ആഴക്കടല്‍ മത്സ്യ ബന്ധന കരാര്‍ വിവാദം; മുഖ്യമന്ത്രിയെ അതൃപ്‌തി അറിയിച്ച് മേഴ്‌സിക്കുട്ടിയമ്മ
തിരുവനന്തപുരം; ഇഎംസിസി വിവാദത്തില്‍ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് അതൃപ്‌തി അറിയിച്ച് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ. ഇന്ന് രാവിലെ മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് മേഴ്‌സിക്കുട്ടിയമ്മ അതൃപ്‌തി അറിയിച്ചത്. കരാര്‍ ഒപ്പിട്ടത് മുഖ്യമന്ത്രിക്ക് കീഴിലുള്ള കെഎസ്‌ഐഎന്‍സിയാണ്. ഇഎംസിസിക്ക് പള്ളിപ്പുറത്ത് നാല് ഏക്കര്‍ ഭൂമി നല്‍കിയതും വ്യവസായ വകുപ്പാണ്. എന്നിട്ടും നേരിട്ട് ബന്ധമില്ലാത്ത കാര്യത്തില്‍ തനിക്ക് ആരോപണം കേള്‍ക്കേണ്ടി വന്നെന്നാണ് മേഴ്‌സിക്കുട്ടിയമ്മയുടെ നിലപാട്.
കരാറുമായി ഫിറീസ് വകുപ്പിന് നേരിട്ട് ബന്ധമില്ലെന്നും വകുപ്പ് ഒരു ധാരണപത്രവും ഉണ്ടാക്കിയിട്ടില്ലെന്നും മന്ത്രി അറിയിച്ചു. ഉദ്യോഗസ്ഥരെ സംബന്ധിച്ച് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ മുഖ്യമന്ത്രിക്ക് പരാതി നല്‍കി.
നാസയുടെ ചൊവ്വാ ദൗത്യമായ പെഴ്‌സിവീയറന്‍സ് റോവര്‍ ചൊവ്വയില്‍ ഇറങ്ങി, ചിത്രങ്ങള്‍
കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ഡലാന്‍ഡ് നാവിഗേഷന്‍ മുഖ്യമന്ത്രിക്ക് കീഴില്‍ വരുന്നതാണ്. നാല് ഏക്കര്‍ ഭൂമി നല്‍കിയത് വ്യവസായവകുപ്പിന് കീഴിലുള്ള കിന്‍ഫ്രയാണ്. ആരോപണം ഫിഷറീസ് വകുപ്പിലേക്ക് തിരിച്ചുവിടാന്‍ ബോധപൂര്‍വമായ ശ്രമമുണ്ടായെന്നും മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.
ട്രോളറുകള്‍ നിര്‍മ്മിക്കുന്നതിന് വ്യവസായിക അടിസ്ഥാനത്തിലാണ് കരാറെന്നും ആഴക്കടല്‍ മത്സ്യബന്ധനം ഇതില്‍ ഉള്‍പ്പെടുന്നതല്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. താനാണ് കാരറിന് പിന്നിലെന്ന പ്രതീതി സമൂഹത്തിലുണ്ടെന്നും ഇക്കാര്യത്തില്‍ വ്യക്തത വേണമെന്നുമാണ് മേഴ്‌സിക്കുട്ടിയമ്മ ആവശ്യപ്പെട്ടിരിക്കുന്നത്. തനിക്ക് നേരെയുള്ള ആരോപണത്തിന് പിന്നില്‍ വ്യവസായ വകുപ്പാണെന്ന നിഗമനത്തിലാണ് മന്ത്രി. കാരറില്‍ പ്രതിഷേധിച്ച് മത്സ്യ മേഖല സംരക്ഷണ സമിതി ഈ മാസം 27ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്‌തിട്ടുണ്ട്.