'ആര് പ്രധാനമന്ത്രിയാവുമെന്ന തർക്കമല്ല വേണ്ട, ആദ്യം ബിജെപിക്കെതിരെ പ്രതിപക്ഷ സഖ്യം രൂപപ്പെടണം'
രാജ്യത്ത് ഇസ്ലാമോഫോബിയ സൃഷ്ടിച്ചാണ് സംഘപരിവാർ അതിന്റെ സ്വാധീനം വർധിപ്പിക്കുന്നത്

കോഴിക്കോട്: ലോക്സഭ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ രാജ്യത്ത് ബി ജെ പി വിരുദ്ധ ചേരി ശക്തിപ്പെടണെന്ന് വെല്‍ഫെയർ പാർട്ടി. ബി ജെ പിക്കെതിരെ പ്രതിപക്ഷ പാർട്ടികള്‍ ഒന്നിക്കുകയാണ് വേണ്ടത്. അധികാരം ലഭിച്ചാല്‍ ആര് പ്രധാനമന്ത്രിയാകും എന്നുള്ളതൊക്കെ രണ്ടാമത്തെ കാര്യം മാത്രമാണ്. ഐക്യ ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കേണ്ടതെന്നും പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി കോഴിക്കോട് നടത്തിയ മീറ്റ് ദ പ്രസിഡന്റ് പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് പറഞ്ഞു.
ഹിന്ദുത്വ ഫാസിസം, സവർണ്ണ മേല്‍ക്കോയ്മ, കോർപ്പറേറ്റ് വാഴ്ച, ഭരണകൂട ഭീകരത, സർക്കാറുകളുടെ ജനവിരുദ്ധ നയങ്ങള്‍ എന്നിവയുടെ ഇരകെ ചേർത്ത് പിടിച്ച് ശക്തമായ രാഷ്ട്രീയ ചേരി കെട്ടിപ്പടുക്കലാണ് വെല്‍ഫെയർ പാർട്ടിയുടെ ലക്ഷ്യം. നീതി നിഷേധിക്കപ്പെടുന്ന ജനസമൂഹങ്ങളുടെ സാമൂഹിക പദവിയും അവകാശ അധികാരവും പങ്കാളിത്തവും സത്യസന്ധമായി ഉയർത്തുന്ന രാഷ്ട്രീയ മുന്നേറ്റത്തിനാണ് ഫെല്‍ഫെയർ പാർട്ടി നേതൃത്വം കൊടുക്കാന്‍ പോവുന്നതെന്നും റസാഖ് പാലേരി പറഞ്ഞു.
ജനങ്ങളെ വഞ്ചിക്കുന്ന നിലപാടാണ് പരമ്പരാഗത് പാർട്ടികള്‍ സ്വീകരിക്കുന്നത്. രാജ്യത്ത് ശക്തിപ്രാപിച്ചുകൊണ്ടിരിക്കുന്ന ഹിന്ദുന്ത്വ ഫാസിസത്തെ പരാജയപ്പെടുത്താന്‍ കഴിയുന്ന കൃത്യമായ ഒരു പദ്ധതിയും പരമ്പരാഗത രാഷ്ട്രീയ പാർട്ടികള്‍ മുന്നോട്ട് വെക്കുന്നില്ല. തിരഞ്ഞെടുപ്പ് ധാരണകള്‍ക്ക് പോലും കഴിയാത്ത വിധത്തിലും ആശയക്കുഴപ്പത്തിലാണ് അവർ എത്തിപ്പെട്ട് നില്‍ക്കുന്നത്. രാജ്യത്ത് തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ഫാസിസ്റ്റ് വിരുദ്ധ ചേരി രൂപപ്പെട്ട് വരേണ്ടത് അത്യാവശ്യമാണ്.
വ്യത്യാസ സാമൂഹിക വിഭാഗങ്ങളുടെ പങ്കാളിത്തം കൂടി അംഗീകരിക്കപ്പെടുന്ന രാഷ്ട്രീയത്തിനെ നിലനില്‍ക്കാന്‍ സാധിക്കൂ. തമിഴ്നാട് മുന്നോട്ട് വെക്കുന്ന നിലപാട് അക്കാര്യത്തില്‍ മാതൃകയാണ്. രാജ്യത്ത് ഇസ്ലാമോഫോബിയ സൃഷ്ടിച്ചാണ് സംഘപരിവാർ അതിന്റെ സ്വാധീനം വർധിപ്പിക്കുന്നത്. സംഘപരിവാർ മാത്രമല്ല, കേരളത്തിലെ ഇടതുപക്ഷമടക്കം ഇത് ചെയ്യുന്നുണ്ടെന്നും റസാഖ് പാലേരി പറഞ്ഞു.
അതേസമയം, സർചാർജ് എന്ന പേരിൽ ഫെബ്രുവരി ഒന്നു മുതൽ യൂണിറ്റിനു ഒൻപതു പൈസ നിരക്കിൽ വൈദ്യുതി ചാർജ് വർദ്ധിപ്പിക്കാനുള്ള കെ.എസ്.ഇ.ബി.യുടെ ആവശ്യം അംഗീകരിച്ച വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ തീരുമാനം ജനങ്ങളെ കൊല്ലാക്കൊല ചെയ്യലാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി സുരേന്ദ്രൻ കരിപ്പുഴ ആരോപിച്ചു. .
വൈദ്യുതി ബോർഡിന്റെ കെടുകാര്യസ്ഥതയും കുടിശ്ശിക പിരിക്കാത്ത നിലപാടും
കൊണ്ടുണ്ടാകുന്ന ബാധ്യതകൾ ജനങ്ങൾക്കു മേൽ കെട്ടിവക്കുന്ന എളുപ്പ വിദ്യയാണ് എപ്പോഴും വൈദ്യുതി ബോർഡ് സ്വീകരിക്കുന്നത്. ഓരോ ഗാർഹിക ഉപഭോക്താവിനും പ്രതിമാസം നൂറിലധികം രൂപയുടെ നിരക്ക് വർദ്ധനവാണ് ഇപ്പോൾ അടിച്ചേൽപ്പിച്ചിരിക്കുന്നത്. കുടിവെള്ളത്തിന്റെ വില വർദ്ധിപ്പിക്കാൻ ഇടതുമുന്നണി തീരുമാനിച്ചതിന്‍റെ പിറകെയാണ് വൈദ്യുതിനിരക്കും വർദ്ധിപ്പിക്കുന്നത് .
ജനങ്ങൾ എങ്ങനെ ജീവിക്കണമെന്നാണ് സർക്കാർ പറയുന്നത് എന്ന് വ്യക്തമാക്കണം. വിലക്കയറ്റം കൊണ്ട് വലഞ്ഞ ജനത്തിന് മേലെയാണ് പുതിയ ഭാരങ്ങൾ സർക്കാർ കെട്ടി ഏൽപ്പിക്കുന്നത് . ഇടതുഭരണം എല്ലാ അർത്ഥത്തിലും ജനദ്രോഹഭരണമായി മാറി കഴിഞ്ഞിരിക്കുന്നു . കുടിവെള്ളം, വൈദ്യുതി എന്നിവയുടെ വർദ്ധന എല്ലാ മേഖലയിലും വീണ്ടും വിലക്കയറ്റത്തിന് കാരണമാകുമെന്നതിനാൽ നിരക്ക് വർദ്ധന പിൻവലിച്ച് ജനങ്ങളോട് മര്യാദ കാണിക്കാൻ ഇടതു സർക്കാർ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
-
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
രാജീവ് ചന്ദ്രശേഖറിന്റെ പത്രിക തള്ളുമോ? പരാതിയുമായി കോണ്‍ഗ്രസ്, 'ആ സ്വത്ത് വെളിപ്പെടുത്തിയില്ല' -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
സാങ്കേതിക പിഴവ്; ബിജെപി സീലിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില











Click it and Unblock the Notifications