കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൃശ്ശൂരിനെ വിറപ്പിച്ച് പെണ്‍പുലികള്‍ ചീറും; ചരിത്രം കുറിക്കാന്‍ മൂന്ന് പെണ്ണുങ്ങള്‍...

  • By Vishnu
Google Oneindia Malayalam News

തൃശ്ശൂര്‍: നഗരത്തെ ത്രസിപ്പിച്ച് കുംഭകുലുക്കി പുലികള്‍ നിരത്തിലിറങ്ങുമ്പോള്‍ ഇത്തവണ അത് ചരിത്രമാകും. ഓണാഘോഷത്തോടനുബന്ദിച്ച് നടക്കുന്ന ഘോഷയാത്രയില്‍ തൃശൂരിനെ വിറപ്പിക്കാന്‍ ഇക്കുറി മൂന്ന് പെണ്‍പുലികളുമുണ്ട്. 51 പേരുടെ വിയ്യൂര്‍ പുലികളി സംഘത്തിനൊപ്പമാണ് മൂന്നുപെണ്‍പുലികള്‍ ചരിത്രം കുറിക്കാനിറങ്ങുന്നത്.

സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന വിങ്‌സ് എന്ന സംഘടനയുടെ പ്രവര്‍ത്തകരാണ് വിയ്യൂര്‍ ദേശത്തിനായി പുലിവേഷമണിയുന്നത്. എഎസ്‌ഐ ആയ വിനയയുടെ നേതൃത്വത്തിലാണ് പെണ്‍ പുലി സംഘം. ആദ്യ പെണ്‍ പുലി വേഷക്കാരികളാകുന്നതിന്റെ സന്തോഷത്തോടെയും ചാരിതാര്‍ത്ഥ്യത്തോടെയുമാണ് പുലികളിക്കിറങ്ങുന്നതെന്ന് വിനയ പറയുന്നു.

pulikali

മലപ്പുറത്തുനിന്നുള്ള ദിവ്യ, കോഴിക്കോടു നിന്നുള്ള സക്കീന എന്നിവരാണ് സംഘത്തിലെ മറ്റ് പുലിക്കുട്ടികള്‍. ആദ്യമായാണ് പുലികളിയില്‍ സ്ത്രീകള്‍ പങ്കെടുക്കുന്നത്. നൂറുകണക്കിന് പുരുഷ പുലികളോടൊപ്പം മൂന്ന് പെണ്‍പുലികളും നിരത്തിലിറങ്ങും. പത്തു സംഘമാണ് ഇത്തവണ പുലികളിക്കുള്ളത്.

Read Also: കാവേരി തര്‍ക്കം; 19ന് ബെംഗളൂരുവിലേക്ക് കേരളത്തില്‍ നിന്ന് കെഎസ്ആര്‍ടിസി സര്‍വ്വീസില്ല...

മൈലിപ്പാടം ദേശം, വിയ്യൂര്‍ ദേശം, കുട്ടന്‍കുളങ്ങര ദേശം, നായ്ക്കനാല്‍, വടക്കേ അങ്ങാടി, അയ്യന്തോള്‍, സന്തോഷ് ക്ലബ്‌ കൊക്കാലെ, ശ്രീഭദ്ര ആര്‍ട്‌സ് തൃക്കുമാരകുടം, വിവേകാനന്ദ സേവാസമിതി പൂങ്കുന്നം, വാരിയം ലെയ്ന്‍ പാട്ടുരായ്ക്കല്‍ എന്നിവയാണ് അണിനിരക്കുന്ന സംഘങ്ങള്‍. നഗരത്തില്‍ പത്തിടങ്ങളില്‍ സജ്ജമാക്കിയ മടകള്‍ തകര്‍ത്ത് പുലികള്‍ ശനിയാഴ്ച വൈകിട്ട് നഗരം കയ്യടക്കും.

ഓരോ സംഘവും ണ്ടുവീതം നിശ്ചലദൃശ്യങ്ങളോടെയാണ് ഘോഷയാത്രക്കെത്തുന്നത്. കുടവയറില്‍ നാവുനീട്ടിയ പുലിമുഖം. തലയില്‍ മുടിയുള്ള പുലി മുഖം. കാല്‍വിരല്‍വരെ ദേഹമാസകലം വരകള്‍. കരിമ്പുലി, പുള്ളിപ്പുലി, വരയന്‍പുലിയും മനുഷ്യനുമെല്ലാം ഒന്നായി മാറി തൃശ്ശൂരിനെ വിറപ്പിക്കും. തൃശ്ശൂര്‍ നഗരമൊന്നാകെ തേക്കിന്‍കാട് മൈതാനത്തേക്കെത്തുകയാണ് പുലികളിയെ വരവേല്‍ക്കാന്‍.

Read Also: ജിഷയെ കൊലപ്പെടുത്തിയതിന് പിന്നില്‍ ലൈംഗിക താല്‍പര്യം മാത്രം; അമീറുള്‍ ഇസ്ലാമിനെതിരെ കുറ്റപത്രം...

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
First time in History women participating pulikali in Trissur.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X