Mavunkal is also accused of cheating in the name of actor Vikram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X