തലശ്ശേരി പുതിയ ബസ് സ്റ്റാന്റിലെ ഷോപ്പിങ്ങ് കോംപ്ലക്സിൽ തീപിടുത്തം

  • Posted By: Desk
Subscribe to Oneindia Malayalam

തലശ്ശേരി: തലശ്ശേരി പുതിയ ബസ്റ്റാന്റിലെ നഗരസഭ ഷോപ്പിംഗ് കോംപ്ലക്‌സില്‍ തിപ്പിടുത്തം. തിങ്കളാഴ്ച രാവിലെ 9.30 ഓടെയാണ് സംഭവം.കോംപ്ലക്‌സിന്റെ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന സിറ്റി ടോയ്‌സ്എന്ന സ്ഥാപനത്തിന്റെ ഗോഡൗണിലാണ് തീപിടുത്തമുണ്ടായത്. വിവരമറിഞ്ഞ്തലശ്ശേരി പഴിയ ബസ് സ്റ്റാന്റില്‍ നിന്നും രണ്ട് യൂണിറ്റ് അഗ്നിശമന സേന എത്തി തീ അണയ്ക്കാനുള്ള ശ്രമം നടത്തിയിട്ടും തീയും പുകയും നിയന്ത്രിക്കാനാവാത്തതിനെതുടര്‍ന്ന് കൂത്തുപറമ്പില്‍ നിന്നും കണ്ണൂരില്‍ നിന്നുമായി രണ്ട് യൂണിറ്റ് സേനാംഗങ്ങളെത്തിയാണ് മൂന്നു മണിക്കൂറുകള്‍ക്കു ശേഷം തീയണച്ചത്.

thalasery

പുക പടർന്നയുടൻ ബസ്റ്റാൻഡിൽ നിന്ന് ബസുകളെയും യാത്രക്കാരരെയുംപെട്ടന്ന് ഒഴിപ്പിച്ചതിനാല്‍ വൻ ദുരന്തം ഒഴിവായി.  ഗുരുവായൂര്‍ പെരുമ്പിലാവ് സ്വദേശി സജിവന്റേതാണ് തീപിടുത്തമുണ്ടായ ഗോഡൗണ്‍. 

ഫേസ്ബുക്കിൽ 20 കോടി അക്കൗണ്ടുകളും വ്യാജന്മാർ!! ഫേസ്ബുക്ക് പുറത്തുവിട്ടത് ഞെട്ടിക്കുന്ന കണക്കുകള്‍

English summary
fire break in shoping complex at Talassery new bus stand.No injuries reported.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്