Get Updates
Get notified of breaking news, exclusive insights, and must-see stories!

ആട് ആന്റണി കുറ്റക്കാരന്‍; ശിക്ഷാ വിധി വെള്ളിയാഴ്ച

കൊല്ലം: പോലീസ് ഉദ്യോഗസ്ഥന്‍ മണിയന്‍പിള്ളയെ കൊലപ്പെടുത്തിയ ആട് ആന്റണി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ആട് ആന്റണി മണിയന്‍ പിള്ളയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു.

Aad Antony

2012 ജൂണ്‍ 26ന് പുലര്‍ച്ചെയായിരുന്നു സംഭവം. കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. ശിക്ഷ വെള്ളിയാഴ്ച വിധിക്കും. കൊലപാതകം നടത്തി മുങ്ങിയ ആട് ആന്റണി കഴിഞ്ഞ ഒക്‌ടോബര്‍ 13ന് പാലക്കാട് വെച്ചാണ് പോലീസിന്റെ വലയിലായത്. തുടര്‍ന്ന് അതിവേഗമാണ് വിചാരണ നടന്നത്. കഴിഞ്ഞ 15ന് വിധി പറയാനിരുന്ന കേസ് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

പാരിപ്പള്ളിക്ക് സമീപം പുലര്‍ച്ചെ സംശയാസ്പദമായി കണ്ട മാരുതി വാന്‍ തടഞ്ഞു നിര്‍ത്തി പരിശോധിക്കുന്നതിനിടയിലായിരുന്നു ആട് ആന്റണിയുടെ ആക്രമണം. എഎസ്‌ഐ ജോയിയെ കുത്തി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ആട് ആന്റണിയെ മണിയന്‍ പിള്ള തടയാന്‍ ശ്രമിച്ചു. തുടര്‍ന്ന് മാരകമായി കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. മണിയന്‍ പിള്ളയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+