കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാസര്‍കോട് ജീപ്പും ലോറിയും കൂട്ടിയിടിച്ച് അഞ്ചുമരണം; പരിക്കേറ്റവര്‍ ഗുരുതരാവസ്ഥയില്‍

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
Morning News Focus | Oneindia Malayalam

കാസര്‍കോട്: കാസര്‍കോട് ദേശീയ പാതയില്‍ ജീപ്പും മിനി ലോറിയും കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ചു. 13 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ മൂന്ന് പേരുടെ നില അതീവ ഗുരുതരമാണ്. ദേശീയ പാതയില്‍ ഉപ്പള നയാബസാറിലാണ് സംഭവം.

മരിച്ചവരില്‍ നാല് പേര്‍ കര്‍ണാടക സ്വദേശികളും ഒരാള്‍ മഞ്ചേശ്വരം സ്വദേശിയുമാണ്. കര്‍ണാടക അതിത്തിക്കടുത്ത തലപ്പാടി, കെസി റോഡ് എന്നിവിടങ്ങളിലുള്ളവരാണ് മരിച്ച നാലു പേര്‍. അപകടത്തില്‍പ്പെട്ടവര്‍ മലയാളികളാണെന്നാണ് വിവരം.

Accident

ജീപ്പിലുണ്ടായിരുന്ന ബി ഫാത്തിമ, നസീമ, അസ്മ, ഇംതിയാസ്, മുഷ്താഖ് എന്നിവരാണ് മരിച്ചത്. കുട്ടികള്‍ ഉള്‍പ്പെടെ 13 പേരാണ് ജീപ്പിലുണ്ടായിരുന്നത്. പരിക്കേറ്റവെര മംഗലാപുരം യൂണിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് രാവിലെ ആറോടെയാണ് അപകടം. മൃതദേഹങ്ങള്‍ മംഗല്‍പാടിയിലെ ആശുപത്രിയിലേക്ക് മാറ്റി. ജീപ്പും ലോറിയും കര്‍ണാടക രജിസ്‌ട്രേഷനിലുള്ളതാണ്. ഫാത്തിമയുടെ പാലക്കാടുള്ള മകളുടെ ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുത്ത് മടങ്ങിവരുന്ന സംഘമാണ് ജീപ്പിലുണ്ടായിരുന്നത്.

വാഹനങ്ങള്‍ തമ്മില്‍ നേരിട്ട് കൂട്ടിയിടിച്ചുവെന്നാണ് പറയപ്പെടുന്നത്. ഇടിയുടെ ആഘാതത്തില്‍ ജീപ്പ് പൂര്‍ണമായും തകര്‍ന്നു. അഞ്ചുപേരും സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു.

English summary
five death in accident at Kasagode
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X