തൃശ്ശൂരില്‍ കൊലപാതക പരമ്പര തുടരുന്നു; കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ച നിലയില്‍
ഭാര്യയെയും കുട്ടികളെയും കഴുത്തറത്ത് കൊന്നശേഷം ഭര്‍ത്താവ് വിഷം കഴിച്ച് മരിച്ചുവെന്നാണ് പോലീസ് നിഗമനം.
തൃശ്ശൂര്‍: ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ച നിലയില്‍. തൃശ്ശൂരിലെ കൊച്ചേരിയിലാണ് സംഭവം. ഭാര്യയെയും കുട്ടികളെയും കഴുത്തറത്ത് കൊന്നശേഷം ഭര്‍ത്താവ് വിഷം കഴിച്ച് മരിച്ചുവെന്നാണ് പോലീസ് നിഗമനം.
ഇക്കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല. മഴുവഞ്ചേരി സ്വദേശി ജോണി ജോസഫ് (48), ഭാര്യ സോമ (35) മക്കളായ ആഷ്‌ലി (11) ആന്‍സണ്‍ (9) ആന്‍മരിയ (7) എന്നിവരാണ് മരിച്ചത്. അയല്‍വാസികളാണ് അഞ്ച് പേരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.
കഴിഞ്ഞയാഴ്ച അടുത്തടുത്ത ദിവസങ്ങളിലായി രണ്ട് കൊലപാതകങ്ങള്‍ നടന്നിരുന്നു. ഇകിനു പിന്നാലെയാണ് കുടുംബത്തിലെ അഞ്ച് പേരും മരിച്ച നിലയില്‍ കണപ്പെട്ടത്. മധ്യ വയസ്‌ക്കന്‍ ഭാര്യയെ വെട്ടിക്കൊന്നതും, സെക്യൂരിറ്റി ജീവനക്കാരന്‍ ഹോം നേഴ്‌സിനെ കഴുത്ത് ഞെരിച്ച് കൊന്നതും ജനങ്ങളുടെ മനസില്‍ നിന്ന് മായുന്നതിനു മുന്നേയാണ് വീണ്ടും ഇങ്ങനൊരു സംഭവം നടന്നിരിക്കുന്നത്.

ജോണി
കേച്ചേരി ജംഗ്ഷനില്‍ സ്‌റ്റേഷനറി കട നടത്തി വരികയായിരുന്നു ജോണി. കഴിഞ്ഞ ദിവസം ജോണി കട തുറന്നിരുന്നില്ല.

വീട്ടിനുള്ളില്‍
ഭാര്യയ്ക്കും മക്കള്‍ക്കും വിഷം നല്‍കിയ ശേഷം ജോണി കത്തികൊണ്ട് നാല് പേരുടെയും കഴുത്ത് അറക്കുകയായിരുന്നു എന്നാണഅ പോലീസ് നിഗമനം. രക്തം പുരണ്ട കത്തി വീടിനുള്ളിലെ വാഷ്‌ബേസില്‍ കണ്ടെത്തിയിരുന്നു.

നാട്ടുകാര്‍
വീടിന്റെ പുറകുവശത്തെ വാതില്‍ തുറന്ന് അകത്ത് കയറിയപ്പോഴാണ് അഞ്ച് പേരുടെയും മരണം നാട്ടുകാര്‍ അറിയുന്നത്.

ലക്ഷങ്ങള്‍
വാടക വീട്ടില്‍ നിന്ന് ജോണി സ്വന്തം വീട്ടിലേക്ക് താമസം മാറിയിട്ട് ഒരു വര്‍ഷമേ ആകുന്നുള്ളൂ. കെഎസ്എഫ്ഇയില്‍ 15 ലക്ഷം രൂപയും ചില വ്യക്തികളില്‍ നിന്നായി പത്ത് ലക്ഷത്തോളം രൂപയും കടമുണ്ടെന്നാണ് സൂചന.












Click it and Unblock the Notifications