'വെള്ളമടി'ക്കാര്‍ കുടുങ്ങും... ഇനി വിദേശി കൈയില്‍ നില്‍ക്കില്ല, പോക്കറ്റ് കീറും... വില കൂട്ടുന്നു

  • By: Desk
Subscribe to Oneindia Malayalam

തിരുവനന്തപുരം: കുടിയന്‍മാരുടെ 'വെള്ളം കുടി' മുട്ടിക്കാന്‍ അധികൃതരുടെ നീക്കം. ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന്റെ വില വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു. ഇതു സംബന്ധച്ച് ബിവറേജസ് കോര്‍പ്പറേഷനും ഉല്‍പ്പാദകരും തമ്മില്‍ ധാരണയിലെത്തിയതായും റിപ്പോര്‍ട്ടുണ്ട്. വിദേശ മദ്യത്തിനു മാത്രമല്ല ബിയര്‍, വൈന്‍ എന്നിവയ്ക്കും വില വര്‍ധനവുണ്ടാവും.

ക്ലൈമാക്‌സ് മാറിയേക്കും... കാര്യങ്ങള്‍ ദിലീപിന്റെ വരുതിയിലേക്ക്? മുഖ്യ സാക്ഷി മൊഴി മാറ്റി

പുതുക്കിയ വില വിവരം

പുതുക്കിയ വില വിവരം

വിദേശ മദ്യത്തിന് ഏഴു ശതമാനം വരെ വര്‍ധനവാണ് ഉണ്ടാവുക. ഇതോടൊപ്പം നികുതിയും ചുമത്തും. പുതുക്കിയ വിലവിവര പട്ടിക ചൊവ്വാഴ്ച പുറത്തിറങ്ങും.

നവംബര്‍ ഒന്നു മുതല്‍

നവംബര്‍ ഒന്നു മുതല്‍

നവംബര്‍ ഒന്നു മുതല്‍ പുതുക്കിയ വില പ്രാബല്യത്തില്‍ വരും. മദ്യനിര്‍മാണ കമ്പനികള്‍ ബിവറേജസ് കോര്‍പറേഷന് നല്‍കുന്ന ഉല്‍പ്പന്നങ്ങളുടെ വില കൂട്ടിയതാണ് വില വര്‍ധനവിന് കാരണം.

ഹണിബീ

ഹണിബീ

ഏറെ പേര്‍ വാങ്ങുന്ന ഹണിബീ, മാക്ഡവല്‍ ബ്രാന്‍ഡികളുടെ 750 മില്ലിലിറ്ററിന് 510 രൂപയാണ് നിലവിലെ വില. നവംബര്‍ ഒന്നു മുതല്‍ ഇത് 545 ആയേക്കും.

ഓള്‍ഡ് പേള്‍

ഓള്‍ഡ് പേള്‍

റമ്മുകളില്‍ ഓള്‍ഡ് പേളിന്റെ പഴയ വില 480ല്‍ നിന്ന് 515 രൂപയായാണ് വില വര്‍ധിക്കുക. നേരത്തേ 390 രൂപയ്ക്കു വിറ്റിരുന്ന ഓള്‍ഡ് പോര്‍ട്ടിന് 420 രൂപയാവും.

ആറു വര്‍ഷം മുമ്പ്

ആറു വര്‍ഷം മുമ്പ്

ആറു വര്‍ഷങ്ങള്‍ക്ക് മുമ്പാണ് കമ്പനികള്‍ നേരത്തേ കോര്‍പ്പറേഷന്‍ വില വര്‍ധിപ്പിച്ച് നല്‍കിയത്. അന്ന് ആറു ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായത്.

English summary
Foreign liquor price will be hked in kerala
Please Wait while comments are loading...