കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഴക്കെടുതിയില്‍ ബിഹാറിലും അസമിലുമായി 47 മരണം; കനത്ത മഴയ്ക്ക് സാധ്യത...

  • By Vishnu
Google Oneindia Malayalam News

ഗുവാഹത്തി: ഉത്തരേന്ത്യയിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും കനത്ത മഴ തുടരുന്നു. ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലുമായി ബിഹാറിലും അസാമിലുമായി 47 പേരോളം മരിച്ചതായാണ് വിവരം. 40 ലക്ഷത്തോളം പേരാണ് പ്രളയത്തിലകപ്പെട്ടിരിക്കുന്നത്. വെള്ളപ്പൊക്കത്തില്‍ അസാമില്‍ 21 പേരും ബിഹാറില്‍ 27 പേരും മരണപ്പെട്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

മഴയും പ്രളയവും തുടരുന്നതിനാല്‍ മരണ സംഖ്യ ഇനിയും വര്‍ദ്ധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ദില്ലി ഹരിയാന, ഉത്തര്‍ പ്രദേശ് എന്നിവിടങ്ങളിലും കനത്ത മഴയാണ് പെയ്യുന്നത്. ഓഗസ്റ്റ് ആദ്യ ആഴ്ച വരെ കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Flood North

അസമില്‍ മാത്രം മഴക്കെടുതി 19 ലക്ഷം പേരെയാണ് ബാധിച്ചിരിക്കുന്നത്. കനത്ത മഴയെതുടര്‍ന്ന് പുഴകളെല്ലാം നിറഞ്ഞൊഴുകയാണ്. നദീതീരത്ത് താമസിക്കുന്നവരാണ് വെള്ളപ്പൊക്കത്തിലകപ്പെട്ടിരിക്കുന്നത്. അരുണാല്‍പ്രദേശിനോടും ഭൂട്ടാനോടും ചേര്‍ന്ന അസമിലെ പ്രദേശങ്ങളിലെല്ലാം വെള്ളപ്പൊക്കമാണ്.

താഴ്ന്ന പ്രദേശങ്ങളിലെല്ലാം കനത്ത വെള്ളക്കെട്ടാണ്. ഇത് ഗതാഗതത്തെയും തടസപ്പെടുത്തുന്നു. രക്ഷാപ്രവര്‍ത്തനം പലയിടത്തും തടസപ്പെട്ടു. വെള്ളമിറങ്ങാത്തതിനാല്‍ രോഗ ഭീഷണിയും നിലനില്‍ക്കുന്നുണ്ട്. ലഖിംപൂര്‍, ഗോളാഗഢ്, ബോന്‍ഗായ്‌ഗോന്‍, ജോറോട്, ദേമാജി തുടങ്ങിയ സ്ഥലങ്ങളിലാണ് മഴക്കെടുതി ഗുരുതരമായി ബാധിച്ചിരിക്കുന്നത്. ബ്രഹ്മപുത്ര നദി അപകടകരമായ നിലയിലാണ് ഒഴുകിക്കൊണ്ടിരിക്കുന്നത്.

അസം മുഖ്യമന്ത്രി സര്‍വാനന്ദ സോനാവല്‍ ദുരന്ത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് രകഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നുണ്ട്. പുനരധിവാസ കേന്ദ്രങ്ങളില്‍ ആവശ്യമായ സൗകര്യമൊരുക്കാനും കുടിവെള്ളവും മരുന്നുകളും എത്തിക്കാനും അദ്ദേഹം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Read More: ആദിവാസിയായി പിറന്നതിന് അവഹേളനം; ആമേരിക്കയില്‍ പഠിക്കാനുള്ള അവസരം മുടക്കി സെക്രട്ടറിയേറ്റിലെ ജാതിവെറി

പോലീസ് മാപ്പ് പറഞ്ഞ് തടിയൂരി; മാധ്യമപ്രവര്‍ത്തകരെ തടയാന്‍ നിര്‍ദ്ദേശിച്ചിട്ടില്ലെന്ന് ജില്ലാ ജഡ്ജിപോലീസ് മാപ്പ് പറഞ്ഞ് തടിയൂരി; മാധ്യമപ്രവര്‍ത്തകരെ തടയാന്‍ നിര്‍ദ്ദേശിച്ചിട്ടില്ലെന്ന് ജില്ലാ ജഡ്ജി

English summary
Flood fury 26 dead in Bihar and 21 dead in Assam, over 40 lack people affected.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X