സുരേഷ് ഗോപിയെ പൂട്ടാന്‍ ക്രൈംബ്രാഞ്ച്; എഫ്‌ഐആര്‍ സമര്‍പ്പിച്ചു, കേരളത്തില്‍ ഇങ്ങനെ ഒന്ന് ആദ്യം!!

 • Written By:
Subscribe to Oneindia Malayalam
cmsvideo
  സുരേഷ് ഗോപിക്കെതിരെ ക്രൈംബ്രാഞ്ച്, FIR സമർപ്പിച്ചു | Oneindia Malayalam

  തിരുവനന്തപുരം: സിനിമാ താരങ്ങള്‍ക്ക് ഇപ്പോള്‍ കഷ്ടകാലമാണ്. നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം പ്രത്യേകിച്ചും. പലരും കേസില്‍പ്പെടുന്നു, ആരോപണ വിധേയരാകുന്നു, സിനിമാ മേഖലയിലെ മോശം പ്രവര്‍ത്തനങ്ങള്‍ പരസ്യമാകുന്നു... കേരളക്കര ഞെട്ടലോടെയാണ് ജനപ്രിയ താരം ദിലീപ് അറസ്റ്റിലായ വാര്‍ത്ത കേട്ടത്. ഇപ്പോഴിതാ നടനും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപി ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്കെതിരേ എഫ്‌ഐആര്‍ സമര്‍പ്പിച്ചിരിക്കുന്നു.

  വ്യാജ രേഖ ചമച്ച് പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്‌തെന്നാണ് സുരേഷ് ഗോപിക്കെതിരായ കേസ്. സമാനമായ കേസില്‍ നടന്‍ ഫഹദ് ഫാസില്‍, നടി അമല പോള്‍ എന്നിവര്‍ക്കെതിരേയും എഫ്‌ഐആര്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്തത് വഴി നികുതി വെട്ടിപ്പ് നടത്തിയെന്നാണ് ആരോപണം. ഈ കേസില്‍ ക്രൈംബ്രാഞ്ച് തിരുവനന്തപുരം സിജെഎം കോടതിയിലാണ് എഫ്ആആര്‍ സമര്‍പ്പിച്ചിരിക്കുന്നത്. വിശദമായ അന്വേഷണം ആവശ്യമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

  വിശദീകരണം തേടി

  വിശദീകരണം തേടി

  സുരേഷ് ഗോപി പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്തത് വഴി ഖജനാവിന് ലഭിക്കേണ്ട ലക്ഷക്കണക്കിന് രൂപ നഷ്ടമായെന്നാണ് അന്വേഷണത്തില്‍ തെളിഞ്ഞത്. വ്യാജരേഖയുണ്ടാക്കി വാഹനം രജിസ്റ്റര്‍ ചെയ്‌തെന്ന വാര്‍ത്ത വന്നപ്പോള്‍ തന്നെ മോട്ടോര്‍ വാഹന വകുപ്പ് സുരേഷ് ഗോപിയില്‍ നിന്ന് വിശദീകരണം തേടിയിരുന്നു.

  തൃപ്തികരമല്ലാത്ത മറുപടി

  തൃപ്തികരമല്ലാത്ത മറുപടി

  വാഹന രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട രേഖകള്‍ നടന്‍ മോട്ടോര്‍ വാഹന വകുപ്പിന് കൈമാറി. പക്ഷേ ഈ രേഖകള്‍ തൃപ്തികരമല്ലെന്നാണ് ഉദ്യോഗസ്ഥര്‍ അറിയിച്ചത്. തുടര്‍ന്നാണ് നടനെതിരേ എഫ്‌ഐആര്‍ നല്‍കാന്‍ തീരുമാനിച്ചത്. സമാനമായ ആരോപണം നേരിട്ട നടന്‍ ഫഹദ് ഫാസില്‍ പിഴയായി ലക്ഷക്കണക്കിന് രൂപ കെട്ടിവെയ്ക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

  അന്വേഷണം വന്നത്

  അന്വേഷണം വന്നത്

  രാജ്യസഭാ എംപിയായ ശേഷവും മുമ്പുമായി രണ്ട് വാഹനമാണ് സുരേഷ് ഗോപി വാങ്ങിയത്. രണ്ടും പോണ്ടിച്ചേരി രജിസ്‌ട്രേഷനില്‍. നികുതി വെട്ടിപ്പിന് കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ പോയി വാഹനം രജിസ്റ്റര്‍ ചെയ്യുന്നുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതുസംബന്ധിച്ച അന്വേഷണമാണ് നടനിലേക്കും മറ്റു നിരവധി പ്രമുഖരിലേക്കുമെത്തിയത്.

  35ലധികം താരങ്ങള്‍

  35ലധികം താരങ്ങള്‍

  35 ലധികം ഇത്തരത്തിലുള്ള കേസുകള്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഫഹദ് ഫാസില്‍, നടി അമല പോള്‍, നിരവധി വ്യവസായികള്‍ എന്നിവരിലേക്കു ആരോപണം ഉയര്‍ന്നു. ഈ സാഹചര്യം നിലനില്‍ക്കവെയാണ് പ്രതികള്‍ക്കെതിരേ എഫ്‌ഐആര്‍ സമര്‍പ്പിച്ചിരിക്കുന്നത്.

  വിലാസത്തില്‍ ആളുണ്ടോ

  വിലാസത്തില്‍ ആളുണ്ടോ

  പോണ്ടിച്ചേരിയിലെ എല്ലൈപിള്ളചാവടി എന്ന സ്ഥലത്ത് കാര്‍ത്തിക് അപ്പാര്‍ട്ട്‌മെന്റ് 3 സിഎ എന്ന വിലാസത്തിലാണ് സുരേഷ് ഗോപി വാഹനം രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ ഈ പേരില്‍ ഒരു അപ്പാര്‍ട്ട്‌മെന്റില്ലെന്ന് അന്വേഷണ സംഘം കണ്ടമെത്തി. 40 ലക്ഷം രൂപ ഖജനാവിന് നഷ്ടമായെന്നാണ് ക്രൈംബ്രാഞ്ച് കണക്കാക്കുന്നത്. കേരളത്തില്‍ ആദ്യമായിട്ടാണ് ഒരു രാജ്യസഭാ എംപിക്കെതിരേ നികുതി വെട്ടിപ്പിന് കേസെടുക്കുന്നത്.

  വാടകച്ചീട്ട് ശരിയല്ല

  വാടകച്ചീട്ട് ശരിയല്ല

  സുരേഷ് ഗോപി 2010ല്‍ രജിസ്റ്റര്‍ ചെയ്ത വാഹനത്തിന്റെ പേരില്‍ നല്‍കിയത് 2014ലെ വാടകച്ചീട്ട് ആണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. വാടകച്ചീട്ടിന്റെ യഥാര്‍ഥ മുദ്രപത്രം ഹാജരാക്കാന്‍ ആവശ്യപ്പെട്ടെങ്കിലും നല്‍കിയില്ല. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് സുരേഷ് ഗോപിക്കെതിരേ കേസെടുത്ത് അന്വേഷണം തുടങ്ങിയത്.

  അമിത വേഗതയും

  അമിത വേഗതയും

  സുരേഷ് ഗോപിയുടെ വാഹനം അമിത വേഗതയില്‍ സഞ്ചരിച്ച് ഗതാഗത നിയമം ലംഘിച്ചുവെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. 12 തവണ ഇത്തരത്തില്‍ ഗതാഗത നിയമം ലംഘിച്ചെന്നും എഫ്‌ഐആറില്‍ പറയുന്നു. സമാനമായ തട്ടിപ്പ് നടത്തിയ മറ്റുള്ളവര്‍ക്കെതിരേയും അന്വേഷണം ശകമാക്കിയിട്ടുണ്ട്.

  വിശദീകരണം

  വിശദീകരണം

  സുരേഷ് ഗോപി, ഫഹദ് ഫാസില്‍, നടി അമലാ പോള്‍ എന്നിവരില്‍ നിന്ന് പോലീസ് വിശദീകരണം തേടിയിരുന്നു. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ അനില്‍ കാന്ത് യോഗം വിളിച്ചിരുന്നു. ഈ യോഗത്തിലാണ് ക്രമക്കേട് കണ്ടെത്തിയാല്‍ ചലച്ചിത്ര താരങ്ങള്‍ക്കെതിരേ കേസെടുക്കാന്‍ തീരുമാനിച്ചത്. ഈ മൂന്ന് പേര്‍ മാത്രമല്ല, മുപ്പതിലധികം പ്രമുഖര്‍ ഇത്തരത്തില്‍ നികുതി വെട്ടിപ്പ് നടത്തിയെന്നാണ് ആരോപണം.

   എല്ലാം ക്രൈംബ്രാഞ്ചിന്

  എല്ലാം ക്രൈംബ്രാഞ്ചിന്

  വാഹന രജിസ്ട്രേഷന്‍ തട്ടിപ്പിന്റെ നിരവധി പരാതികളാണ് ബന്ധപ്പെട്ട വകുപ്പിന് ലഭിച്ചത്. ഈ പരാതികളെല്ലാം ക്രൈംബ്രാഞ്ചിന് കൈമാറാന്‍ തീരുമാനമായിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് ക്രൈംബ്രാഞ്ച് സംഘം അന്വേഷണം ഏറ്റെടുത്തതും നടപടി ആരംഭിച്ചതും.

  വ്യാജന്‍മാര്‍ ഇങ്ങനെ

  വ്യാജന്‍മാര്‍ ഇങ്ങനെ

  ഫഹദ് ഫാസിലും അമല പോളും കൈമാറിയ രേഖകള്‍ മോട്ടോര്‍ വാഹന വകുപ്പ് വിശദമായി പരിശോധിച്ചിരുന്നു. ഇവര്‍ നല്‍കിയ രേഖകളില്‍ പറയുന്ന വിലാസം വ്യാജമാണ്. ഫഹദ് ഫാസില്‍ നല്‍കിയ വിലാസത്തില്‍ അഞ്ച് പേര്‍ വാഹനം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അമല പോള്‍ നല്‍കിയ വിലാസത്തില്‍ മറ്റൊരാളും വാഹനമെടുത്തിട്ടുണ്ട്.

  ലക്ഷക്കണക്കിന് രൂപ

  ലക്ഷക്കണക്കിന് രൂപ

  സുരേഷ് ഗോപി വാങ്ങിയ രണ്ടും ആഡംബര കാറുകളാണ്. ആദ്യം വാങ്ങിയത് 2010ലാണ്. രണ്ടാമത്തേത് എംപിയായ ശേഷവും. അതായത് 17 മാസം മുമ്പ്. ഇവ രണ്ടും പുതുച്ചേരി രജിസ്ട്രേഷനില്‍ തന്നെയാണ് ഇപ്പോഴും ഓടുന്നത്. ഇതുവഴി 40 ലക്ഷം രൂപയുടെ നികുതി വെട്ടിപ്പാണ് സുരേഷ് ഗോപി നടത്തിയതെന്ന് ആരോപിക്കപ്പെടുന്നു.

  ഫഹദ് ഫാസില്‍ പറഞ്ഞത്

  ഫഹദ് ഫാസില്‍ പറഞ്ഞത്

  അതേസമയം, നികുതി വെട്ടിപ്പ് നടത്താന്‍ വന്‍ റാക്കറ്റ് പുതുച്ചേരി കേന്ദ്രമായി പ്രവര്‍ത്തിക്കുന്നുവെന്ന സൂചനകളാണ് പുറത്തുവരുന്നത്. ആരോപണം ഉയര്‍ന്ന ഉടനെ ഫഹദ് ഫാസില്‍ പ്രതികരിച്ചിരുന്നു. രജിസ്ട്രേഷന്‍ കേരളത്തേേിലക്ക് മാറ്റാന്‍ തയ്യാറാണെന്നാണ് അദ്ദേഹം പ്രതികരിച്ചത്. എന്നാല്‍ അമല പോളിന്റെ വിശദീകരണം അല്‍പ്പം പ്രകോപനപരമായിരുന്നു.

  ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

  English summary
  Crime Branch Submit FIR Aganist Suresh Gopi, Fahad Fazil, Amala Paul

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്