കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെറുമത്സ്യങ്ങള്‍ പിടിച്ച ബോട്ട് കസ്റ്റഡിയിലെടുത്തു, ഒരു ടണ്ണോളം മത്സ്യക്കുഞ്ഞുങ്ങളെ കടലില്‍ത്തള്ളി; ബോട്ടുടമയ്ക്ക് പിഴയിട്ടു

Google Oneindia Malayalam News

ബേപ്പൂര്‍: നിരോധിച്ച ചെറുമത്സ്യങ്ങള്‍ നിറച്ച യന്ത്രവത്കൃത ബോട്ട് ഫിഷറീസ് മറൈന്‍ എന്‍ഫൊഴ്‌സ്‌മെന്റ് വിഭാഗം കസ്റ്റഡിയിലെടുത്തു. ബോട്ടിലുണ്ടായിരുന്നു ഭക്ഷ്യയോഗ്യമല്ലാത്ത ഒരു ടണ്ണോളം കുഞ്ഞുമത്സ്യങ്ങളെ ആഴക്കടലില്‍ തള്ളിയ അധികൃതര്‍ നിരോധിത മത്സ്യങ്ങള്‍ പിടിച്ചതിന് അര ലക്ഷം രൂപ പിഴയും ചുമത്തി.

കാഴ്ചകളില്‍ വിസ്മയിച്ച് ഭിന്നശേഷിക്കാര്‍; അവിസ്മരണയം ഈ യാത്രകാഴ്ചകളില്‍ വിസ്മയിച്ച് ഭിന്നശേഷിക്കാര്‍; അവിസ്മരണയം ഈ യാത്ര

കരുവന്‍തിരുത്തി സ്വദേശി അബ്ദുല്‍ റഹീമിന്റെ അല്‍നൂര്‍ എന്ന ബോട്ടാണ് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയില്‍ എടുത്തത്. ബേപ്പൂര്‍, പുതിയാപ്പ ഹാര്‍ബറുകള്‍ കേന്ദ്രീകരിച്ച് ചില ബോട്ടുകള്‍ ഭക്ഷ്യയോഗ്യമല്ലാത്ത ചെറുമത്സ്യങ്ങള്‍ (വളമത്സ്യം) പിടിക്കുന്നതായി അധികൃതര്‍ക്ക് വിവരം ലഭിച്ചിരുന്നു. ഇതുപ്രകാരം മറൈന്‍ എന്‍ഫൊഴ്‌സ്‌മെന്റ് സിഐ എസ്.എസ് സുജിത്തിന്റെ നേതൃത്വത്തില്‍ ബേപ്പൂര്‍ തീരക്കടലില്‍ നടത്തിയ പരിശോധനയിലാണ് ബോട്ട് പിടിച്ചെടുത്തത്. കസ്റ്റഡിയിലെടുത്ത ബോട്ട് ബേപ്പൂര്‍ ഹാര്‍ബര്‍ ജെട്ടിയില്‍ എത്തിച്ചു.

beypore

ബോട്ടിലുണ്ടായിരുന്ന ഭക്ഷ്യയോഗ്യമായ മത്സ്യം 45,100 രൂപയ്ക്ക് ലേലം ചെയ്ത് തുക സര്‍ക്കാരിലേക്ക് മുതല്‍ക്കൂട്ടി. ചെറുമത്സ്യം പിടിച്ചതിനും നിരോധിച്ച വല ഉപയോഗിച്ചു മത്സ്യബന്ധനം നടത്തിയതിനും കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമപ്രകാരം കേസെടുത്തു. ഇതുസംബന്ധിച്ച് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ബോട്ടുകള്‍ക്കെതിരെ ഫിഷറീസ് ഡെപ്യൂട്ടി ഡയരക്റ്റര്‍ പിഴ ചുമത്തിയത്.

ഭക്ഷ്യയോഗ്യമല്ലാത്ത ചെറുമീനുകള്‍ പിടിക്കുന്നത് സര്‍ക്കാര്‍ വിജ്ഞാപന പ്രകാരം നിരോധിച്ചതാണ്. കുഞ്ഞുമത്സ്യങ്ങള്‍ പിടിക്കുന്നത് മത്സ്യസമ്പത്ത് ഇല്ലാതാക്കും എന്നതിന്റെ അടിസ്ഥാനത്തിലാണിത്.

English summary
fine against fisherman by marine enforcement department
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X