നുള്ളിപ്പാടിയിലെ ബാർ ഹോട്ടലിൽ തീപിടിത്തം; ലക്ഷക്കണക്കിനു രൂപയുടെ നഷ്ടം
കാസര്‍കോട്: നുള്ളിപ്പാടിയിലെ ഹൈവെ കാസിൽ ബാർ ഹോട്ടലിൽ തീപിടിത്തം.രാവിലെ ഏഴരയോടെയാണു വിവരം പുറത്തറിയുന്നത്. ലക്ഷക്കണക്കിനു രൂപയുടെ നഷ്ടമുണ്ടായതാണു വിവരം.

നാലുമുറികളിലുണ്ടായിരുന്ന താമസക്കാരെ പുറത്തിറക്കി. ഹോട്ടല്‍ അടക്കമുള്ള ബാറിലാണു തീപടര്‍ന്നത്. മദ്യക്കുപ്പികള്‍ക്കും തീപിടിച്ചു നശിച്ചു. നഗരത്തിലെ ഹോട്ടല്‍ ഹൈവേ കാസിലിലാണു തീപിടിത്തമുണ്ടായത്.

അഗ്‌നിശമനസേനയെത്തി തീയണച്ചു. ചില്ലറില്‍ ഷോര്‍ട്ട് സര്‍ക്യൂട്ടായതാണു തീപിടിത്തത്തിനു കാരണമെന്നു വിലയിരുത്തുന്നു.












Click it and Unblock the Notifications