കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സെക്രട്ടറിയേറ്റ് പ്രോട്ടോകോള്‍ വിഭാഗത്തില്‍ തീപിടിത്തം; പ്രതിഷേധം; ബിജെപി നേതാക്കളെ അറസ്റ്റ് ചെയ്തു

Google Oneindia Malayalam News

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ പ്രോട്ടോകോള്‍ വിഭാഗത്തില്‍ തീപിടിത്തം ഉണ്ടായതിന് പിന്നാലെ സെക്രട്ടറിയേറ്റിന് മുന്നില്‍ പ്രതിപക്ഷ പ്രതിഷേധം.
സെക്രട്ടറിയേറ്റിലെ തീപിടുത്തത്തില്‍ ദുരൂഹതയുണ്ടെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. അസാധാരണ നീക്കങ്ങളാണ് സെക്രട്ടറിയേറ്റ് വളപ്പില്‍ അരങ്ങേറുന്നത്. തീപ്പിടത്തില്‍ ദുരുഹതയുണ്ടെന്നാരോപിച്ച് സംഭവസ്ഥലത്ത് പ്രതിപക്ഷം പ്രതിഷേധം നടത്തി.

ബിജെപി നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു.ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു. വളരെ ആസുത്രിതമായ നീക്കമാണ് നടക്കുന്നതെന്നും തെറ്റായ സമീപനമാണെന്നും എന്ത് തെറ്റ് ചെയ്തിട്ടാണ് അറസ്റ്റ് ചെയ്തതെന്ന് അറിയില്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ചോദിച്ചു.

arrest

വിവരങ്ങള്‍ അന്വേഷിക്കാന്‍ ഒരു പൊതു പ്രവര്‍ത്തകന്‍ എന്ന നിലയില്‍ സംഭവസ്ഥലത്തെത്തിയിട്ടുള്ളയാളാണ് ഞാന്‍. കേരളത്തില്‍ ഇത്ര വലിയൊരു സംഭവം നടക്കുമ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് സമീപ് തീ പിടിക്കുകയും പ്രധാനപ്പെട്ട ഫയലുകള്‍ കത്തി നശിക്കുകയും ചെയ്യുന്നു. പൊലീസ് മൃഗീയമായ ആക്രമണമാണ് നടത്തുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Recommended Video

cmsvideo
secretariat fire, Ramesh Chennithala blames CM Pinarayi Vijayan | Oneindia Malayalam

സംസ്ഥാനത്തിന്റെ ചീഫ് സെക്രട്ടറി ബിശ്വാസ് മേത്ത തന്നെ പുറത്തേക്ക് വന്ന് കാര്യങ്ങള്‍ നിയന്ത്രിക്കുകയാണ്. മാധ്യമങ്ങളോടക്കം പുറത്ത് പോകാന്‍ പറയുന്ന സാഹചര്യമാണുള്ളതെന്നുമുള്ള റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. ഉയരുന്ന ആക്ഷേപങ്ങളില്‍ നിഷ്പക്ഷമായ അന്വേഷണം നടത്തുമെന്നും എന്താണ് സംഭവിച്ചതെന്ന് അന്വേഷിച്ച ശേഷം അറിയിക്കാമെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി.

വിഎസ് ശിവകുമാര്‍ എംഎല്‍എ, വിടി ബല്‍റാമും അടക്കമുള്ള യുഡിഎഫ് നേതാക്കള്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ കുത്തിയിരിക്കുകയാണ്. സംഭവസ്ഥലത്തേക്ക് കടത്തിവിടാത്തതിലാണ് പ്രതിഷേധം.

തിപിടിത്തത്തില്‍ ഫയലുകള്‍ കത്തി നശിച്ചിട്ടുണ്ട്. തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന സ്വര്‍ണ്ണകടത്ത് കേസുമായി ബന്ധപ്പെട്ട നിര്‍ണ്ണായക ഫയലുകള്‍ ഉള്‍പ്പെടെ നിരവധി ഫലസൂക്ഷിച്ചിട്ടുള്ള പ്രോട്ടോകോള്‍ വിഭാഗത്തിലാണ് തീപിച്ചത്. എന്നാല്‍ സുപ്രധാന ഫയലുകള്‍ നഷ്ടപ്പെട്ടിട്ടില്ലെന്നാണ് പൊതുഭരണ വകുപ്പ് അറിയിക്കുന്നത്.

ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും വേരുറപ്പിക്കാന്‍ എഎപി; കെജ്രിവാള്‍ തന്ത്രം മെനയുന്നു; ലക്ഷ്യം ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും വേരുറപ്പിക്കാന്‍ എഎപി; കെജ്രിവാള്‍ തന്ത്രം മെനയുന്നു; ലക്ഷ്യം

 'പദവിയല്ല, രാജ്യമാണ് പ്രധാനം'; പ്രവർത്തക സമിതി യോഗത്തിന് പിന്നാലെ കപിൽ സിബലിന്റെ ട്വീറ്റ് 'പദവിയല്ല, രാജ്യമാണ് പ്രധാനം'; പ്രവർത്തക സമിതി യോഗത്തിന് പിന്നാലെ കപിൽ സിബലിന്റെ ട്വീറ്റ്

 'അതും സംഭവിക്കുമെന്നാണ് എന്റെ പ്രതീക്ഷ, രാഷ്ട്രീയാന്ധത ബാധിക്കാത്ത എല്ലാവരെയും അത് വേദനിപ്പിച്ചു' 'അതും സംഭവിക്കുമെന്നാണ് എന്റെ പ്രതീക്ഷ, രാഷ്ട്രീയാന്ധത ബാധിക്കാത്ത എല്ലാവരെയും അത് വേദനിപ്പിച്ചു'

English summary
fire broke out in kerala secretariat protocol section; opposite protection and police arrested BJP leaders
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X