കേരളത്തിലെ ഹോട്ടലുകളിൽ മിന്നൽ പരിശോധന!; പഴകിയ ഭക്ഷണം പിടിച്ചാൽ നടപടി
തിരുവനന്തപുരം: കേരളത്തിലെ വിവിധ ഹോട്ടലുകളിൽ ആരോഗ്യ വിഭാഗത്തിന്റെ മിന്നൽ പരിശോധന. ഇതിന് പിന്നാലെ നിരവധി ഹോട്ടലുകൾക്ക് എതിരെ നടപടി സ്വീകരിച്ചു. കോട്ടയം, ഇടുക്കി, കാസർഗോഡ്, തിരുവനന്തപുരം എന്നിവിടങ്ങളിൽ പരിശോധന നടന്നിരുന്നു.
കാസർഗോഡ് ജില്ലയിൽ 16 - കാരി ഷവർമ മരണപ്പെട്ട സാഹചര്യത്തിന് പിന്നാലെയാണ് ആരോഗ്യ വകുപ്പും ഭക്ഷ്യ വകുപ്പും കേരളത്തിലെ ഹോട്ടലുകളിൽ പരിശോധന കർശനനമാക്കിയത്.
കോട്ടയം നഗരത്തിലെ വിവിധ ഹോട്ടലുകളിൽ നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ മിന്നൽ പരിശോധന നടന്നിരുന്നു. ഇതിന് പിന്നാലെ, പഴകിയ ചിക്കൻ കറിയും, ചോറും ഫ്രൈഡ് റൈസും, അച്ചാറുകളും പിടിച്ചെടുത്തു. നാല് ഹോട്ടലുകളിൽ നിന്നാണ് ഇവ പിടിച്ചെടുത്തത്. തുടർന്ന് അധികൃതർ നടപടി എടുക്കുകയായിരുന്നു. ഹോട്ടലലുകൾക്ക് എതിരെ പിഴ ഈടാക്കാനാണ് നോട്ടീസ് നൽകിയത്.
തിരുവനന്തപുരം ജില്ലയിലും വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധന നടന്നു. പ്രധാന ഹോട്ടലുകളെ കേന്ദ്രീകരിച്ചാണ് പരിശോധന നടന്നത്. നെടുമങ്ങാട് ബാർ ഹോട്ടൽ സൂര്യ, ഇന്ദ്രപ്രസ്ഥ, സെൻട്രൽ പ്ലാസ എന്നിവിടങ്ങളിൽ പരിശോധന നടത്തി. ഇവിടെ നിന്നും വൃത്തിഹീനമായി സൂക്ഷിച്ച ആഹാര സാധനങ്ങൾ കണ്ടെത്തി. ചിക്കൻ, ബീഫ്, മുട്ട, പൊറോട്ട ഉൾപ്പടെ ഇവയിൽ ഉൾപ്പടുന്നവയാണ്. വാളിക്കോട് ജംഗ്ഷനിൽ സ്ഥിതി ചെയ്യുന്ന കോട്ടൂരാൻ എന്ന കട നടുടിയെ തുടർന്ന് പൂട്ടി. കച്ചേരി ജംഗ്ഷനില്‍ മാർജിൻഫ്രീ ഷോപ്പിൽ സാധനങ്ങൾ വെച്ച മുറിയിൽ എലിയെ പിടിക്കാൻ കൂടുവെച്ച നിലയിലായിരുന്നു.
ഇതിന് പുറമേ, എസ് യു ടി ആശുപത്രിയിലെ മെസ്സിൽ നിന്നും കാന്‍റീനില്‍ നിന്നുമായി പഴകിയ മീനും എണ്ണയും കണ്ടെത്തി. നിലവിൽ തിരുവനന്തപുരം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ വ്യാപക പരിശോധന നടക്കുകയാണ്. നാല് സ്ക്വാഡുകളുടെ നേതൃത്വത്തിലായിരുന്നു പരിശോധന. അതേസമയം, വിവിധ ബാർ ഹോട്ടലുകളിലേക്കും സ്റ്റാർ ഹോട്ടലുകളിലേക്കും മാർജിൻഫ്രീ ഷോപ്പുകളിലേക്കും ഭക്ഷ്യ സുരക്ഷാ - തദ്ദേശ വകുപ്പുകൾ പരിശോധന വ്യാപിപ്പിച്ചിരിക്കുകയാണ്.
എന്നാൽ, ഇന്ന് രാവിലെ കാസർഗോഡ് മാർക്കറ്റിൽ നിന്നും 200 കിലോഗ്രാം പഴകിയ മീൻ പിടിച്ചെടുത്തു. തമിഴ്നാട്ടിൽ നിന്നും എത്തിച്ച മത്സ്യങ്ങളാണ് ആരോഗ്യ വകുപ്പും ഭക്ഷ്യസുരക്ഷാ വിഭാഗവും കാസർഗോഡ് നഗരസഭയും ചേർന്ന് നടത്തിയ പരിശോധനയിൽ പിടിച്ചെടുത്തത്. മത്തി വിഭാഗത്തിൽപ്പെട്ട 8 പെട്ടി മീനുകളാണ് പിടിച്ചെടുത്തത്. മെയ് 1- ന് കാസര്‍കോട് ചെറുവത്തൂരില്‍ പതിനാറുകാരിയായ ദേവനന്ദ ഷവർമ കഴിച്ച് മരണപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് കേരളത്തിൽ ഉടനീളം കർശന വ്യാപക പരിശോധന ഇപ്പോൾ നടക്കുന്നത്.
ഏപ്രിൽ 30, മെയ് 1 തീയതികളിലായി 14 പേർ ഷവർമ കഴിച്ച് ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. ചെറുവത്തൂര്‍ ടൗണില്‍ പ്രവർത്തിക്കുന്ന ഐഡിയല്‍ കൂള്‍ബാറില്‍ നിന്നാണ് ഇവർ ഷവർമ കഴിച്ചത്. തുടർന്ന് എന്ന ശക്തമായ പനിയും വയറിളക്കവും ഛര്‍ദിയും അനുഭവപ്പെട്ടു. ഉടൻ തന്നെ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഏപ്രിൽ 29 , 30 എന്നീ ദിവസങ്ങളിൽ ചെറുവത്തൂരിലെ കൂൾബാറിൽ നിന്ന് ഷവർമ വാങ്ങി കഴിച്ചവർക്കാണ് ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടത്.
ഇതിന് പിന്നാലെ ഭക്ഷ്യ സുരക്ഷാ വകുപ്പും ആരോഗ്യ വകുപ്പും കർശന പരിശോധന നടത്തി വരികയാണ്. ഇന്നലെ മാത്രം കേരളത്തിലെ 110 ഹോട്ടലുകളാണ് അടച്ചുപൂട്ടാൻ നിർദ്ദേശം നൽകിയത്. ഭക്ഷ്യസുരക്ഷ വിഭാഗത്തിന്റെ പരിശോധനയെ തുടർന്നായിരുന്നു നടപടി. ലൈസൻസോ രജിസ്ട്രേഷനോ ഇല്ലാത്ത 61 കടകളും വൃത്തിഹീനമായ 49 കടകളും ഉൾപ്പെടെ ആകെ 110 ഹോട്ടലുകളാണ് കേരളത്തിൽ അടച്ചുപൂട്ടിയത്. സംസ്ഥാന വ്യാപകമായി ആരോഗ്യ വകുപ്പിന്റെയും ഭക്ഷ്യ വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയിരുന്നു.
മൂന്നാർ ട്രിപ്പുകൾ! കെഎസ്ആർടിസിയിൽ സഞ്ചാരികളുടെ യാത്ര: പക്ഷെ, കാണുന്നത് ഒരു വൈറെറ്റി മൂന്നാർ....
ഈ പരിശോധനയിൽ ക്രമക്കേട് കണ്ടെത്തിയ സാഹചര്യത്തിലാണ് ഹോട്ടലുകൾ അടച്ചുപൂട്ടാൻ നിർദ്ദേശം നൽകിയത്. 1132 പരിശോധനകളാണ് ഇക്കഴിഞ്ഞ അഞ്ചു ദിവസത്തിനുള്ളിൽ കേരളത്തിൽ നടന്നത്. ഇതിൽ ലൈസൻസോ രജിസ്ട്രേഷനോ ഇല്ലാത്തതും വൃത്തിഹീനം ആയതും ആയ കടകൾക്ക് എതിരെയാണ് നടപടി എടുത്തത്. ഇതിനുപുറമേ , 347 സ്ഥാപനങ്ങൾക്ക് ഭക്ഷ്യ വകുപ്പ് നോട്ടീസ് നൽകുകയും ചെയ്തു. തിരുവനന്തപുരത്ത് മാത്രം ഇന്നലെ 7 ഹോട്ടലുകൾക്ക് എതിരെയും നടപടി സ്വീകരിച്ചു. ഹോട്ടൽ മഹാരാജ (നെയ്യാറ്റിൻകര ), എസ്ക (കല്ലിയൂർ ), ഡി ഫോർ കിച്ചൻ (നെയ്യാറ്റിൻകര ), രാജേഷ് ബേക്കറി (ധനുവച്ചപുരം ), ആമിയ ഹോട്ടൽ (ധനുവച്ചപുരം), ഷാജി ഹോട്ടൽ ( ധനുവച്ചപുരം), മാഷ ( പാറശ്ശാല ) എന്നിവയാണ് പൂട്ടിയത്.