കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിഷയെ കൊലപ്പെടുത്തിയതിന് പിന്നില്‍ ലൈംഗിക താല്‍പര്യം മാത്രം; അമീറുള്‍ ഇസ്ലാമിനെതിരെ കുറ്റപത്രം...

  • By Vishnu
Google Oneindia Malayalam News

എറണാകുളം: ഏറെ വിവാദമായ ജിഷ കൊലപാതകക്കേസില്‍ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു. കൊലപാതകം നടന്ന് തൊണ്ണൂറ് ദിവസത്തിന് ശേഷമാണ് അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിക്കുന്നത്. എറണാകുളം സെഷന്‍സ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ അമീറുള്‍ ഇസ്ലാം മാത്രമാണ് പ്രതി.

കേസിലെ ഏകപ്രതി അമീറുള്‍ ഇസ്ലാമാണെന്നാണ് കോടതിയില്‍ സമര്‍പ്പിച്ച 1500 പേജുള്ള കുറ്റപത്രത്തില്‍ പറയുന്നത്. ജിഷയെ കൊലപ്പെടുത്തിയതിന് പിന്നില്‍ ലൈംഗിക താല്‍പ്പര്യം മാത്രമാണെന്നും അമീറുള്‍ ലൈംഗിക വൈകൃതമുള്ള ആളാണെന്നും കുറ്റപത്രത്തില്‍ പറയുന്നു. എന്നാല്‍ കേസന്വേഷണത്തിന്റെ തുടക്കത്തില്‍ ഉയര്‍ന്ന ചില ദുരൂഹതകള്‍ക്ക് ഇപ്പോഴും ഉത്തരം കിട്ടിയിട്ടില്ല.

പീഡന ശ്രമം ചെറുത്തു

പീഡന ശ്രമം ചെറുത്തു

പീഡിപ്പിക്കാന്‍ ശ്രമിച്ചത് തടഞ്ഞപ്പോള്‍ ജിഷയെ പ്രതി കൊലപ്പെടുത്തിയതാണെന്നാണ് കൂറ്റപത്രത്തില്‍ പറയുന്നത്. പ്രതിക്കെതിരെ ശക്തമായ തെളിവുകള്‍ കുറ്റപത്രത്തിലുണ്ടെന്ന് അന്വേണ ചുമതലയുണ്ടായിരുന്ന എസ്പി മാധ്യമങ്ങളോട് പ്രതികരിച്ചു.

ജിഷയെ കൊന്നത്

ജിഷയെ കൊന്നത്

അസം സ്വദേശിയാ അമീറുള്‍ ഇസ്ലാം(23) 2016 ഏപ്രില്‍ 28ന് ആണ് നിയമവിദ്യാര്‍ത്തിനിയായ പെരുമ്പാവൂര്‍ സ്വദേശിനി ജിഷയെ കൊലപ്പെടുത്തിയത്. കൊലപാതകം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞാണ് പ്രതി പിടിയിലാകുന്നത്.

നാട് വിട്ടു

നാട് വിട്ടു

കൊലപാതകത്തിന് ശേഷം കേരളം വിട്ട പ്രതിയെ തമിഴ്‌നാട്ടിലെ തഞ്ചാവൂരില്‍ നിന്നാണ് പോലീസ് പിടികൂടിയത്. ജന്മനാടായ അസാമിലേക്കാണ് അമിയീര്‍ ആദ്യം കടന്നത്. പോലീസ് അന്വേഷണം അസാമിലേക്കെത്തിയപ്പോള്‍ പ്രതി അവിടെ നിന്ന് തമിഴ്‌നാട്ടിലേക്ക് കടക്കുകയായികരുന്നു.

കുറ്റപത്രം

കുറ്റപത്രം

ജിഷവധക്കേസില്‍ ഉയര്‍ന്ന ആരോപണങ്ങളെല്ലാം തള്ളിയാണ് പോലീസിന്റെ കുറ്റപത്രം. ജിഷവധത്തിന് പിന്നില്‍ ഉന്നതബന്ധങ്ങളുണ്ടെന്നും അമീറുള്‍ ഇസ്ലാം വാടക കൊലയാളിയാമെന്നുമടക്കം വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു.

വൈരാഗ്യം

വൈരാഗ്യം

ഗൂഢാലോചന സിദ്ധാന്തമെല്ലാം തള്ളിയാണ് പോലീസിന്റെ കുറ്റപത്രം. അമീറുള്‍ ഇസ്ലാമിന്റെ ലൈംഗിത താല്‍പര്യം എതിര്‍ത്തതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്കെത്തിച്ചതെന്ന് കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു.

ദുരൂഹത

ദുരൂഹത

ജിഷ കൊല്ലപ്പെട്ട വീട്ടില്‍ നിന്ന് കണ്ടെത്തിയ വിരലടയാളങ്ങളും ജിഷയുടെ മൃതദേഹം പോസ്റ്റ്മാര്‍ട്ടം ചെയ്യാനും സംസ്‌കരിക്കാനും പോലീസ് കാട്ടിയ തിടുക്കവുമെല്ലാം ഇപ്പോഴും ദുരൂഹമായി തുടരുകയാണ്.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
Jisha murder case police to Submit charge Sheet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X