പൂക്കിപ്പറമ്പ് ദുരന്ത അനുസ്മരണ ഭാഗമായി തിരൂരില്‍ ഫയര്‍ എസ്‌കേപ്പ് മാജിക്കല്‍ ഇല്യൂഷന്‍

  • Posted By: നാസർ
Subscribe to Oneindia Malayalam

മലപ്പുറം: ബസ്സ് കത്തി 44പേരുടെ മരണത്തിനിടയാക്കിയ പൂക്കിപ്പറമ്പ് ദുരന്ത അനുസ്മരണ ഭാഗമായി തിരൂരില്‍ ഫയര്‍ എസ്‌കേപ്പ് മാജിക്കല്‍ ഇല്യൂഷന്‍ നടന്നു.ചങ്ങലയില്‍ വരിഞ്ഞ് ചാവിട്ട് പൂട്ടി ക്രെയിനുപയോഗിച്ച് തീകുണ്ഠത്തില്‍ താഴ്ത്തി നിമിഷങ്ങള്‍ക്കകം പുറത്തേക്കിറങ്ങി തിങ്ങി നിറഞ്ഞ കാണികളെ ആവേശത്തിലാഴ്ത്തി തിരൂര്‍ സ്വദേശി മജീഷ്യന്‍ കെപിആര്‍ നടത്തിയ ഫയര്‍ എസ്‌കേപ്പ് മാജിക്കല്‍ ഇല്യൂഷന്‍ തിരൂരിന് നവ്യാനുഭവമായി. പൂക്കിപറമ്പില്‍ ബസ്സ് കത്തി 44 പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തിന്റെ 17-ാം വാര്‍ഷിക അനുസ്മരണ ദിനത്തോടനുബന്ധിച്ച് മോട്ടോര്‍ ആക്സിഡന്റ് പ്രിവന്‍ഷന്‍ സൊസൈറ്റി (മാപ്സ്) ജില്ലാ കമ്മിറ്റിയാണ് പരിപാടി സംഘടിപ്പിച്ചത്.

 magic

മോട്ടോര്‍ ആക്സിഡന്റ് പ്രിവന്‍ഷന്‍ സൊസൈറ്റി തിരൂരില്‍ നടത്തിയ ഫയര്‍ എക്സ്‌കേപ്പ് മാജിക്കല്‍ ഇല്യൂഷ്യനില്‍ മജീഷ്യന്‍ കെ.പി.ആര്‍ നടത്തിയ മാജീക് പ്രകടനം

തിരൂര്‍ ടൗണ്‍ഹാള്‍ പരിസരത്ത് നടന്ന പരിപാടി വീക്ഷിക്കാന്‍ ജില്ലയുടെ പലഭാഗത്ത് നിന്നായി സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേര്‍ വന്നെത്തി. പ്രവാസ ലോകത്ത് ജീവിക്കുമ്പോഴും മാജിക്കിനെ കൈവിടാത്ത മജീഷ്യന്‍ കെപിആര്‍ നടത്തിയ ഫയര്‍ എസ്‌കേപ്പ് ഇല്യൂഷന്‍ ജില്ലയില്‍ ആദ്യമായി നടക്കുന്ന ഇത്തരത്തിലുള്ള പരിപാടിയാണ്.

magc

ചടങ്ങില്‍ മാപ്സ് ജില്ലാ പ്രസിഡന്റ് കവറൊടി മുഹമ്മദ് മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. മുജീബ് താനാളൂര്‍, ഡോ ജാവേദ് അനീഷ്, പിപി അബ്ദുറഹിമാന്‍, എംഎം കബീര്‍, സാഗര്‍ അബ്ദുള്ള, ഹമീദ് കൈനിക്കര, രമ ശശിദ്ധരന്‍, റുബീന വള്ളിക്കുന്ന്, പ്രദീപ് പയ്യോളി, പികെ രതീഷ്, ജമാല്‍ ചേന്നര, സിഎം ഫിറോസ് എന്നിവര്‍ സംസാരിച്ചു.
മോട്ടോര്‍ ആക്സിഡന്റ് പ്രിവന്‍ഷന്‍ സൊസൈറ്റി തിരൂരില്‍ നടത്തിയ ഫയര്‍ എക്സ്‌കേപ്പ് മാജിക്കല്‍ ഇല്യൂഷ്യനില്‍ കാണികളെ ഞെട്ടിപ്പിച്ചു കളിഞ്ഞ മജീഷ്യന്‍ കെ.പി.ആറിനെ നാട്ടുകൂട്ടം ചടങ്ങിന് ശേഷം അഭിനന്ദിച്ചു.


മകളെ കഴുത്തറുത്ത് കൊന്നത് പിതാവ്: നാടകം പൊളിച്ച് പോലീസ്, 13 കാരിയുടെ മരണം ദുരഭിമാനക്കൊല!!

ഷമിക്ക് കുരുക്ക് മുറുകുന്നു, വിവാഹമോചനത്തിന് ശ്രമം, തന്നെ ഒഴിവാക്കാനുള്ള നീക്കം തുടങ്ങിയെന്ന് ഹസിന്‍

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
fire escape magic show in malapuram in memory of pookiparamb tragedy

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്